രാജ്യം ആര് ഭരിക്കുമെന്ന് ജൂണ്‍ നാലിന് അറിയാം: ലോക്സഭ തിരഞ്ഞെടുപ്പ് 7 ഘട്ടങ്ങളില്‍, തിയതികള്‍ പ്രഖ്യാപിച്ചു
ഡല്‍ഹി: പതിനെട്ടാമത് ലോക്സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഏഴ് ഘട്ടങ്ങളിലായിട്ടാണ് ഇത്തവണയും തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 19 ന് തുടങ്ങുന്ന വോട്ടെടുപ്പ് വിവിധ ഘട്ടങ്ങള്‍ പിന്നിട്ട് ജൂണ്‍ ഒന്നിന് അവസാനിക്കും. ജൂണ്‍ 4 നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടവും നിലവില്‍ വന്ന് കഴിഞ്ഞു. കേരളത്തില്‍ രണ്ടാംഘട്ടമായ 26 നാണ് വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പ് തിയതികള്‍
ഏപ്രില്‍ 19ന് ഒന്നാം ഘട്ടം, 26ന് രണ്ടാം ഘട്ടം, മെയ് ഏഴിനാണ് മൂന്നാഘട്ടം, 13ന് നാലാം ഘട്ടം, മെയ് 20 ന് അഞ്ചാംഘട്ടം, മെയ് 25ന് ആറാം ഘട്ടം, ജൂണ്‍ 1ന് ഏഴാംഘട്ടം എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന ഘട്ടങ്ങള്‍. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഏപ്രില്‍ നാലാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഏപ്രില്‍ എട്ട്.

97 കോടി വോട്ടർമാർ
തിരഞ്ഞെടുപ്പിനായി കമ്മീഷന്‍ പൂർണ്ണ സജ്ജമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. 97 കോടി വോട്ടർമാർക്കായി 10.5 ലക്ഷം പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. വോട്ടർമാരില്‍ 49.7 കോടി പുരുഷ വോട്ടർമാരും 47.1 കോടി സ്ത്രീ വോട്ടർമാരുമുണ്ട്. 48000 ട്രാന്‍സ്ജന്‍ഡേഴ്സ് വോട്ടർമാരുമുണ്ട്. കന്നിവോട്ടർമാർ 1.8 കോടിയാണ്. ഇതില്‍ 85 ലക്ഷവും പെണ്‍കുട്ടികളുമാണ്. 85 കഴിഞ്ഞവർക്ക് വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ സാധിക്കും. 40% ശാരീരിക വൈകല്യമുളളവർക്കും വോട്ട് ഫ്രം ഹോം സൗകര്യം ലഭിക്കും.
കേരളം 26 ന് വിധിയെഴുതും
കേരളത്തില്‍ ഒറ്റഘട്ടമായി ഏപ്രില്‍ 13 നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയ തലത്തില്‍ പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാണെങ്കിലും കോണ്‍ഗ്രസ് നയിക്കുന്ന യു ഡി എഫും സി പി എം നയിക്കുന്ന എല്‍ ഡി എഫും തമ്മിലാണ് കേരളത്തിലെ പ്രധാന മത്സരം, തിരുവനന്തപുരം, തൃശൂർ പോലുള്ള സീറ്റുകളില്‍ ബി ജെ പിയും വിജയം പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ കേരളത്തിലെ 20 സീറ്റുകളിലും മുന്നണികള്‍ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞു. 2019 ലെ തിരഞ്ഞെടുപ്പില്‍ 20 സീറ്റില്‍ 19 നേടി യു ഡി എഫ് വലിയ മുന്നേറ്റമായിരുന്നു നടത്തിയത്. ആലപ്പുഴ സീറ്റില്‍ മാത്രമായിരുന്നു എല്‍ ഡി എഫ് വിജയിച്ചത്.

സംസ്ഥാനങ്ങളും ഘട്ടങ്ങളും
ആന്ധ്ര പ്രദേശ്, അരുണാചല്‍ പ്രദേശ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കേരളം, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, പഞ്ചാബ്, സിക്കിം, തെലങ്കാന, തമിഴ്‌നാട്, ഉത്തരാഖണ്ഡ്, ആന്‍ഡമാന്‍ നിക്കോബാര്‍, ദാദ്ര നാഗര്‍ ഹവേലി, ദാമന്‍ ദിയു, ലക്ഷദ്വീപ്, ദില്ലി, പുതുച്ചേരി, ചണ്ഡീഗഡ് എന്നീ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ്.
കര്‍ണാടക, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര എന്നിവിടങ്ങളില്‍ രണ്ട് ഘട്ടങ്ങളായും അസാം, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ മൂന്ന് ഘട്ടങ്ങളായും തിരഞ്ഞെടുപ്പ് നടക്കും. നാല് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ എന്നിവയാണ്. അഞ്ച് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ മഹാരാഷ്ട്രയും ജമ്മു കശ്മീരുമാണ്. ഏഴ് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍- ബീഹാര്‍, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍
എന്‍ഡിഎ vs ഇന്ത്യ
തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും ആഴ്ചകള്‍ക്ക് മുമ്പ് തന്നെ സ്ഥാനാർത്ഥി പ്രഖ്യാനം നടത്തി പലയിടത്തും പാർട്ടികള്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി കഴിഞ്ഞു. നരേന്ദ്ര മോദി സർക്കാറിന് ഹാട്രിക് വിജയം പ്രതീക്ഷിക്കുന്ന ബി ജെ പി നയിക്കുന്ന എന്‍ ഡി എ മുന്നണി ഇത്തവണയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നാനൂറിലെ സീറ്റുകള്‍ നേടി അധികാരത്തില്‍ എത്താന്‍ കഴിയുമെന്നാണ് അവർ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് തന്നെ എന്‍ ഡി എ മുന്നണി ശക്തിപ്പെടുത്തുന്ന നടപടികള്‍ക്ക് കഴിഞ്ഞ വർഷം മുതല്‍ തന്നെ ബി ജെ പി തുടക്കം കുറിച്ചിരുന്നു. പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നല്‍കിയിരുന്ന നിതീഷ് കുമാറിന്റെ ജെ ഡി യുവിനെ തിരികെ മുന്നണിയിലേക്ക് എത്തിച്ചതാണ് അവരുടെ ഏറ്റവും വലിയ രാഷ്ട്രീയ നീക്കം. ആർ എല്‍ ഡിയേയും സമാനമായ രീതിയില്‍ ബി ജെ പി സ്വന്തം പാളയത്തില്‍ എത്തിച്ചു. ജെ ഡി എസ്, എന്‍ സി പി, ശിവസേന, ജനസേന തുടങ്ങിയവരും ഇക്കാലയളവില്‍ എന്‍ ഡി എയില്‍ എത്തിയവരാണ്.
ബി ജെ പിയെ കേന്ദ്രത്തില്‍ നിന്നും താഴെ ഇറക്കുകകയെന്ന ലക്ഷ്യത്തോടെ 'ഇന്ത്യ' എന്ന പേരില്‍ പുതിയ സഖ്യം രൂപീകരിച്ച പ്രതിപക്ഷ പാർട്ടികളുടെ നീക്കം രാജ്യം വളരെ ശ്രദ്ധാപൂർവ്വമായിരുന്നു നോക്കിക്കണ്ടത്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സഖ്യരൂപീകരണത്തിന് മുന്നില്‍ നിന്ന നിതീഷ് കുമാർ അടക്കം മറുകണ്ടം ചാടി. ബംഗാളില്‍ മമത തനിച്ചാണ് മത്സരം. ഇത്തരം തിരിച്ചടികള്‍ ഉണ്ടായെങ്കിലും ഉത്തർപ്രദേശ്, ഡല്‍ഹി, തമിഴ്നാട്, മഹാരാഷ്ട്ര, ബിഹാർ, തുടങ്ങിയ സംസ്ഥാനങ്ങളില്‍ സഖ്യത്തിലെ കക്ഷികള്‍ക്കിടയില്‍ സീറ്റ് ധാരണ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്.

2019 ലെ തിരഞ്ഞെടുപ്പ്
2019 ല്‍ എന്‍ ഡി എ മുന്നണിക്ക് 353 സീറ്റുകളായിരുന്നു ലഭിച്ചത്. ബി ജെ പി തനിച്ച് 303 സീറ്റുകളും നേടി. കോണ്‍ഗ്രസ് നയിച്ച യു പി എക്ക് 91 സീറ്റുകള്‍ ലഭിച്ചപ്പോള്‍ മറ്റുള്ളവർ 98 സീറ്റുകളും കരസ്ഥമാക്കി. കോണ്‍ഗ്രസിന് തനിച്ച് 52 സീറ്റുകളും ലഭിച്ചു. 22 സീറ്റുകളുമായി തൃണമൂല്‍ കോണ്‍ഗ്രസായിരുന്നു കക്ഷികളില്‍ മൂന്നാമത്. ഡി എം കെ 24 സീറ്റുമായും വൈ എസ് ആർ കോണ്‍ഗ്രസ് 22 സീറ്റുമായും ഇരുപതില്‍ കൂടുതല്‍ സീറ്റുകള്‍ നേടിയ പാർട്ടികളായി മാറി.
ആകെ 543 ലോക്സഭ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 272 സീറ്റുകള്‍ ലഭിക്കുന്ന പാർട്ടിക്കോ മുന്നണിക്കോ അധികാരത്തില്‍ എത്താന്‍ സാധിക്കും. 80 സീറ്റുകളുള്ള ഉത്തർപ്രദേശാണ് ലോക്സഭ സീറ്റുകളുടെ കാര്യത്തില്‍ മുന്നില്‍. തൊട്ടുപിന്നിൽ 48 സീറ്റുകളുള്ള മഹാരാഷ്ട്രയാണ്. ബിഹാറില്‍ 40 സീറ്റുകളാണുള്ളത്. തമിഴ്നാട് - 39, മധ്യപ്രദേശ് - 29 കർണാടക - 28, ഗുജറാത്ത് - 26, ആന്ധ്രാ പ്രദേശ് - 25, രാജസ്ഥാന്‍ - 25, ഒഡീഷ 21, കേരളം 20 എന്നിവയാണ് ഇരുപതോ അതില്‍ കൂടുതലോ സീറ്റുകളുള്ള മറ്റ് സംസ്ഥാനങ്ങള്‍.
മണ്ഡലങ്ങളും ഘട്ടങ്ങളും
| A | B | C | |
|---|---|---|---|
| 1 | S No | മണ്ഡലം | ഘട്ടം |
| 2 | 1 | ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകള്‍ | 1 |
| 3 | 2 | അരുകു | 4 |
| 4 | 3 | ശ്രീകാകുളം | 4 |
| 5 | 4 | വിശ്യാനഗരം | 4 |
| 6 | 5 | വിശാഖപട്ടണം | 4 |
| 7 | 6 | അനകപ്പള്ളി | 4 |
| 8 | 7 | കാക്കിനാഡ | 4 |
| 9 | 8 | അമലപുരം | 4 |
| 10 | 9 | രജമുന്ദ്രി | 4 |
| 11 | 10 | നർസപുരം | 4 |
| 12 | 11 | ഏലൂർ | 4 |
| 13 | 12 | മച്ഛ്ലിപട്ടണം | 4 |
| 14 | 13 | വിജയവാഡ | 4 |
| 15 | 14 | ഗുണ്ടൂർ | 4 |
| 16 | 15 | നരസറാവുപേട്ട് | 4 |
| 17 | 16 | ബപ്പട്ല | 4 |
| 18 | 17 | ഓംഗോൾ | 4 |
| 19 | 18 | നന്ദ്യാൽ | 4 |
| 20 | 19 | കുർണൂൽ | 4 |
| 21 | 20 | അനന്തപുർ | 4 |
| 22 | 21 | ഹിന്ദുപുർ | 4 |
| 23 | 22 | കഡപ്പ | 4 |
| 24 | 23 | നെല്ലൂർ | 4 |
| 25 | 24 | തിരുപ്പതി | 4 |
| 26 | 25 | രാജം പേട്ട് | 4 |
| 27 | 26 | ചിറ്റൂർ | 4 |
| 28 | 27 | അരുണാചൽ വെസ്റ്റ് | 1 |
| 29 | 28 | അരുണാചൽ ഈസ്റ്റ് | 1 |
| 30 | 29 | കരിം ഗഞ്ജ് | 2 |
| 31 | 30 | സിൽചർ | 2 |
| 32 | 31 | ഓട്ടോണമസ് ഡിസ്ട്രിക്റ്റ് | 2 |
| 33 | 32 | ധുബ്രി | 3 |
| 34 | 33 | കൊക്രാഝർ | 2 |
| 35 | 34 | ബാർപേട്ട | 3 |
| 36 | 35 | ഗുവാഹട്ടി | 3 |
| 37 | 36 | മംഗൾഡോയ് | 2 |
| 38 | 37 | തേസ് പുർ | 1 |
| 39 | 38 | നൗഗോംഗ് | 2 |
| 40 | 39 | കലിയബോർ | 1 |
| 41 | 40 | ജോർനാഥ് | 1 |
| 42 | 41 | ദിബ്രുഗർ | 1 |
| 43 | 42 | ലഖിം പുർ | 1 |
| 44 | 43 | വാൽമീകി നഗർ | 6 |
| 45 | 44 | പശ്ചിം ചമ്പാരൻ | 6 |
| 46 | 45 | പൂർവി ചമ്പാരൻ | 6 |
| 47 | 46 | ഷിയോഹർ | 6 |
| 48 | 47 | സീതാമർഹി | 5 |
| 49 | 48 | മധുബനി | 5 |
| 50 | 49 | ഝഞ്ജാപ്പുർ | 3 |
| 51 | 50 | സൂപോൾ | 3 |
| 52 | 51 | അരാരിയ | 3 |
| 53 | 52 | കിഷൻ ഗഞ്ജ് | 2 |
| 54 | 53 | കാതിഹാർ | 2 |
| 55 | 54 | പൂർണിയ | 2 |
| 56 | 55 | മാധേപ്പുര | 3 |
| 57 | 56 | ദർഭംഗ | 4 |
| 58 | 57 | മുസാഫർപുർ | 5 |
| 59 | 58 | വൈശാലി | 6 |
| 60 | 59 | ഗോപാൽ ഗഞ്ജ് | 6 |
| 61 | 60 | ശിവൻ | 6 |
| 62 | 61 | മഹാരാജ് ഗഞ്ജ് | 6 |
| 63 | 62 | സരൺ | 5 |
| 64 | 63 | ഹാജിപ്പുർ | 5 |
| 65 | 64 | ഉജിയാർപുർ | 4 |
| 66 | 65 | സമസ്തിപ്പുർ | 4 |
| 67 | 66 | ബേഗുസറായ് | 4 |
| 68 | 67 | ഖജാറിയ | 3 |
| 69 | 68 | ഭാഗൽ പുർ | 2 |
| 70 | 69 | ബങ്ക | 2 |
| 71 | 70 | മുംഗർ | 4 |
| 72 | 71 | നളന്ദ | 7 |
| 73 | 72 | പാറ്റ്ന സാഹിബ് | 7 |
| 74 | 73 | പാടലിപുത്ര | 7 |
| 75 | 74 | അറാ | 7 |
| 76 | 75 | ബുക്സർ | 7 |
| 77 | 76 | സാസറാം | 7 |
| 78 | 77 | കരക്കട്ട് | 7 |
| 79 | 78 | ജഹാനബാദ് | 7 |
| 80 | 79 | ഔറംഗബാദ് | 1 |
| 81 | 80 | ഗയ | 1 |
| 82 | 81 | നവാഡ | 1 |
| 83 | 82 | ജമൂയ് | 1 |
| 84 | 83 | ചണ്ഡീഗർഹ് | 7 |
| 85 | 84 | സർഗുജ | 3 |
| 86 | 85 | റായ്ഗഡ് | 3 |
| 87 | 86 | ജഞ്ജ്ഗിർ-ചമ്പ | 3 |
| 88 | 87 | കോർബ | 3 |
| 89 | 88 | ബിലാസ്പ്പുർ | 3 |
| 90 | 89 | രാജ്നന്ദ് ഗാവ് | 2 |
| 91 | 90 | ദുർഗ് | 3 |
| 92 | 91 | റായ് പുർ | 3 |
| 93 | 92 | മഹാസമുന്ദ് | 2 |
| 94 | 93 | ബസ്തർ | 1 |
| 95 | 94 | കാങ്കർ | 2 |
| 96 | 95 | ദാദ്ര ഏന്റ് നാഗർ ഹവേലി | 3 |
| 97 | 96 | ദാമൻ ഏന്റ് ദിയു | 3 |
| 98 | 97 | ചാന്ദ്നി ചൗക്ക് | 6 |
| 99 | 98 | ഈസ്റ്റ് ഡൽ ഹി | 6 |
| 100 | 99 | നോർത്ത് ഈസ്റ്റ് ഡൽ ഹി | 6 |
| 101 | 100 | ന്യൂ ഡൽ ഹി | 6 |
| 102 | 101 | നോർത്ത് വെസ്റ്റ് ഡൽ ഹി | 6 |
| 103 | 102 | വെസ്റ്റ് ഡൽ ഹി | 6 |
| 104 | 103 | സൗത്ത് ഡൽ ഹി | 6 |
| 105 | 104 | നോർത്ത് ഗോവ | 3 |
| 106 | 105 | സൗത്ത് ഗോവ | 3 |
| 107 | 106 | കച്ഛ് | 3 |
| 108 | 107 | ബനസ്കന്ദ | 3 |
| 109 | 108 | പത്താൻ | 3 |
| 110 | 109 | മഹേസന | 3 |
| 111 | 110 | സബർകന്ധ | 3 |
| 112 | 111 | ഗാന്ധി നഗർ | 3 |
| 113 | 112 | അഹമ്മദാബാദ് ഈസ്റ്റ് | 3 |
| 114 | 113 | അഹമ്മദാബാദ് വെസ്റ്റ് | 3 |
| 115 | 114 | സുരേന്ദ്രനഗർ | 3 |
| 116 | 115 | രാജ് കോട്ട് | 3 |
| 117 | 116 | പോർബന്ദർ | 3 |
| 118 | 117 | ജമുനാനഗർ | 3 |
| 119 | 118 | ജുനാഗഢ് | 3 |
| 120 | 119 | അമ്രേലി | 3 |
| 121 | 120 | ഭാവ്നഗർ | 3 |
| 122 | 121 | ആനന്ദ് | 3 |
| 123 | 122 | ഖേഡ | 3 |
| 124 | 123 | പഞ്ച് മഹൽ | 3 |
| 125 | 124 | ദഹോദ് | 3 |
| 126 | 125 | വഡോദര | 3 |
| 127 | 126 | ഛോട്ടാ ഉദയ് പുർ | 3 |
| 128 | 127 | ഭാറുച്ച് | 3 |
| 129 | 128 | ബർദോലി | 3 |
| 130 | 129 | സൂറത്ത് | 3 |
| 131 | 130 | നവസരി | 3 |
| 132 | 131 | വൽസദ് | 3 |
| 133 | 132 | അംബാല | 6 |
| 134 | 133 | കുരുക്ഷേത്ര | 6 |
| 135 | 134 | സിർസ | 6 |
| 136 | 135 | ഹിസാർ | 6 |
| 137 | 136 | കർണൽ | 6 |
| 138 | 137 | സോണിപഠ് | 6 |
| 139 | 138 | റോഹ്ടക് | 6 |
| 140 | 139 | ഭിവാനി - മഹേന്ദ്രഗഡ് | 6 |
| 141 | 140 | ഗുർഗാവ് | 6 |
| 142 | 141 | ഫരീദാബാദ് | 6 |
| 143 | 142 | കാങ്ഗ്ര | 7 |
| 144 | 143 | മാണ്ടി | 7 |
| 145 | 144 | ഹാമിർപുർ | 7 |
| 146 | 145 | സിംല | 7 |
| 147 | 146 | ബാരാമുള്ള | 5 |
| 148 | 147 | ശ്രീനഗർ | 4 |
| 149 | 148 | അനന്ത്നാഗ് | 3 |
| 150 | 149 | ലഡാക്ക് | 5 |
| 151 | 150 | ഉധം പുർ | 1 |
| 152 | 151 | ജമ്മു | 2 |
| 153 | 152 | രാജ്മഹൽ | 7 |
| 154 | 153 | ഡുംക | 7 |
| 155 | 154 | ഗോദ്ദ | 7 |
| 156 | 155 | ഛത്ര | 5 |
| 157 | 156 | കൊഡർമ | 5 |
| 158 | 157 | ഗിരിധി | 6 |
| 159 | 158 | ധൻബാദ് | 6 |
| 160 | 159 | റാഞ്ചി | 6 |
| 161 | 160 | ജാംഷഡ്പുർ | 6 |
| 162 | 161 | സിംഗ്ഭൂം | 4 |
| 163 | 162 | ഖുന്തി | 4 |
| 164 | 163 | ലോഹർദാഗ | 4 |
| 165 | 164 | പലമാവ് | 4 |
| 166 | 165 | ഹസാരിബാഗ് | 5 |
| 167 | 166 | ചിക്കോടി | 3 |
| 168 | 167 | ബൽഗാം | 3 |
| 169 | 168 | ബാഗൽ കോട്ട് | 3 |
| 170 | 169 | ബിജാപ്പുർ | 3 |
| 171 | 170 | ഗുൽ ബർഗ്ഗ | 3 |
| 172 | 171 | റായ്ചൂർ | 3 |
| 173 | 172 | ബിദർ | 3 |
| 174 | 173 | കൊപ്പൽ | 3 |
| 175 | 174 | ബെല്ലാരി | 3 |
| 176 | 175 | ഹവേരി | 3 |
| 177 | 176 | ധാർവാഡ് | 3 |
| 178 | 177 | ഉത്തര കന്നഡ | 3 |
| 179 | 178 | ദാവൻ ഗെരെ | 3 |
| 180 | 179 | ഷിമോഗ | 3 |
| 181 | 180 | ഉഡുപ്പി ചിക്കമംഗ്ലൂർ | 2 |
| 182 | 181 | ഹാസ്സൻ | 2 |
| 183 | 182 | ദക്ഷിണ കന്നഡ | 2 |
| 184 | 183 | ചിത്രദുർഗ്ഗ | 2 |
| 185 | 184 | തുംകൂർ | 2 |
| 186 | 185 | മാണ്ഡ്യ | 2 |
| 187 | 186 | മൈസൂർ | 2 |
| 188 | 187 | ചാമരാജ് നഗർ | 2 |
| 189 | 188 | ബാംഗ്ലൂർ റൂറൽ | 2 |
| 190 | 189 | ബാംഗ്ലൂർ നോർത്ത് | 2 |
| 191 | 190 | ബാംഗ്ലൂർ സെന്റ്രൽ | 2 |
| 192 | 191 | ബാംഗ്ലൂർ സൗത്ത് | 2 |
| 193 | 192 | ചിക്ക്ബല്ലാപ്പുർ | 2 |
| 194 | 193 | കോലാർ | 2 |
| 195 | 194 | കാസർഗോഡ് | 2 |
| 196 | 195 | കണ്ണൂർ | 2 |
| 197 | 196 | വടകര | 2 |
| 198 | 197 | വയനാട് | 2 |
| 199 | 198 | കോഴിക്കോട് | 2 |
| 200 | 199 | മലപ്പുറം | 2 |
| 201 | 200 | പൊന്നാനി | 2 |
| 202 | 201 | പാലക്കാട് | 2 |
| 203 | 202 | ആലത്തൂർ | 2 |
| 204 | 203 | തൃശ്ശൂർ | 2 |
| 205 | 204 | ചാലക്കുടി | 2 |
| 206 | 205 | എറണാകുളം | 2 |
| 207 | 206 | ഇടുക്കി | 2 |
| 208 | 207 | കോട്ടയം | 2 |
| 209 | 208 | ആലപ്പുഴ | 2 |
| 210 | 209 | മാവേലിക്കര | 2 |
| 211 | 210 | പത്തനംതിട്ട | 2 |
| 212 | 211 | കൊല്ലം | 2 |
| 213 | 212 | ആറ്റിങ്ങൽ | 2 |
| 214 | 213 | തിരുവനന്തപുരം | 2 |
| 215 | 214 | ലക്ഷദ്വീപ് | 1 |
| 216 | 215 | മൊറേന | 3 |
| 217 | 216 | ഭിന്ദ് | 3 |
| 218 | 217 | ഗ്വാളിയോർ | 3 |
| 219 | 218 | ഗുണ | 3 |
| 220 | 219 | സാഗർ | 3 |
| 221 | 220 | ടിക്കം ഗഢ് | 2 |
| 222 | 221 | ദാമോ | 2 |
| 223 | 222 | ഖജുറാഹോ | 2 |
| 224 | 223 | സത്ന | 2 |
| 225 | 224 | റേവ | 2 |
| 226 | 225 | സിദ്ധി | 1 |
| 227 | 226 | ഷാഡോൾ | 1 |
| 228 | 227 | ജബൽ പുർ | 1 |
| 229 | 228 | മാണ്ഡ്ല | 1 |
| 230 | 229 | ബലഘട്ട് | 1 |
| 231 | 230 | ഛിന്ദ്വാര | 1 |
| 232 | 231 | ഹൊഷംഗബാദ് | 2 |
| 233 | 232 | വിദിഷ | 3 |
| 234 | 233 | ഭോപ്പാൽ | 3 |
| 235 | 234 | രാജ്ഗഢ് | 3 |
| 236 | 235 | ദേവാസ് | 4 |
| 237 | 236 | ഉജ്ജൈൻ | 4 |
| 238 | 237 | മണ്ട്സോർ | 4 |
| 239 | 238 | രത്ത് ലം | 4 |
| 240 | 239 | ധർ | 4 |
| 241 | 240 | ഇൻഡോർ | 4 |
| 242 | 241 | ഖർഗോൺ | 4 |
| 243 | 242 | ഖാണ്ഡ്വ | 4 |
| 244 | 243 | ബേട്ടുൽ | 2 |
| 245 | 244 | നന്ദുർബാർ | 4 |
| 246 | 245 | ധ്യുലെ | 5 |
| 247 | 246 | ജൽഗാവ് | 4 |
| 248 | 247 | റാവർ | 4 |
| 249 | 248 | ബുൽധന | 2 |
| 250 | 249 | അകോള | 2 |
| 251 | 250 | അമരാവതി | 2 |
| 252 | 251 | വാർദ്ധ | 2 |
| 253 | 252 | റാംടെക് | 1 |
| 254 | 253 | നാഗ്പുർ | 1 |
| 255 | 254 | ഭണ്ഡാര - ഗോണ്ടിയ | 1 |
| 256 | 255 | ഗഡ്ചിരോലി - ചിമൂർ | 1 |
| 257 | 256 | ചന്ദ്രപുർ | 1 |
| 258 | 257 | യവട്മൽ-വാഷിം | 2 |
| 259 | 258 | ഹിംഗോളി | 2 |
| 260 | 259 | നന്ദേഡ് | 2 |
| 261 | 260 | പർഭാനി | 2 |
| 262 | 261 | ജൽന | 4 |
| 263 | 262 | ഔറംഗബാദ് | 4 |
| 264 | 263 | ഡിണ്ടോരി | 5 |
| 265 | 264 | നാസിക് | 5 |
| 266 | 265 | പൽ ഘർ | 5 |
| 267 | 266 | ഭിവണ്ടി | 5 |
| 268 | 267 | കല്യാൺ | 5 |
| 269 | 268 | താനെ | 5 |
| 270 | 269 | മുംബൈ നോർത്ത് | 5 |
| 271 | 270 | മുംബൈ നോർത്ത് വെസ്റ്റ് | 5 |
| 272 | 271 | മുംബൈ നോർത്ത് ഈസ്റ്റ് | 5 |
| 273 | 272 | മുംബൈ നോർത്ത് സെന്റ്രൽ | 5 |
| 274 | 273 | മുംബൈ സൗത്ത് സെന്റ്രൽ | 5 |
| 275 | 274 | മുംബൈ സൗത്ത് | 5 |
| 276 | 275 | റായ്ഗഢ് | 3 |
| 277 | 276 | മാവൽ | 4 |
| 278 | 277 | പൂനെ | 4 |
| 279 | 278 | ബാരാമതി | 3 |
| 280 | 279 | ഷിരൂർ | 4 |
| 281 | 280 | അഹമ്മദ്നഗർ | 4 |
| 282 | 281 | ഷിർദ്ദി | 4 |
| 283 | 282 | ബീഡ് | 4 |
| 284 | 283 | ഒസ്മാനാബാദ് | 3 |
| 285 | 284 | ലത്തൂർ | 3 |
| 286 | 285 | സോലാപ്പുർ | 3 |
| 287 | 286 | മാധ | 3 |
| 288 | 287 | സംഗ്ലി | 3 |
| 289 | 288 | സറ്റാര | 3 |
| 290 | 289 | രത്നഗിരി - സിന്ധുദുർഗ്ഗ് | 3 |
| 291 | 290 | കോലാപ്പുർ | 3 |
| 292 | 291 | ഹട്കനംഗ്ൾ | 3 |
| 293 | 292 | ഇന്നർ മണിപ്പുർ | 1 |
| 294 | 293 | ഔട്ടർ മണിപ്പുർ | 1 |
| 295 | 294 | ഷില്ലോംഗ് | 1 |
| 296 | 295 | ടുറ | 1 |
| 297 | 296 | മിസോറാം | 1 |
| 298 | 297 | നാഗാലാന്റ് | 1 |
| 299 | 298 | ബർഗഢ് | 5 |
| 300 | 299 | സുന്ദർഗഢ് | 5 |
| 301 | 300 | സംബൽ പുർ | 6 |
| 302 | 301 | ക്യോഞ്ജഹാർ | 6 |
| 303 | 302 | മയുർഭഞ്ജ് | 7 |
| 304 | 303 | ബലാസൂർ | 7 |
| 305 | 304 | ഭദ്രക് | 7 |
| 306 | 305 | ജയ് പുർ | 7 |
| 307 | 306 | ധൻ ഗനൽ | 6 |
| 308 | 307 | ബൊലാംഗിർ | 5 |
| 309 | 308 | കാലഹൻഡി | 4 |
| 310 | 309 | നവരംഗ്പുർ | 4 |
| 311 | 310 | കാന്ധമഹൽ | 5 |
| 312 | 311 | കട്ടക്ക് | 6 |
| 313 | 312 | കെന്ദ്രാപര | 7 |
| 314 | 313 | ജഗത്സിംഗ്പുർ | 7 |
| 315 | 314 | പുരി | 6 |
| 316 | 315 | ഭുവനേശ്വർ | 6 |
| 317 | 316 | അസ്ക്ക | 5 |
| 318 | 317 | ബെറാം പുർ | 4 |
| 319 | 318 | കൊറാപുട്ട് | 4 |
| 320 | 319 | പോണ്ടിച്ചേരി | 1 |
| 321 | 320 | ഗുർദാസ് പുർ | 7 |
| 322 | 321 | അമൃത് സർ | 7 |
| 323 | 322 | ഖദൂർ സാഹിബ് | 7 |
| 324 | 323 | ജലന്ധർ | 7 |
| 325 | 324 | ഹോഷിയാർ പുർ | 7 |
| 326 | 325 | ആനന്ദ്പുർ സാഹിബ് | 7 |
| 327 | 326 | ലുധിയാന | 7 |
| 328 | 327 | ഫത്തേഗർ സാഹിബ് | 7 |
| 329 | 328 | ഫരീദ്കോട്ട് | 7 |
| 330 | 329 | ഫിറോസ് പുർ | 7 |
| 331 | 330 | ഭട്ടിണ്ട | 7 |
| 332 | 331 | സംഗ്രൂർ | 7 |
| 333 | 332 | പട്ട്യാല | 7 |
| 334 | 333 | ഗംഗാനഗർ | 1 |
| 335 | 334 | ബിക്കാനീർ | 1 |
| 336 | 335 | ചുരു | 1 |
| 337 | 336 | ഝുഞ്ജുനു | 1 |
| 338 | 337 | സിക്കർ | 1 |
| 339 | 338 | ജയ് പുർ റൂറൽ | 1 |
| 340 | 339 | ജയ് പുർ | 1 |
| 341 | 340 | ആൽ വാർ | 1 |
| 342 | 341 | ഭരത് പുർ | 1 |
| 343 | 342 | കരൗലി-ധോൽ പുർ | 1 |
| 344 | 343 | ദൗസ | 1 |
| 345 | 344 | ടോങ്ക്-സവായ് മധോപ്പുർ | 2 |
| 346 | 345 | അജ്മീർ | 2 |
| 347 | 346 | നഗൗർ | 1 |
| 348 | 347 | പാലി | 2 |
| 349 | 348 | ജോധ്പുർ | 2 |
| 350 | 349 | ബാർമർ | 2 |
| 351 | 350 | ജലോർ | 2 |
| 352 | 351 | ഉദയ് പുർ | 2 |
| 353 | 352 | ബൻസ്വാര | 2 |
| 354 | 353 | ചിത്തോർഗഡ് | 2 |
| 355 | 354 | രാജ്സമന്ദ് | 2 |
| 356 | 355 | ഭില്വാര | 2 |
| 357 | 356 | കോട്ട | 2 |
| 358 | 357 | ഝലവാർ - ധോൽ പുർ | 2 |
| 359 | 358 | സിക്കിം | 1 |
| 360 | 359 | തിരുവള്ളൂർ | 1 |
| 361 | 360 | ചെന്നൈ നോർത്ത് | 1 |
| 362 | 361 | ചെന്നൈ സൗത്ത് | 1 |
| 363 | 362 | ചെന്നൈ സെന്റ്രൽ | 1 |
| 364 | 363 | ശ്രീപെരുമ്പത്തൂർ | 1 |
| 365 | 364 | കാഞ്ചീപുരം | 1 |
| 366 | 365 | ആർക്കോണം | 1 |
| 367 | 366 | വെലലൂർ | 1 |
| 368 | 367 | കൃഷ്ണഗിരി | 1 |
| 369 | 368 | ധർമപുരി | 1 |
| 370 | 369 | തിരുവണ്ണാമല | 1 |
| 371 | 370 | അരണി | 1 |
| 372 | 371 | വില്ലുപുരം | 1 |
| 373 | 372 | കല്ലക്കുറിച്ചി | 1 |
| 374 | 373 | സേലം | 1 |
| 375 | 374 | നാമക്കൽ | 1 |
| 376 | 375 | ഈറോഡ് | 1 |
| 377 | 376 | തിരുപ്പൂർ | 1 |
| 378 | 377 | നീലഗിരി | 1 |
| 379 | 378 | കോയമ്പത്തൂർ | 1 |
| 380 | 379 | പൊള്ളാച്ചി | 1 |
| 381 | 380 | ഡിണ്ടിഗൽ | 1 |
| 382 | 381 | കാരൂർ | 1 |
| 383 | 382 | തിരുച്ചിറപ്പള്ളി | 1 |
| 384 | 383 | പേരാമ്പല്ലുർ | 1 |
| 385 | 384 | ഗൂഡല്ലൂർ | 1 |
| 386 | 385 | ചിദംബരം | 1 |
| 387 | 386 | മയിലാടും തുറ | 1 |
| 388 | 387 | നാഗപട്ടണം | 1 |
| 389 | 388 | തഞ്ചാവൂർ | 1 |
| 390 | 389 | ശിവഗംഗ | 1 |
| 391 | 390 | മദുരൈ | 1 |
| 392 | 391 | തേനി | 1 |
| 393 | 392 | വിരുധുനഗർ | 1 |
| 394 | 393 | രാമനാഥപുരം | 1 |
| 395 | 394 | തൂത്തുക്കുടി | 1 |
| 396 | 395 | തെങ്കാശി | 1 |
| 397 | 396 | തിരുനെൽ വേലി | 1 |
| 398 | 397 | കന്യാകുമാരി | 1 |
| 399 | 398 | അദിലബാദ് | 4 |
| 400 | 399 | പെഡപ്പള്ളി | 4 |
| 401 | 400 | കരിം നഗർ | 4 |
| 402 | 401 | നിസാമബാദ് | 4 |
| 403 | 402 | സഹീറാബാദ് | 4 |
| 404 | 403 | മേഡക് | 4 |
| 405 | 404 | മൽ കജ്ഗിരി | 4 |
| 406 | 405 | സെക്കന്തരാബാദ് | 4 |
| 407 | 406 | ഹൈദരാബാദ് | 4 |
| 408 | 407 | ചെലുവെല്ല | 4 |
| 409 | 408 | മഹ്ബൂബനഗർ | 4 |
| 410 | 409 | നാഗർകുർണൂൽ | 4 |
| 411 | 410 | നൽഗൊണ്ട | 4 |
| 412 | 411 | ഭോംഗിർ | 4 |
| 413 | 412 | വാറംഗൽ | 4 |
| 414 | 413 | മഹ്ബൂബാബാദ് | 4 |
| 415 | 414 | ഖമ്മം | 4 |
| 416 | 415 | ത്രിപുര വെസ്റ്റ് | 1 |
| 417 | 416 | ത്രിപുര ഈസ്റ്റ് | 2 |
| 418 | 417 | സഹരൺപുർ | 1 |
| 419 | 418 | ഖൈരാന | 1 |
| 420 | 419 | മുസാഫിർനഗർ | 1 |
| 421 | 420 | ബിജ്നൂർ | 1 |
| 422 | 421 | നഗീന | 1 |
| 423 | 422 | മൊറാദാബാദ് | 1 |
| 424 | 423 | റാം പുർ | 1 |
| 425 | 424 | സാംഭൽ | 3 |
| 426 | 425 | അമ്രോഹ | 2 |
| 427 | 426 | മീററ്റ് | 2 |
| 428 | 427 | ബാഘ്പട്ട് | 2 |
| 429 | 428 | ഘാസിയാബാദ് | 2 |
| 430 | 429 | ഗൗതം ബുദ്ധ് നഗർ | 2 |
| 431 | 430 | ബുലന്ദ്ഷഹിർ | 2 |
| 432 | 431 | അലിഗഢ് | 2 |
| 433 | 432 | ഹത്രാസ് | 3 |
| 434 | 433 | മഥുര | 2 |
| 435 | 434 | ആഗ്ര | 3 |
| 436 | 435 | ഫത്തേപ്പുർ സിക്രി | 3 |
| 437 | 436 | ഫിറോസാബാദ് | 3 |
| 438 | 437 | മൈനപുരു | 3 |
| 439 | 438 | ഏത്താ | 3 |
| 440 | 439 | ബഡൗൻ | 3 |
| 441 | 440 | ആവോൻല | 3 |
| 442 | 441 | ബറെയ്‌ലി | 3 |
| 443 | 442 | പിലിഭിട്ട് | 1 |
| 444 | 443 | ഷാജഹാൻപുർ | 4 |
| 445 | 444 | ഖേരി | 4 |
| 446 | 445 | ധൗരാഹ്ര | 4 |
| 447 | 446 | സീതാപുർ | 4 |
| 448 | 447 | ഹർദോയ് | 4 |
| 449 | 448 | മിസ്രിഖ് | 4 |
| 450 | 449 | ഉന്നാവൊ | 4 |
| 451 | 450 | മോഹൻലാൽഗഞ്ജ് | 5 |
| 452 | 451 | ലഖ്നൗ | 5 |
| 453 | 452 | റായ്ബറേലി | 5 |
| 454 | 453 | അമേഠി | 5 |
| 455 | 454 | സുൽത്താൻപുർ | 6 |
| 456 | 455 | പ്രതാപ്ഗഢ് | 6 |
| 457 | 456 | ഫറൂഖാബാദ് | 4 |
| 458 | 457 | ഏത്തവാഹ് | 4 |
| 459 | 458 | കന്നൗജ് | 4 |
| 460 | 459 | കാൺപുർ | 4 |
| 461 | 460 | അക്ബർപുർ | 4 |
| 462 | 461 | ജലാവ് | 5 |
| 463 | 462 | ഝാൻസി | 5 |
| 464 | 463 | ഹാമിർപുർ | 5 |
| 465 | 464 | ബാൻഡ | 5 |
| 466 | 465 | ഫത്തേപ്പുർ | 5 |
| 467 | 466 | കൗശമ്പി | 5 |
| 468 | 467 | ഫുൽപുർ | 6 |
| 469 | 468 | അലഹബാദ് | 6 |
| 470 | 469 | ബാര ബങ്കി | 5 |
| 471 | 470 | ഫൈസാബാദ് | 5 |
| 472 | 471 | അംബേദ്കർ നഗർ | 6 |
| 473 | 472 | ബറൈച്ച് | 4 |
| 474 | 473 | കൈസർഗഞ്ജ് | 5 |
| 475 | 474 | ശ്രാവഷ്ടി | 6 |
| 476 | 475 | ഗൊണ്ട | 5 |
| 477 | 476 | ദൊമാരിയഗഞ്ജ് | 6 |
| 478 | 477 | ബസ്തി | 6 |
| 479 | 478 | സന്ത്കബീർ നഗർ | 6 |
| 480 | 479 | മഹാരാജ് ഗഞ്ജ് | 7 |
| 481 | 480 | ഗോരഖ്പ്പുർ | 7 |
| 482 | 481 | ഖുശിനഗർ | 7 |
| 483 | 482 | ഡിയോറിയ | 7 |
| 484 | 483 | ബൻസ്ഗാവ് | 7 |
| 485 | 484 | ലാൽഗഞ്ജ് | 6 |
| 486 | 485 | അസംഗഢ് | 6 |
| 487 | 486 | ഘോസി | 6 |
| 488 | 487 | സേലം പുർ | 7 |
| 489 | 488 | ബല്ല്യ | 7 |
| 490 | 489 | ജോൻപുർ | 6 |
| 491 | 490 | മഛ്ലിഷഹിർ | 6 |
| 492 | 491 | ഘാസിപ്പുർ | 7 |
| 493 | 492 | ഛന്ദൗലി | 7 |
| 494 | 493 | വാരണാസി | 7 |
| 495 | 494 | ഭദോഹി | 6 |
| 496 | 495 | മിർസാപ്പുർ | 7 |
| 497 | 496 | റോബർട്ട്സ്ഗഞ്ജ് | 7 |
| 498 | 497 | തെരിഗഢ്വാൾ | 1 |
| 499 | 498 | ഗരിവാൾ | 1 |
| 500 | 499 | അൽ മോറ | 1 |
| 501 | 500 | നൈനിറ്റാൾ-ഉധംസിംഗ് നഗർ | 1 |
| 502 | 501 | ഹരിദ്വാർ | 1 |
| 503 | 502 | കൂച്ച് ബെഹർ | 1 |
| 504 | 503 | അലിപുർദ്വാർ | 1 |
| 505 | 504 | ജല്പൈഗുരി | 1 |
| 506 | 505 | ഡാർജിലിംഗ് | 2 |
| 507 | 506 | റായ്ഗഞ്ജ് | 2 |
| 508 | 507 | ബലൂർഘട്ട് | 2 |
| 509 | 508 | മൽഡഹ ഉത്തർ | 3 |
| 510 | 509 | മൽഡഹ ദക്ഷിൺ | 3 |
| 511 | 510 | ജംഗിപ്പുർ | 3 |
| 512 | 511 | ബഹറാം പുർ | 4 |
| 513 | 512 | മൂർഷിദാബാദ് | 3 |
| 514 | 513 | കൃഷ്ണനഗർ | 4 |
| 515 | 514 | റാണാഘട്ട് | 4 |
| 516 | 515 | ബൻഗാവ് | 5 |
| 517 | 516 | ബരാഖ്പൂർ | 5 |
| 518 | 517 | ഡം ഡം | 7 |
| 519 | 518 | ബരസാത് | 7 |
| 520 | 519 | ബസിർഘട്ട് | 7 |
| 521 | 520 | ജോയ്നഗർ | 7 |
| 522 | 521 | മഥുരാപ്പുർ | 7 |
| 523 | 522 | ഡയമണ്ട് ഹാർബർ | 7 |
| 524 | 523 | ജാദവ്പ്പുർ | 7 |
| 525 | 524 | കൊൽക്കത്ത ദക്ഷിൺ | 7 |
| 526 | 525 | കൊൽക്കത്ത ഉത്തർ | 7 |
| 527 | 526 | ഹൗറ | 5 |
| 528 | 527 | ഉലുബേറിയ | 5 |
| 529 | 528 | ശ്രീരാം പുർ | 5 |
| 530 | 529 | ഹൂഗ്ലി | 5 |
| 531 | 530 | അരംബാഗ് | 5 |
| 532 | 531 | ടംലൂക് | 6 |
| 533 | 532 | കാന്തി | 6 |
| 534 | 533 | ഘട്ടൽ | 6 |
| 535 | 534 | ഝാർഗ്രാം | 6 |
| 536 | 535 | മേദിനിപ്പുർ | 6 |
| 537 | 536 | പുരുലിയ | 6 |
| 538 | 537 | ബങ്കുറ | 6 |
| 539 | 538 | ബിഷ്ണുപുർ | 6 |
| 540 | 539 | ബർധ്ധ്മാൻ പൂർബ | 4 |
| 541 | 540 | ബർദ്വാൻ-ദുർഗ്ഗാപുർ | 4 |
| 542 | 541 | അസൻസോൾ | 4 |
| 543 | 542 | ബോൽപുർ | 4 |
| 544 | 543 | ബിർഭും | 4 |
തെലങ്കാന - 17, ജാർഖണ്ഡ് - 14, അസാം- 14, പഞ്ചാബ് - 13, ഛത്തീസ്ഗണ്ഡ് - 11, നാഗാലാന്‍ഡ് - 7, ഉത്തരാഘണ്ഡ്, ജമ്മു ആന്‍ഡ് കശ്മീർ - 5, ഹിമാചല്‍ പ്രദേശ് - 4, (അരുണാചല്‍ പ്രദേശ്, ദാദ്ര ആന്‍ഡ് നാഗർഹവേല് ആന്‍ഡ് ദാമന്‍ ദിയു, ഗോവ, മണിപ്പൂർ, മേഘാലയ, ത്രിപുര)-2, ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാർ, ഛണ്ഡീഗഡ്,ലഡാക്ക്, ലക്ഷദ്വീപ്, മിസോറാം, നാഗാലാന്‍ഡ്,സിക്കിം, ) -1 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും ലോക്സഭ സീറ്റുകളുടെ എണ്ണം.
നാലിടത്ത് നിയമസഭ തിരഞ്ഞെടുപ്പ്
ലോക്സഭ തിരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാന നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ആന്ധ്രാ പ്രദേശ്, സിക്കിം, അരുണാചല്‍ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശില്‍ മെയ് 13 നും സിക്കിമിലും അരുണാചല്‍ ഏപ്രില്‍ 19 നും ഒഡിഷയില്‍ മെയ് 13,20, 25, 1 എന്നിങ്ങനെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ജൂണ്‍ നാലിനായിരിക്കും.
ആന്ധ്രാപ്രദേശില്‍ വൈഎസ്ആർ കോണ്‍ഗ്രസും ടിഡിപി-ബിജെപി-ജനസേന എന്നിവർ അംഗമായ എന്‍ ഡി എ മുന്നണിയും തമ്മിലാണ് പ്രധാന മത്സരം. 2019 ല്‍ വൈ എസ് ആർ പി ആകെയുള്ള 175 സീറ്റിൽ 149 സീറ്റില്‍ വിജയിച്ചപ്പോള്‍ ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി വെറും 30 സീറ്റിലൊതുങ്ങി. പവൻ കല്യാണിന്റെ ജനസേന പാർട്ടി ഒരു സീറ്റ് നേടി. കോൺഗ്രസിനും ബി ജെ പിക്കും സീറ്റൊന്നും ലഭിച്ചില്ല.
ഒഡീഷയില്‍ കഴിഞ്ഞ തവണ 147 സീറ്റിൽ 112 സീറ്റില്‍ വിജയിച്ച ബി ജെ ഡി വീണ്ടും അധികാരത്തിലെത്തി. 23 സീറ്റുകളുമായി ബി ജെ പി രണ്ടാമത് എത്തിയപ്പോള്‍ 9 സീറ്റ് മാത്രമായിരുന്നു കോണ്‍ഗ്രസിന് ലഭിച്ചത്.സിപിഎമ്മിന് ഒരു സീറ്റ് ലഭിച്ചിരുന്നു. അരുണാചല്‍ പ്രദേശില്‍ 57 ല്‍ 41 സീറ്റുമായാണ് ബി ജെപി അധികാരം പിടിച്ചത്. ജെ ഡി യു ഏഴ് സീറ്റിലും എന്‍ പി പി അഞ്ച് സീറ്റിലും കോണ്‍ഗ്രസ് നാല് സീറ്റിലും പീപ്പിള്‍ പാര്‍ട്ടി ഓഫ് അരുണാചല്‍ ഒരു സീറ്റിലും സ്വതന്ത്രർ രണ്ട് സീറ്റിലും വിജയിച്ചു. സിക്കിമിൽ 32 സീറ്റുകളിൽ 17 ഉം നേടി എസ്കെഎം ഭരണത്തിലെത്തിയപ്പോള്‍ 15 സീറ്റിൽ പവൻ കുമാർ ചാംലിങ്ങിന്റെ എസ് ഡി എഫും വിജയം നേടി.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications