Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ചു; ബംഗാളിലും ത്രിപുരയിലും കനത്ത പോളിംഗ്

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഒന്നാം ഘട്ട പോളിംഗ് അവസാനിച്ചു. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം വൈകീട്ട് ആറ് മണി വരെ 59.71 ശതമാനമാണ് ഒന്നാം ഘട്ടത്തിലെ പോളിംഗ്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 69.43 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ ആദ്യഘട്ട പോളിംഗുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ പോളിംഗ് കുറഞ്ഞിരിക്കുകയാണ്. അതേസമയം പോളിംഗ് സംബന്ധിച്ച അന്തിമ കണക്കുകള്‍ വരാനുണ്ട്.

പശ്ചിമ ബംഗാള്‍, ത്രിപുര, പുതുച്ചേരി എന്നിവിടങ്ങളിലാണ് പോളിംഗ് കൂടുതല്‍. പശ്ചിമ ബംഗാളില്‍ 77.57 ശതമാനവും ത്രിപുരയില്‍ 76.10 ശതമാനവും പുതുച്ചേരിയില്‍ 72.84 ശതമാനവുമാണ് പോളിംഗ്. ബിഹാറിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്, 46.32 ശതമാനം. ആന്ദമാന്‍ നിക്കോബാറില്‍ 56.87%, അരുണാചല്‍ പ്രദേശില്‍ 64.07%, ഛത്തീസ്ഗഢില്‍ 63.41%, ജമ്മു കശ്മീരില്‍ 65.08%, ലക്ഷദ്വീപില്‍ 59.02% എന്നിങ്ങനെയാണ് പോളിംഗ്.

2024 LOKSABHA ELECTION

മധ്യപ്രദേശ് 63.25%, മഹാരാഷ്ട്ര 54.85%, മണിപ്പൂര്‍ 68.62%, മേഘാലയ 69.91%, മിസോറാം 53.96%, നാഗാലാന്റ് 56.18%, രാജസ്ഥാന്‍ 50.27%, സിക്കിം 68.06%, തമിഴ്‌നാട് 62.08%, ഉത്തര്‍പ്രദേശ് 57.54%, ഉത്തരാഖണ്ഡ് 53.56% എന്നിങ്ങനെയാണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.

തമിഴ്നാട് (39), രാജസ്ഥാന്‍ (12), ഉത്തര്‍പ്രദേശ് (8), മധ്യപ്രദേശ് (6), ഉത്തരാഖണ്ഡ് (5), മഹാരാഷ്ട്ര (5) ബീഹാര്‍ (4) പശ്ചിമ ബംഗാള്‍ (3), മണിപ്പൂര്‍ (2), അരുണാചല്‍ പ്രദേശ് (2), മേഘാലയ (2) ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (1), മിസോറാം (1), നാഗാലാന്‍ഡ് (1), പുതുച്ചേരി (1), സിക്കിം (1), ലക്ഷദ്വീപ് (1), അസം(1), ത്രിപുര (1), ജമ്മു കശ്മീര്‍ (1), ഛത്തീസ്ഗഡ് (1) എന്നിവിടങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ഇന്ന് വോട്ടെടുപ്പ് നടന്ന 102 സീറ്റുകളില്‍ 2019 ലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 41 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ബ്ലോക്ക് 45 മണ്ഡലങ്ങളില്‍ വിജയിച്ചു. എന്നാല്‍, ഇത്തവണ ഡീലിമിറ്റേഷന്റെ ഭാഗമായി ഇതില്‍ ആറ് സീറ്റുകള്‍ പുനഃക്രമീകരിച്ചിരിക്കുകയാണ്. ആദ്യഘട്ട പോളിംഗിനായി 1.87 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലായി 18 ലക്ഷത്തിലധികം പോളിംഗ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചത്.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഏപ്രില്‍ 26 നാണ്. അന്നാണ് കേരളത്തിലും തിരഞ്ഞെടുപ്പ് നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഏതാനും സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+