Get Updates
Get notified of breaking news, exclusive insights, and must-see stories!

'അംബാനി-അദാനിമാര്‍ ടെമ്പോകളില്‍ പണം നല്‍കുന്നവരാണോ? എങ്കില്‍ ഇഡിയെ വിടൂ'; മോദിക്ക് രാഹുലിന്റെ മറുപടി

ന്യൂഡല്‍ഹി: അംബാനി-അദാനി ഇടപാട് പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി പേടിച്ചിരിക്കുകയാണ് എന്നും അതിനാലാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വീഡിയോ സന്ദേശത്തിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഈ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് അംബാനി-അദാനിമാരെ കുറിച്ച് സംസാരിക്കത്തത് എന്നായിരുന്നു മോദിയുടെ ചോദ്യം.

ഇതിന് പിന്നാലെയാണ് വീഡിയോ സന്ദേശവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. 'നമസ്‌കാരം മോദിജി, നിങ്ങള്‍ക്ക് പേടിയുണ്ടോ? സാധാരണയായി നിങ്ങള്‍ അംബാനി, അദാനി എന്നിവരെ കുറിച്ച് അടഞ്ഞ വാതിലിനു പിന്നില്‍ നിന്നാണ് സംസാരിക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ ആദ്യമായി അംബാനി, അദാനി എന്ന് പരസ്യമായി പറഞ്ഞു,' എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം.

2024 LOKSABHA ELECTION

അവര്‍ ടെമ്പോകളില്‍ പണം നല്‍കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാം എന്നും അത് നിങ്ങളുടെ വ്യക്തിപരമായ അനുഭവമാണോ എന്നും രാഹുല്‍ ചോദിച്ചു. അങ്ങനെ എങ്കില്‍ ഈ രണ്ട് പേര്‍ക്കും എതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനേയും സിബിഐയേയും അയക്കണം എന്നും അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടു. എത്രയും വേഗം ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഞാന്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഈ വ്യവസായികള്‍ക്ക് നരേന്ദ്ര മോദി എത്ര പണം നല്‍കി, അതേ തുക കോണ്‍ഗ്രസ് രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് നല്‍കും. ബിജെപി 22 കോടിപതികളെ ഉണ്ടാക്കി, ഞങ്ങള്‍ കോടിക്കണക്കിന് പേരെ കോടീശ്വരന്മാരാക്കും,' രാഹുല്‍ ഗാന്ധി പറഞ്ഞു. തെലങ്കാനയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയായിരുന്നു മോദിയുടെ പരാമര്‍ശം.

'ഞാന്‍ തെലങ്കാന മണ്ണില്‍ നിന്ന് ചോദിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്, അംബാനി-അദാനിയില്‍ നിന്ന് എത്ര തുക പിരിച്ചെടുത്തെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കട്ടെ. ടെമ്പോ ലോഡ് നോട്ടുകള്‍ കോണ്‍ഗ്രസില്‍ എത്തിയോ? എന്ത് ഇടപാടിലാണ് എത്തിയിരിക്കുന്നത്? അംബാനി-അദാനിമാരെ അധിക്ഷേപിക്കുന്നത് ഒറ്റരാത്രികൊണ്ട് നിര്‍ത്തിയോ?,' എന്നായിരുന്നു രാഹുലിന്റെ ചോദ്യം.

ഇവര്‍ക്കിടയില്‍ ഒരു 'രഹസ്യ ഇടപാട്' നടന്നിരിക്കാമെന്ന സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാലമത്രയും അംബാനി-അദാനി എന്ന് പറഞ്ഞിരുന്നയാള്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ അംബാനിയെയും അദാനിയെയും ചീത്ത വിളിക്കുന്നത് നിര്‍ത്തി എന്ന് നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഇതിന് മുന്‍പ് പലപ്പോഴും മോദിയുടെ അംബാനി-അദാനി കൂട്ടുകെട്ടിനെ രാഹുല്‍ വിമര്‍ശിച്ചിട്ടുണ്ട്.

ഇന്നലേയും രാഹുല്‍ ഗാന്ധി ബി ജെ പിയും വ്യവസായികളും തമ്മിലുള്ള ബന്ധം തന്റെ പ്രചാരണത്തിന്റെ എടുത്ത് പറഞ്ഞിരുന്നു. മോദി ചെയ്യുന്നതെന്തും ശതകോടീശ്വരന്മാര്‍ക്ക് വേണ്ടിയാണ്. അദാനി, അംബാനി തുടങ്ങിയ 22-25 സുഹൃത്തുക്കളാണ് അദ്ദേഹത്തിനുള്ളത്, എന്ത് ജോലിയും ചെയ്യുന്നത് അവര്‍ക്ക് വേണ്ടി മാത്രമാണ് എന്നൊക്കെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+