Get Updates
Get notified of breaking news, exclusive insights, and must-see stories!

Lok sabha election 2019: നാലാം ഘട്ട വോട്ടെടുപ്പ് നാളെ; 71 മണ്ഡലങ്ങൾ വിധിയെഴുതും

Apr 28, 2019, 7:55 pm IST

മോദിക്ക് ഭാര്യയെയും അമ്മയയെയും ബഹുമാനിക്കാറില്ലെന്ന് മമത ബാനര്‍ജി. മോദിക്ക് സ്വന്തം ഭാര്യയുടെ സ്വത്തുക്കള്‍ പോലും അറിയില്ല. അങ്ങനെയൊരാള്‍ ജനങ്ങളെ എങ്ങനെയാണ് ബഹുമാനിക്കുകയെന്നും മമത ചോദിച്ചു.
Apr 28, 2019, 7:54 pm IST

നരേന്ദ്ര മോദി കര്‍ഷകരെ അപമാനിച്ചെന്ന് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി കിസാന്‍ യോജനയിലൂടെ വെറും 3.50 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കും. ഇത് അവരെ അപമാനിക്കുന്നത് തന്നെയാണെന്നും പ്രിയങ്ക പറഞ്ഞു.
Apr 28, 2019, 7:40 pm IST

ഗോവ ഉപതിരഞ്ഞെടുപ്പ് മനോഹർ പരീക്കറിന്റെ മകന് ബിജെപി സീറ്റ് നിഷേധിച്ചു
Apr 28, 2019, 5:01 pm IST

പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോക്ക വിഭാഗം നേതാവാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. അദ്ദേഹം വോട്ടുബാങ്കിനായി പിന്നോക്ക ജാതിയാണെന്ന് പറയുകയാണെന്നും തേജസ്വി
Apr 28, 2019, 4:26 pm IST

തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം തഹസില്‍ദാറും ഉദ്യോഗസ്ഥരും ഇവിഎമ്മുകള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമില്‍ കയറിയ സംഭവത്തില്‍ നടപടിയെടുക്കാത്തതില്‍ മധുര ജില്ലാ കളക്ടര്‍ എസ് നടരാജനെ സ്ഥലം മാറ്റാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്.
Apr 28, 2019, 4:24 pm IST

മുംബൈയിലെ ചേരി നിവാസികൾക്ക് സ്വന്തമായി വീട് നിർമിച്ച് നൽകുമെന്ന് രാഹുൽ ഗാന്ധി. തിങ്കളാഴ്ചയാണ് മുംബൈയിൽ വോട്ടെടുപ്പ്.
Apr 28, 2019, 4:23 pm IST

ബംഗാളിൽ മമതാ ബാനർജി തുടർന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് ഏത് നിമിഷവും സംസ്ഥാനത്ത് നുഴഞ്ഞ് കയറുമെന്ന് ബിജെപി നേതാവ് വിജയ് വർഗീയ. ബംഗാൾ ജമ്മുകശ്മീരിന് സമാനമാകുമെന്നും വിജയ് വർഗീയ
Apr 28, 2019, 4:21 pm IST

ബിജെപിയെ രൂക്ഷമായി വിമർശിച്ച് വാരണാസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥി അജയ് റായ്. ബിജെപിയുടെ സ്വച്ഛ് ഭാരത് പരാജയമെന്ന് അജയ് റായ്
Apr 28, 2019, 1:18 pm IST

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ പ്രഗ്യാ സിംഗ് താക്കൂര്‍ ശപിച്ചാല്‍ പിന്നെ സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ്. അശോക് ഗാര്‍ഡന്‍സില്‍ നടന്ന റാലിയിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയും മാലേഗാവ് സ്ഫോടനക്കേസ് പ്രതിയുമായ പ്രഗ്യാ സിംഗിനെ ദിഗ്‍വിജയ് സിംഗ് പരിഹസിച്ചത്.
Apr 28, 2019, 1:17 pm IST

ഹിമാചൽ പ്രദേശിൽ കോൺഗ്രസ് എംഎൽഎ ആയിരുന്ന സിംഘി റാം ബിജെപിയിൽ ചേർന്നു.
Apr 28, 2019, 11:49 am IST

ബിജെപി ചിഹ്നത്തിന് താഴെ പാർട്ടി പേര് രേഖപ്പെടുത്തിയെന്ന തൃണമൂൽ കോൺഗ്രസിന്റെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി
Apr 28, 2019, 11:47 am IST

പശ്ചിമ ബംഗാളിൽ ബിജെപി സ്ഥാനാർത്ഥി അനുപം ഹസ്റയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. അമേരിക്കൻ പൗരത്വമുള്ള ഗുസ്തി താരം ഗ്രേറ്റ് ഖലി അനുപം ഹസ്റയ്ക്കായി പ്രചാരണത്തിന് ഇറങ്ങിയെന്നാണഅ ആരോപണം.
Apr 28, 2019, 10:20 am IST

എറണാകുളം കളമശ്ശേരി 83ാം നമ്പർ ബൂത്തിൽ ചൊവ്വാഴ്ച റീപോളിംഗ് നടക്കും. ഴിഞ്ഞ തവണ പോൾ ചെയ്ത് 715 വോട്ടിനെക്കാൾ 43 വോട്ടുകൾ അധികം കണ്ടെത്തിയതാണ് റീപോളിംഗ് നടത്താൻ കാരണമായത്.
Apr 28, 2019, 10:20 am IST

പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിന് ദില്ലി റോസ് അവന്യൂ കോടതി സമൻസ് അയച്ചു. മോദി ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശം നടത്തിയതിന് ശശി തരൂരിനോട് ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് ദില്ലി കോടതി ആവശ്യപ്പെട്ടു.
Apr 28, 2019, 10:20 am IST

രാജ്യത്തെ പ്രതിപക്ഷ സഖ്യത്തെ ബലഹീനമാക്കിയത് കോൺഗ്രസാണെന്ന് ആം ആദ്മി നേതാവ് മനീഷ് സിസോദിയ. ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ അതിന് കാരണം കോൺഗ്രസാണെന്നും മനീഷ് സിസോദിയ.
Apr 28, 2019, 10:20 am IST

ബെഗുസരായിയിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെ സിപിഐയുടെ വിദ്യാർത്ഥി നേതാവായ കനയ്യ കുമാർ നേരിടും.
Apr 28, 2019, 10:19 am IST

കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, സുഭാഷ് ഭാംരെ, എസ് എസ് അലുവാലിയ, ബാബുൽ സുപ്രിയോ - കോൺഗ്രസിൽ നിന്നുള്ള മുൻ കേന്ദ്രമന്ത്രിമാരായ സൽമാൻ ഖുർഷിദ്, അധിർ രഞ്ജൻ ചൗധുരി എന്നിവർ നാലാം ഘട്ടത്തിൽ ജനവിധി തേടുന്നു.
Apr 28, 2019, 10:19 am IST

നാലാം ഘട്ടത്തിൽ 961 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.
Apr 28, 2019, 10:19 am IST

രാജസ്ഥാനിൽ 13 ഇടത്തും മധ്യപ്രദേശിൽ ആറിടത്തുമാണ് വോട്ടെടുപ്പ്. ബംഗാളിൽ എട്ടും യുപിയിൽ പതിമൂന്നും, ബിഹാറിൽ അഞ്ചും ജാർഖണ്ഡിൽ മൂന്നും മണ്ഡലങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ നാലാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലായി 71 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയിലും ഒഡീഷയിലും നാലാം ഘട്ടത്തോടെ പോളിംഗ് പൂർത്തിയാകും. മഹാരാഷ്ട്രയിലെ 17 മണ്ഡലങ്ങളിലും ഒഡീഷയിലെ 6 ഇടത്തുമാണ് വോട്ടെടുപ്പ് നടക്കുന്നത്. നാളെ പോളിംഗ് നടക്കുന്ന 72 സീറ്റിൽ 56 സീറ്റിലും എൻഡിഎ സഖ്യമാണ് കഴിഞ്ഞ തവണ വിജയിച്ചത്.

live
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+