Get Updates
Get notified of breaking news, exclusive insights, and must-see stories!

58 ല്‍ 40 ഉം ബിജെപിക്ക്, കോണ്‍ഗ്രസിന് പൂജ്യം; ആറാം ഘട്ട വോട്ടെടുപ്പിനൊരുങ്ങി രാജ്യം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട പോളിംഗ് ഇന്ന്. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് ആറ് മണി വരെ നീളും. ഏഴ് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും 58 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 889 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 11.43 കോടി വോട്ടര്‍മാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക.

ഹരിയാന (10), ഡല്‍ഹി (7), ഉത്തര്‍പ്രദേശ് (14) ബീഹാര്‍ (8), പശ്ചിമ ബംഗാള്‍ (8), ജാര്‍ഖണ്ഡ് (4), ജമ്മു കശ്മീര്‍ (1), ഒഡിഷ (6) എന്നീ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കും വോട്ടെടുപ്പ് നടക്കും. ഈ ഘട്ടത്തോടെ രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോളിംഗ് നടപടികള്‍ പൂര്‍ത്തിയാകും.

2024 LOKSABHA ELECTION

ആകെ 543 സീറ്റുകളുള്ളതില്‍ 486 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. ഹരിയാന, ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയാകും. 2019-ല്‍ ബിജെപി ഏഴ് സീറ്റുകളും തൂത്തുവാരിയ ദേശീയ ഡല്‍ഹിയിലാണ് ഏറ്റവും ശക്തമായ മത്സരം നടക്കുന്നത്. ബി ജെ പി ഇവിടെ ഏഴ് സീറ്റിലും മത്സരിക്കുന്നു. മറുവശത്ത് പ്രതിപക്ഷ മുന്നണിയായ ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി ആം ആദ്മി പാര്‍ട്ടി നാല് സീറ്റുകളിലും കോണ്‍ഗ്രസ് മൂന്ന് സീറ്റിലുമാണ് മത്സരിക്കുന്നത്.

'400 പ്ലസ്' എന്ന ലക്ഷ്യം കൈവരിക്കുന്നതിന് എന്‍ഡിഎയ്ക്ക് ഈ ഘട്ടം നിര്‍ണായകമായിരിക്കും. 2019 ല്‍ ഹിന്ദി ഹൃദയഭൂമിയിലേയും കിഴക്കന്‍ മേഖലയിലേയും 58 മണ്ഡലങ്ങളില്‍ 40 ലും ബിജെപി ഒറ്റയ്ക്ക് വിജയിച്ചു. എന്‍ഡിഎ സഖ്യകക്ഷികള്‍ അഞ്ച് സീറ്റുകള്‍ കൂടി നേടി. തൃണമൂല്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ്, സമാജ്വാദി പാര്‍ട്ടി എന്നീ പ്രതിപക്ഷ പാര്‍ട്ടികള്‍ അഞ്ച് സീറ്റുകള്‍ നേടിയിരുന്നു.

കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. ബിജെപിയുടെ സമ്പല്‍പൂരില്‍ നിന്നുള്ള കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കര്‍ണാലില്‍ നിന്നുള്ള മനോഹര്‍ ലാല്‍ ഖട്ടര്‍, പുരിയില്‍ നിന്നുള്ള സംബിത് പത്ര, സുല്‍ത്താന്‍പൂരില്‍ നിന്ന് മേനക ഗാന്ധി എന്നിവരെ കൂടാതെ അന്തരിച്ച കേന്ദ്രമന്ത്രി സുഷമ സ്വരാജിന്റെ മകള്‍ ബന്‍സുരി സ്വരാജ്, മനോജ് തിവാരി, നവീന്‍ ജിന്‍ഡാല്‍ എന്നിവരും ഇന്ന് ജനവിധി തേടുന്നു.

അനന്ത്നാഗില്‍ നിന്നുള്ള ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, ഗുഡ്ഗാവില്‍ നിന്നുള്ള നടനും രാഷ്ട്രീയക്കാരനുമായ രാജ് ബബ്ബര്‍, റോഹ്തക്കില്‍ നിന്നുള്ള ദീപേന്ദര്‍ സിംഗ് ഹൂഡ, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍ എന്നിവരാണ് പ്രതിപക്ഷ ബ്ലോക്കിലുള്ളത്. അവസാന ഘട്ടത്തില്‍ ജൂണ്‍ ഒന്നിന് എട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+