Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസരവാദിയെന്ന് വിളിച്ചത് ഇഷ്ടപ്പെട്ടില്ല, കോണ്‍ഗ്രസുമായി സഖ്യത്തിനില്ല? ബംഗാളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ മമത

കൊല്‍ക്കത്ത: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്വന്തം ശക്തികേന്ദ്രമായ പശ്ചിമ ബംഗാളില്‍ ഒറ്റക്ക് മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പരസ്യപ്രസ്താവനകളെ തുടര്‍ന്നാണ് നീക്കം എന്നാണ് പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റിലും തൃണമൂല്‍ ഒറ്റക്ക് മത്സരിക്കാനാണ് സാധ്യത.

തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ബിര്‍ഭും ജില്ലയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘടനാ യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിന് തയ്യാറാവണമെന്നും സീറ്റ് പങ്കിടല്‍ ചര്‍ച്ചകളെക്കുറിച്ച് ചിന്തിക്കരുതെന്നും പാര്‍ട്ടി നേതാക്കളോട് അഭ്യര്‍ത്ഥിച്ചതായാണ് റിപ്പോര്‍ട്ട്. 'കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളെ കുറിച്ച് ആലോചിക്കേണ്ടതില്ലെന്ന് ഞങ്ങളുടെ പാര്‍ട്ടി മേധാവി വ്യക്തമായി പറഞ്ഞു.

2024 LOKSABHA ELECTION

തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് ചില സമയങ്ങളില്‍ 10-12 സീറ്റുകള്‍ ആവശ്യപ്പെടുന്നു,' ഒരു മുതിര്‍ന്ന നേതാവ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി ടി ഐയോട് പറഞ്ഞു. 10-12 ലോക്സഭാ മണ്ഡലങ്ങള്‍ വേണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കാനാകില്ല എന്നാണ് മമതയുടെ നിലപാട്.

നേരത്തെ കോണ്‍ഗ്രസിന്റെ അനാവശ്യമായ പിടിവാശി കാരണം പശ്ചിമ ബംഗാളില്‍ സീറ്റ് വിഭജനം ചര്‍ച്ച ചെയ്യാന്‍ കാലതാമസം വരുത്തിയതിനെ മമത ബാനര്‍ജി വിമര്‍ശിച്ചിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ച് രണ്ട് സീറ്റുകള്‍ മാത്രമെ നല്‍കാനാവൂ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പക്ഷം.

കഴിഞ്ഞ ദിവസം സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും ലോക്‌സഭാ പ്രതിപക്ഷ കക്ഷി നേതാവുമായ അധിര്‍ രഞ്ജന്‍ ചൗധരി തൃണമൂല്‍ കോണ്‍ഗ്രസിനും മമത ബാനര്‍ജിക്കും എതിരെ രംഗത്തെത്തിയിരുന്നു. ബംഗാള്‍ മുഖ്യമന്ത്രിയെ അവസരവാദി എന്ന് വിശേഷിപ്പിച്ച അധിര്‍ രഞ്ജന്‍ ചൗധരി മമതയുടെ ദയയില്‍ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ അധിറിന്റെ അഭിപ്രായം തള്ളിക്കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

മമത ബാനര്‍ജിയുമായി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളത് എന്നും സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നുമായിരുന്നു രാഹുല്‍ പറഞ്ഞത്. 'ഇവിടെ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, മമത ബാനര്‍ജി എന്നോടും ഞങ്ങളുടെ പാര്‍ട്ടിയോടും വളരെ അടുപ്പമുള്ളയാളാണ്. ചിലപ്പോള്‍ നമ്മുടെ നേതാക്കള്‍ എന്തെങ്കിലും പറയുന്നു, അവരുടെ നേതാക്കള്‍ എന്തെങ്കിലും പറയുന്നു,

ഇത് സ്വാഭാവികമാണ്. അത്തരം അഭിപ്രായങ്ങള്‍ കാര്യമാക്കേണ്ടതില്ല', രാഹുല്‍ ഗാന്ധി പറഞ്ഞു. സീറ്റ് വിഭജനത്തെച്ചൊല്ലി സംസ്ഥാനതലത്തില്‍ ഇന്ത്യാ ബ്ലോക്ക് സഖ്യകക്ഷികള്‍ക്കിടയിലെ ഭിന്നത പലയിടത്തും രൂക്ഷമാകുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+