കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസും ബിജെപിയും ഒരു പോലെ തകരും, ഇരുകൂട്ടർക്കും ഒരു സീറ്റ് പോലും കിട്ടില്ലെന്ന് അഖിലേഷ് യാദവ്

Google Oneindia Malayalam News

ദില്ലി: ഞായറാഴ്ച രാജ്യത്തെ 7 സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് പോളിംഗ് നടക്കുന്നത്. ഈ ആറാം ഘട്ട തിരഞ്ഞെടുപ്പ് ബിജെപിയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 59ല്‍ 44ും നേടിയ ബിജെപിക്ക് അതില്‍ എത്ര സീറ്റുകള്‍ ഇത്തവണ നിലനിര്‍ത്താന്‍ സാധിക്കും എന്നത് നിര്‍ണായകമാണ്. ഉത്തര്‍ പ്രദേശിനൊപ്പം ദില്ലിയും ഹരിയാനയും ബീഹാറും അടക്കമുളള സംസ്ഥാനങ്ങള്‍ നാളെ ജനവിധിയെഴുതും.

പ്രിയങ്ക ഗാന്ധി ചുമ്മാ പൊളിയാണ്! രക്ഷിച്ചത് രണ്ടര വയസ്സുകാരി പെൺകുഞ്ഞിന്റെ ജീവൻ!പ്രിയങ്ക ഗാന്ധി ചുമ്മാ പൊളിയാണ്! രക്ഷിച്ചത് രണ്ടര വയസ്സുകാരി പെൺകുഞ്ഞിന്റെ ജീവൻ!

ഈ ആറാം ഘട്ടത്തില്‍ ബിജെപിക്ക് ഏറെ നിര്‍ണായകം ഉത്തര്‍പ്രദേശാണ്. എന്നാല്‍ ഉത്തര്‍ പ്രദേശിലെ തിരഞ്ഞെടുപ്പ് നടക്കുന്ന 14 മണ്ഡലങ്ങളില്‍ ഒന്ന് പോലും ബിജെപിക്ക് ഇത്തവണ നേടാന്‍ സാധിക്കില്ല എന്നാണ് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് പ്രതികരിച്ചിരിക്കുന്നത്. കോണ്‍ഗ്രസിനും ഒരു സീറ്റ് പോലും ലഭിക്കില്ല.

bjp

ഇനി നടക്കാനിരിക്കുന്ന ഏഴാം ഘട്ട തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചേക്കും. കോണ്‍ഗ്രസിനേയും ബിജെപിയേയും ജനങ്ങള്‍ ഒരുപോലെ തളളിക്കളഞ്ഞിരിക്കുകയാണ് എന്നും അഖിലേഷ് യാദവ് പറഞ്ഞു. ഉത്തര്‍ പ്രദേശില്‍ ഒരുമിച്ച് നില്‍ക്കുന്ന എസ്പിയേയും ബിഎസ്പിയേയും തമ്മില്‍ അകറ്റാനുളള ശ്രമങ്ങളാണ് കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത് എന്നും അഖിലേഷ് യാദവ് ആരോപിച്ചു.

ഇത്തവണ മഹാസഖ്യത്തിന്റെ സഹായമില്ലാതെ കേന്ദ്രത്തില്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ സര്‍ക്കാരുണ്ടാക്കാന്‍ സാധ്യമല്ല. മഹാസഖ്യത്തിന്റെ സാധ്യതകളെ കോണ്‍ഗ്രസും ബിജെപിയും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇരുകൂട്ടരും മഹാസഖ്യത്തിന് എതിരായ വിമര്‍ശനം തുടരുന്നു. ബിജെപി ജാതിയുടേയും മതത്തിന്റെയും പേരില്‍ വിദ്വേഷം വര്‍ധിപ്പിച്ച് രാഷ്ട്രീയം കളിക്കുകയാണ് എന്നും അഖിലേഷ് യാദവ് ആരോപിച്ചു.

English summary
Lok Sabha Election 2019: Akhilesh yadav slams BJP and Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X