കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ന്ന വിഷയത്തില്‍ മോദി-മമത വാക്‌പോര്; ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കയ്‌പ്പേറിയ അവസാനം

  • By S Swetha
Google Oneindia Malayalam News

ദില്ലി: ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ റോഡ് ഷോയ്ക്കിടെ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട കൊല്‍ക്കത്തയിലെ ഈശ്വര്‍ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമയെ ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തമ്മില്‍ വലിയ തോതിലുള്ള വാക്‌പോരിനാണ് രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇലക്ഷന്‍ കമ്മീഷന്റെ നിരോധനം പ്രാബല്യത്തില്‍ വരുന്നതിന് 20 മണിക്കൂര്‍ മുന്‍പായിരുന്നു ഈ റാലികള്‍ നടന്നത്.

<br><strong>പ്രധാനമന്ത്രിയാകാൻ താൻ യോഗ്യ! മോദിക്ക് ശേഷം മായാവതി, ആദ്യമായി പ്രതികരിച്ച് ബിഎസ്പി അധ്യക്ഷ</strong>
പ്രധാനമന്ത്രിയാകാൻ താൻ യോഗ്യ! മോദിക്ക് ശേഷം മായാവതി, ആദ്യമായി പ്രതികരിച്ച് ബിഎസ്പി അധ്യക്ഷ

 പരാജയ ഭീതിയെന്ന്

പരാജയ ഭീതിയെന്ന്



കൊല്‍ക്കത്തയിലെ കോളജില്‍ വിദ്യാസാഗറിന്റെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കാമെന്ന് മോദിയുടെ വാഗ്ദാനത്തെ മമത നിരസിച്ചപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമത്തിന്റെ തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മോദി പറഞ്ഞു. മാത്രമല്ല ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നേരിടേണ്ടി വരുന്ന പരാജയമാണ് മമതാ ബാനര്‍ജിയെ കൊണ്ട് ഇത്തരം കാര്യങ്ങള്‍ ചെയ്യിപ്പിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു. പശ്ചിമബംഗാള്‍ പൊലീസ് മമതാ സര്‍ക്കാരിനോടൊപ്പം ചേര്‍ന്ന് കൊല്‍ക്കത്തയിലെ പ്രതിമ തകര്‍ത്ത കേസിലെ തെളിവുകള്‍ നശിപ്പിക്കുകയാണെന്നും മധുരാപ്പൂരില്‍ നടന്ന റാലിയില്‍ മോദി ആരോപിച്ചു.

 അക്രമണ​ ഭീഷണിയെന്ന്

അക്രമണ​ ഭീഷണിയെന്ന്

ബംഗാളില്‍ അക്രമ ഭീഷണിയുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ അവഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അവകാശപ്പെട്ടു. അവസാന 17 മണിക്കൂറിലെ പ്രചരണം വെട്ടിക്കുറച്ച തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയും മമത ആഞ്ഞടിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവരെ തന്നെ ബിജെപിക്ക് വിറ്റു കഴിഞ്ഞെന്ന് മമത ആരോപിച്ചു. ബിജെപിയുടെ പക്ഷപാത പരമായ നടപടിക്കെതിരെ തനിക്ക് നല്‍കിയ ഐക്യദാര്‍ഢ്യത്തിനും പിന്തുണയ്ക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും അഖിലേഷ് യാദവും മായാവതിയും ഉള്‍പ്പെടെയുള്ള വിവിധ പാര്‍ട്ടികളിലെ നേതാക്കള്‍ക്കും മമത നേരത്തെ നന്ദി അറിയിച്ചിരുന്നു.

 മമതയെ ലക്ഷ്യം വെക്കുന്നു!!

മമതയെ ലക്ഷ്യം വെക്കുന്നു!!


മോദി സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മമതയെ ലക്ഷ്യം വയ്ക്കുന്നതെന്ന് ബഹുജന്‍ സമാജ് വാദി പാര്‍ട്ടി നേതാവ് മായാവതി ആരോപിച്ചു. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും മമതയ്ക്ക് പിന്തുണയുമായി രംഗത്തെത്തി. മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് ശേഷം ഇന്ന് 10 മണി മുതല്‍ പ്രചരണം നിര്‍്ത്തി വെക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചത് എന്തു കൊണ്ടാണെന്ന് കെജ്രിവാള്‍ ചോദിച്ചു.തിരഞ്ഞെടുപ്പ് കമ്മീഷനോടൊപ്പം ചേര്‍ന്ന് ബിജെപി ബംഗാളില്‍ എന്തൊക്കെ കളി കളിച്ചാലും തൃണമൂല് കോണ്‍ഗ്രസ് സംസ്ഥാനം തൂത്തുവാരുമെന്ന് നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ല പറഞ്ഞു.

 പരാതി കമ്മീഷനില്‍

പരാതി കമ്മീഷനില്‍

ബംഗാളിലെ പ്രചരണം വെട്ടിക്കുറച്ചതില്‍ കോണ്‍ഗ്രസ് അടക്കമുള്ള മൂന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. നിലവിലെ ഉത്തരവ് മണ്ഡലത്തിലെ തത്വങ്ങളുടെ ലംഘനമാണെന്നും അതിനാല്‍ വോട്ടെടുപ്പിനായി ഒരു ദിവസമെങ്കിലും കൂടുതല്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ 9 സീറ്റുകളിലാണ് അവസാന ഘട്ട പോളിംഗ് നടക്കുന്നത്. ഇന്നലെ രാത്രി 10 മണിയോടെ പ്രചാരണം പൂര്‍ത്തിയാക്കാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. തീരുമാനിച്ച സമയത്തിന് 20 മണിക്കൂര്‍ മുന്‍പാണ് പ്രചാരണം അവസാനിപ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്.

English summary
Lok Sabha election campaign in West Bengal into last stage with controversies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X