'ശരിക്കും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിരുന്നോ..? നിങ്ങള്‍ക്ക് എന്തായിരുന്നു പണി?' മോദിയോട് രേവന്ത് റെഡ്ഡി
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര സര്‍ക്കാരിനേയും കടന്നാക്രമിച്ച് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് ബി ജെ പി വിവേചനമാണ് കാണിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എല്ലാത്തിലും രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ബി ജെ പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുല്‍വാമ ഭീകരാക്രമണം തടയുന്നതില്‍ ഇന്റലിജന്‍സ് പരാജയപ്പെട്ടെന്നും രേവന്ത് റെഡ്ഡി ആരോപിച്ചു.
'സംസ്ഥാനം നന്നായി വികസിച്ചിട്ടും' ഗുജറാത്തിന് ബുള്ളറ്റ് ട്രെയിന്‍, സബര്‍മതി റിവര്‍ഫ്രണ്ട്, ഗിഫ്റ്റ് സിറ്റി തുടങ്ങിയ പദ്ധതികള്‍ നല്‍കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ 'പിന്നാക്ക സംസ്ഥാനങ്ങള്‍ക്ക്' ഫണ്ട് നല്‍കിയാല്‍ അത് മനസിലാക്കാം. എന്നാല്‍ വികസന പദ്ധതികള്‍ക്കുള്ള അനുമതി നല്‍കുന്നതില്‍ പോലും കേന്ദ്ര സര്‍ക്കാര്‍ വിവേചനം കാണിക്കുന്നു.

'ജനസംഖ്യാടിസ്ഥാനത്തിലാണ് ഫണ്ട് വിതരണം ചെയ്യുന്നത് എങ്കില്‍ അംഗീകരിക്കാം. രാഷ്ട്രീയ പ്രാതിനിധ്യത്തില്‍ പോലും എന്തുകൊണ്ടാണ് നിങ്ങള്‍ പ്രസിഡന്റ് അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനമോ പ്രധാനപ്പെട്ട പോര്‍ട്ട്‌ഫോളിയോകളും തെക്ക് നിന്നുള്ളവര്‍ക്ക് നല്‍കാത്തത്?' രേവന്ത് റെഡ്ഡി ചോദിച്ചു. അവര്‍ക്ക് പ്രശ്നമുള്ളിടത്ത്, ഞങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ എല്ലാം അവര്‍ക്ക് ജയ് ശ്രീറാം എന്ന ഉത്തരമേയുള്ളൂ എന്നും അദ്ദേഹം പരിഹസിച്ചു.
'മോദിയെ സംബന്ധിച്ചിടത്തോളം എല്ലാം രാഷ്ട്രീയമാണ്, എല്ലാം തിരഞ്ഞെടുപ്പ് വിജയമാണ്. അതിനാല്‍, മോദിയുടെ ചിന്ത രാജ്യത്തിന് ശരിയല്ല. അതിനാല്‍ ഇപ്പോള്‍ ബിജെപി-മോദി മുക്ത രാജ്യത്തെയാണ് ആവശ്യം,' രേവന്ത് റെഡ്ഡി പറഞ്ഞു. പുല്‍വാമ ആക്രമണം തടയുന്നതില്‍ എന്‍ഡിഎ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച റെഡ്ഡി ഐബിയും രഹസ്യാന്വേഷണ ശൃംഖലയും എന്ത് ചെയ്യുകയായിരുന്നു എന്നും ചോദിച്ചു.
'പുല്‍വാമ ആക്രമണത്തിന് ശേഷം സര്‍ജിക്കല്‍ സ്ട്രൈക്കില്‍ നിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് മോദി ശ്രമിച്ചത്. എന്തുകൊണ്ടാണ് പുല്‍വാമ സംഭവം നടന്നത്? ആഭ്യന്തര സുരക്ഷയില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്? എന്തുകൊണ്ട് നിങ്ങള്‍ ഐബി, റോ പോലുള്ള ഏജന്‍സികള്‍ ഉപയോഗിച്ചില്ല? ഇത് നിങ്ങളുടെ പരാജയമാണോ, യഥാര്‍ത്ഥത്തില്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നോ ഇല്ലയോ,' അദ്ദേഹം ചോദിച്ചു.
അതേസമയം ആഭ്യന്തര സുരക്ഷ എല്ലാ കാലത്തും കോണ്‍ഗ്രസിന്റെ പ്രാഥമിക ഉത്തരവാദിത്തമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2019 ഫെബ്രുവരി 14 ന് ജെയ്ഷെ മുഹമ്മദിന്റെ ചാവേര്‍ ബോംബര്‍ ഐഇഡി നിറച്ച വാഹനം സിആര്‍പിഎഫ് ബസിലേക്ക് ഇടിച്ച് കയറ്റിയതിനെ തുടര്‍ന്ന് നിരവധി സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം ഫെബ്രുവരി 26 ന് ഐഎഎഫ് ഫൈറ്റര്‍ ജെറ്റുകള്‍ പാകിസ്ഥാനിലെ ബാലാകോട്ടിലെ ജെയ്ഷെ ഒളിത്താവളം ലക്ഷ്യമാക്കി തിരിച്ചടി നല്‍കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications