'ജനങ്ങള്‍ക്ക് മോദിയേയും അമിത് ഷായേയും വേണ്ട'; സര്‍ക്കാര്‍ രൂപീകരണം സസ്‌പെന്‍സാക്കി രാഹുല്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാനാണ് പോരാടിയത് എന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയുടെ ഒരു പകര്‍പ്പ് തന്റെ കൈയില്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി സംസാരിച്ചത്. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമായിരുന്നു ഇത്.
ഇന്ത്യയിലെ പൗരന്മാര്‍ അത് സംരക്ഷിക്കാന്‍ ശ്രമിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നു. എല്ലാവരോടും നന്ദി പറയാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങള്‍ ഭരണഘടന സംരക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. നരേന്ദ്ര മോദിയേയും അമിത് ഷായേയും വേണ്ടെന്ന് ജനം വ്യക്തമാക്കിയെന്ന് രാഹുല്‍ പറഞ്ഞു.

കോണ്‍ഗ്രസ് രാജ്യത്തിന് ഒരു പുതിയ കാഴ്ചപ്പാട് നല്‍കി എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മുഖ്യമന്ത്രിമാരെ ജയിലിലടച്ചും കേന്ദ്ര ഏജന്‍സികളെ ഭീഷണിപ്പെടുത്തിയും ബിജെപി രാജ്യത്തെ വെല്ലുവിളിക്കുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. മോദിയും അമിത് ഷായും ഭരണഘടനാ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി. ഈ തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയായിരുന്നില്ല എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യ സഖ്യവും കോണ്‍ഗ്രസും ബിജെപിക്കും സിബിഐ, ഇഡി, ജുഡീഷ്യറി തുടങ്ങിയ ഇന്ത്യയിലെ ഭരണഘടന സ്ഥാപനങ്ങള്‍ക്കുമെതിരെ പോരാടിയത് നരേന്ദ്ര മോദിയും അമിത് ഷായും അവരെ ഭീഷണിപ്പെടുത്തിയതിനാലാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ രാജ്യത്തിന്റെ നടത്തിപ്പില്‍ മോദിയും അമിത് ഷായും ഇടപെടുന്നത് കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ജനങ്ങള്‍ ഏകകണ്ഠമായി പറഞ്ഞതാണ് വോട്ടെടുപ്പില്‍ പ്രതിഫലിച്ചത്.
സഖ്യനേതാക്കള്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നതായും രാഹുല്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഇന്ത്യാ സഖ്യ നേതാക്കളോട് സംസാരിച്ച ശേഷം തീരുമാനിക്കും. ഞങ്ങള്‍ ഞങ്ങളുടെ പങ്കാളികളെ ബഹുമാനിക്കുന്നു. അതുകൊണ്ട് ടിഡിപി, ജെഡിയു കക്ഷികളെ ഒപ്പം ചേര്‍ക്കണോ എന്ന കാര്യത്തില്‍ അവരുമായി കൂടി ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കും എന്ന് രാഹുല്‍ പറഞ്ഞു.
റായ്ബറേലിയിലേയും വയനാട്ടിലേയും ജനങ്ങളോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം കിഷോരി ലാല്‍ ശര്‍മ്മയെ ബി ജെ പി അവഹേളിക്കുകയാണ് എന്നും രാഹുല്‍ പറഞ്ഞു. 'ബിജെപി ജനങ്ങളെ ബഹുമാനിക്കുന്നില്ല. കിഷോരി ലാല്‍ ശര്‍മ്മ കഴിഞ്ഞ 40 വര്‍ഷമായി അമേഠിയില്‍ പ്രവര്‍ത്തിക്കുന്നു അമേഠിയിലെ ജനങ്ങളുമായി അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമുണ്ട്,' രാഹുല്‍ പറഞ്ഞു.
അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും പി എ എന്ന് വിൡച്ച് അദ്ദേഹത്തെ ആക്ഷേപിക്കുന്നത് തെറ്റാണ് എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അതേസമയം ഇത് ഇത് ജനങ്ങളുടെ വിജയമാണ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഇത് മോദിയും ജനങ്ങളും തമ്മിലുള്ള പോരാട്ടമാണെന്ന് ഞങ്ങള്‍ പറഞ്ഞിരുന്നു. അതിനാല്‍ ഞങ്ങള്‍ വിധിയെ മാന്യമായി സ്വാഗതം ചെയ്യുന്നു. ഇത്തവണ ജനങ്ങള്‍ ആര്‍ക്കും പൂര്‍ണ്ണ ഭൂരിപക്ഷം നല്‍കിയില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications