ഇന്ത്യാ മുന്നണിയിലേക്ക് കൂടുതല്‍ പാര്‍ട്ടികള്‍? ശിരോമണി അകാലിദളിനും ഐഎന്‍എല്‍ഡിക്കും സാധ്യത
പാട്‌ന: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഭരണ - പ്രതിപക്ഷ കക്ഷികള്‍ തന്ത്രങ്ങള്‍ മെനഞ്ഞ് തുടങ്ങിയിട്ടുണ്ട്. പ്രതിപക്ഷം സമാനമനസ്‌കരായ കക്ഷികള്‍ക്കൊപ്പം ഇന്ത്യാ ബ്ലോക്ക് രൂപീകരിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുക. ഇതിനെ പ്രതിരോധിക്കാന്‍ എന്‍ ഡി എ വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് ബി ജെ പി. ഇരുപക്ഷത്തും ഇതിനോട് അനുബന്ധിച്ച് ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ട്.
ഇന്ത്യാ മുന്നണിയിലേക്ക് പഞ്ചാബില്‍ നിന്നുള്ള ശിരോമണി അകാലിദളിനേയും ഹരിയാനയിലെ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിനെയും (ഐഎന്‍എല്‍ഡി) ക്ഷണിച്ചേക്കും എന്ന റിപ്പോര്‍ട്ടാണ് ഇതില്‍ ഏറ്റവും ഒടുവിലായി പുറത്ത് വരുന്നത്. രാഷ്ട്രീയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ബി ജെ പിക്കെതിരെ പരമാവധി കക്ഷികളെ ഒന്നിച്ച് നിര്‍ത്തുക എന്നതാണ് ലക്ഷ്യം.

ബിഹാര്‍ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ തേജസ്വി യാദവ്, ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള എന്നിവരുള്‍പ്പെടെയുള്ള ഇന്ത്യന്‍ ബ്ലോക്കിലെ ഉന്നത നേതാക്കള്‍ ശിരോമണി അകാലിദളുമായി സെപ്തംബര്‍ 25 ന് ഹരിയാനയിലെ കൈതലില്‍ ഒരു വേദി പങ്കിടും.
മുന്‍ ഉപപ്രധാനമന്ത്രി ദേവി ലാലിന്റെ ജന്മദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിയിലും റാലിയിലുമാണ് ഈ നേതാക്കള്‍ പങ്കെടുക്കുക. ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെ, തൃണമൂല്‍ കോണ്‍ഗ്രസ്, എസ് പി നേതാക്കള്‍, എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവരും ഈ മാസം അവസാനം ഹരിയാനയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2024 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യത്തില്‍ ചേരാന്‍ സുഖ്ബീര്‍ സിംഗ് ബാദലിനോട് നിതീഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ട്. എന്‍ ഡി എ സര്‍ക്കാരിനെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കഴിയുന്നത്രയും സ്ഥലച്ച് ഒരുമിച്ച് മത്സരിക്കാനും സീറ്റ് പങ്കിടാനുമാണ് ഇന്ത്യാ സഖ്യത്തിന്റെ തീരുമാനം.
ഇതിന്റെ ഭാഗമായി ബി ജെ പി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കപ്പെടുന്നതിന് ഇന്ത്യാ ബ്ലോക്കിലേക്ക് കൂടുതല്‍ പേരെ എത്തിക്കാനാണ് ശ്രമം. സീറ്റ് വിഭജന ഫോര്‍മുല എത്രയും വേഗം അന്തിമമാക്കാനാണ് ഇന്ത്യാ ബ്ലോക്കിന്റെ തീരുമാനം. 60 ശതമാനം ജനങ്ങളെയും ഈ സഖ്യം പ്രതിനിധീകരിക്കുന്നുണ്ടെന്നും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എയെ പരാജയപ്പെടുത്തുമെന്നുമാണ് ഇന്ത്യ ബ്ലോക്കിന്റെ അവകാശവാദം.












Click it and Unblock the Notifications