കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി തന്ത്രങ്ങള്‍ മാറ്റും; വികസന മുദ്രാവാക്യം വിലപ്പോകില്ല, ജനം ക്ഷുഭിതര്‍!! സൂചന ഇങ്ങനെ

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
പണികിട്ടാതിരിക്കാൻ ബിജെപി തന്ത്രങ്ങൾ മാറ്റി | Oneindia Malayalam

ദില്ലി: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വികസന മുദ്രാവാക്യം ഉയര്‍ത്തി മാത്രമായിരിക്കില്ല പ്രചാരണം നടത്തുകയെന്ന് വിവരം. വികസന മുദ്രാവാക്യം ജനങ്ങളില്‍ വേണ്ടത്ര ഏശില്ല എന്ന് പാര്‍ട്ടി നടത്തിയ അവലോകനത്തില്‍ ബോധ്യമായി.

ഈ സാഹചര്യത്തില്‍ വര്‍ഗീയ കാര്‍ഡ് വീണ്ടും ഇറക്കാനാണ് തീരുമാനം. ഹിന്ദുത്വ അജണ്ട വീണ്ടുമിറക്കും. വിവാദമായ പല വിഷയങ്ങളും വീണ്ടും കുത്തിപ്പൊക്കും. ഇത്തരം കാര്യങ്ങളില്‍ പ്രതിപക്ഷത്തിന്റെ നിലപാടുകള്‍ ചോദിച്ചാകും പ്രചാരണം ശക്തമാക്കുക. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി സ്വീകരിക്കാന്‍ പോകുന്ന തന്ത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ...

വിവാദമായ വിഷയങ്ങള്‍

വിവാദമായ വിഷയങ്ങള്‍

വിവാദമായ വിഷയങ്ങള്‍ വീണ്ടും സജീവമാക്കി നിലനിര്‍ത്താനാണ് തീരുമാനം. രാമക്ഷേത്ര നിര്‍മാണം, മുത്തലാഖ്, മുസ്ലിംകള്‍ക്കിടയിലെ ബഹുഭാര്യത്വം, ഏകസിവില്‍കോഡ് തുടങ്ങിയ വിഷയങ്ങള്‍ ഇനി നേതാക്കള്‍ തുടര്‍ച്ചയായി ഉന്നയിക്കും. ഇത്തരം വിഷയങ്ങള്‍ സജീവമാക്കി നിലനിര്‍ത്തി മറ്റു കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുക എന്നതാണ് തന്ത്രം.

മുന്‍ തീരുമാനം മാറ്റി

മുന്‍ തീരുമാനം മാറ്റി

വികസന മുദ്രാവാക്യം ഉയര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടുമെന്നായിരുന്നു നേരത്തെ നേതാക്കളുടെ പ്രതികരണം. എന്നാല്‍ നോട്ട് നിരോധനം, ജിഎസ്ടി തുടങ്ങിയ മോദി സര്‍ക്കാരിന്റെ പ്രധാന പദ്ധതികളെല്ലാം ജനങ്ങളില്‍ വിപരീത ഫലമാണുണ്ടാക്കിയത്. ഇക്കാര്യത്തില്‍ ജനങ്ങള്‍ ഇപ്പോഴും ക്ഷുഭിതരാണെന്ന പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നു.

അഴിമതി മുദ്രാവാക്യം തുണച്ചു

അഴിമതി മുദ്രാവാക്യം തുണച്ചു

2014ല്‍ ബിജെപി മുന്നോട്ട് വച്ച മുദ്രാവാക്യം അഴിമതി രഹിത ഭരണവും വികസനവുമായിരുന്നു. അന്നത് കാര്യമായി ഉപയോഗപ്പെട്ടു. കാരണം, രണ്ടാം യുപിഎ സര്‍ക്കാരിനെതിരെ ടുജി സ്‌പെക്ട്രം ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന വേളയിലായിരുന്നു ബിജെപിയുടെ മുദ്രാവാക്യം ഫലം കണ്ടത്.

തീരുമാനം മാറ്റാന്‍ കാരണം

തീരുമാനം മാറ്റാന്‍ കാരണം

എന്നാല്‍ ഇന്ന് വികസനവും അഴിമതി രഹിത ഭരണവും എന്ന മുദ്രാവാക്യം വിലപോകില്ല. കാരണം ബിജെപിയാണ് അധികാരത്തില്‍. ആ ഘട്ടത്തില്‍ അഴിമതിരഹിത ഭരണം എന്ന മുദ്രാവാക്യം ഏശില്ല. മാത്രമല്ല, സര്‍ക്കാരിന്റെ പല പദ്ധതികളും ജനങ്ങളുടെ എതിര്‍പ്പിന് കാരണമാകുകയും ചെയ്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.

 പ്രകടമായ മാറ്റങ്ങള്‍

പ്രകടമായ മാറ്റങ്ങള്‍

അടുത്തിടെ ദേശീയ നേതാക്കളുടെ പ്രതികരണങ്ങളില്‍ ചില മാറ്റങ്ങള്‍ പ്രകടമാണ്. രാമക്ഷേത്ര വിവാദം വീണ്ടും ഉയരുകയാണ്. മാത്രമല്ല, മുസ്ലിംകള്‍ക്കിടയിലെ ആചാരങ്ങളുടെ കാര്യങ്ങള്‍ നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു. ഇതെല്ലാം പുതിയ തീരുമാനത്തിന്റെ ഭാഗമായിട്ടാണെന്നാണ് വിവരങ്ങള്‍.

ഹിന്ദു പാക്‌സ്താന്‍

ഹിന്ദു പാക്‌സ്താന്‍

കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി ഉന്നയിച്ച ഹിന്ദു പാക്‌സ്താന്‍ വിവാദം സജീവമാക്കി നിലനിര്‍ത്താനാണ് നേതാക്കളുടെ ആലോചന. ഉത്തരേന്ത്യയില്‍ ഇത്തരം പ്രചാരണം ബിജെപിക്ക് കരുത്ത് കൂട്ടും. ദക്ഷിണേന്ത്യയില്‍ അത്ര ഗുണം ചെയ്യില്ല. ഇക്കാര്യം കോണ്‍ഗ്രസിനും ബോധ്യമാണ്. അതുകൊണ്ടു തന്നെ തരൂരിന്റെ പ്രസ്താവനയില്‍ നിന്ന് അവര്‍ അകലം പാലിക്കുകയായിരുന്നു.

കോണ്‍ഗ്രസും മുസ്ലിംകളും

കോണ്‍ഗ്രസും മുസ്ലിംകളും

ഉത്തര്‍ പ്രദേശില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കിയാല്‍ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. നരേന്ദ്ര മോദി കഴിഞ്ഞദിവസം കോണ്‍ഗ്രസിനെയും മുസ്ലിംകളെയും ബന്ധിപ്പിച്ച് പ്രസംഗിച്ചത് ഇതിന്റെ ഭാഗമായിരുന്നു. കോണ്‍ഗ്രസ് മുസ്ലിം പുരുഷന്‍മാരുടെ പാര്‍ട്ടിയാണോ എന്നായിരുന്നു മുത്തലാഖ് വിഷയം പരാമര്‍ശിക്കുമ്പോള്‍ മോദി ചോദിച്ചത്.

 അജണ്ട ബോധ്യമായെന്ന് കോണ്‍ഗ്രസ്

അജണ്ട ബോധ്യമായെന്ന് കോണ്‍ഗ്രസ്

ഇതിന്റെ പിന്നിലെ അജണ്ട തങ്ങള്‍ക്ക് ബോധ്യമായെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് മോദി തരംതാണ രാഷ്ട്രീയ കളിയാണ് നടത്തുന്നതെന്ന് പ്രതികരിച്ചു. കോണ്‍ഗ്രസ് മുസ്ലിംകളുടെ പാര്‍ട്ടിയാണെന്ന് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞുവെന്ന് ഉറുദു പത്രം റിപ്പോര്‍ട്ട് ചെയ്ത കാര്യവും മോദി സൂചിപ്പിച്ചിരുന്നു. പത്ര റിപ്പോര്‍ട്ട് തെറ്റാണെന്ന് കോണ്‍ഗ്രസ് പിന്നീട് അറിയിച്ചു.

പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കും

പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കും

വര്‍ഗീയ കാര്‍ഡിറക്കി പ്രതിപക്ഷത്തെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ബിജെപിയുടെ തന്ത്രം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ പറഞ്ഞുവെന്ന റിപ്പോര്‍ട്ട് വന്നതും കഴിഞ്ഞദിവസമാണ്. തെലങ്കാനയിലെ ബിജെപി നേതാവാണ് അമിത് ഷായുടെ പ്രസ്താവന മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ ബിജെപി ഇക്കാര്യം പിന്നീട് നിഷേധിച്ചു.

രാമക്ഷേത്ര നിര്‍മാണം ഉടന്‍

രാമക്ഷേത്ര നിര്‍മാണം ഉടന്‍

രാമക്ഷേത്ര നിര്‍മാണം അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങുമെന്ന് അമിത് ഷാ പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇക്കാര്യം പാര്‍ട്ടി നിഷേധിച്ചെങ്കിലും തുടര്‍ച്ചയായി വിവാദ വിഷയങ്ങള്‍ ബിജെപി ഏറ്റെടുക്കുന്നുവെന്നതിന്റെ സൂചനയാണിതെല്ലാം. മാത്രമല്ല, ശിവസേന ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ രാമക്ഷേത്ര നിര്‍മാണം വേഗത്തിലാക്കണമെന്ന് അഭിപ്രായമുള്ളവരാണ്.

ചൂടേറിയ ചര്‍ച്ച വരും

ചൂടേറിയ ചര്‍ച്ച വരും

മുത്തലാഖിനും ബഹുഭാര്യത്വത്തിനുമെതിരായ ബിജെപിയുടെ നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും എതിര് നില്‍ക്കുന്നുവെന്നാണ് ബിജെപിയുടെ പ്രചാരണം. പാര്‍ലമെന്റില്‍ പുതിയ നിയമനിര്‍മാണത്തിന് തടസം നില്‍ക്കുന്നത് കോണ്‍ഗ്രസാണെന്ന് ബിജെപി പ്രചരിപ്പിക്കുന്നു. വരുംദിവസങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ കൂടുതല്‍ സജീവമാക്കി നിലനിര്‍ത്താനാണ് നീക്കമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

English summary
Lok Sabha Election: BJP will use new tactics for Party campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X