കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ക്ലീന്‍ ചിറ്റ്, തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അഭിപ്രായ ഭിന്നത രൂക്ഷം, പ്രതിഷേധവുമായി അശോക് ലവസ

  • By Desk
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവസ തിരഞ്ഞെടുപ്പ് കമ്മീഷനിലെ അംഗങ്ങളുമായുള്ള വിയോജിപ്പ് മൂലം യോഗങ്ങളില്‍ നിന്നും വിട്ട് നില്‍ക്കുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിലുയര്‍ന്ന പരാതികളുടെ പരിഹാരവുമായി ബന്ധപ്പെട്ടുണ്ടായ സ്വരചേര്‍ച്ചയില്ലായ്മയാണ് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അതിരൂക്ഷമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. പെരുമാറ്റച്ചട്ട ലംഘനത്തില്‍ തന്റെ തീരുമാനങ്ങള്‍ വിലകല്‍പിക്കുന്നില്ല എന്നതിനാലാണ് സ്വയം വിട്ട് നില്‍ക്കുന്നതായി അശോക് പറഞ്ഞത്. മോദിയടക്കമുള്ളവരുടെ പെരുമാറ്റച്ചട്ട ലംഘന പരാതികള്‍ തീര്‍പ്പാക്കുന്നതില്‍ വന്ന അസ്വാരസ്യമാണ് ഇത്. ആറ് തവണ പെരുമാറ്റച്ചട്ടം ലംഘിച്ചെങ്കിലും അശോക് ലവാസ ഒഴികെ ആരും മോദിയെ എതിര്‍ത്തിരുന്നില്ല.

രാഹുല്‍ ഗാന്ധി വയനാട് നിലനിര്‍ത്തും? അമേഠി ഒഴിയും!! അമേഠിയില്‍ പ്രിയങ്ക മല്‍സരിക്കും, സൂചന നല്‍കിരാഹുല്‍ ഗാന്ധി വയനാട് നിലനിര്‍ത്തും? അമേഠി ഒഴിയും!! അമേഠിയില്‍ പ്രിയങ്ക മല്‍സരിക്കും, സൂചന നല്‍കി

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ അശോക് ലവസ, സുശീല്‍ ചന്ദ്ര എന്നിവരടങ്ങുന്ന സമിതിയാണ് ഇതില്‍ തീരുമാനം എടുക്കേണ്ടത്. സമിതിയില്‍ ഏകാഭിപ്രായം ഇല്ലാത്തതിനാല്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം സ്വീകരിക്കയായിരുന്നു. ന്യൂനപക്ഷമായ തന്റെ അഭിപ്രായം സ്വീകരിക്കാത്തതിനാലാണ് യോഗങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കുന്നതെന്നാണ് ലവാസയുടെ വിശദീകരണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച് ലവാസ മെയ് 4ന് കത്തയച്ചിരുന്നു.

ashoklavasa11-1558165

പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ച വിഷയങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ ഉള്ള നിര്‍ദ്ദേശത്തെ അവഗണിക്കുന്നതാണ് തന്നെ ഇത്തരത്തില്‍ സ്വമേധയാ പിന്മാറാന്‍ പ്രേരിപ്പിക്കുന്നതെന്നും പറയുന്നു. കത്ത് ലഭിച്ചതോടെ സുനില്‍ അറോറ ലവസയുമായ് മീറ്റിങ് സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ക്വാസി ജുഡീഷ്യല്‍ സംവിധാനങ്ങളില്‍ ന്യൂനപക്ഷാഭിപ്രായം രേഖപ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വിശദീകരണം.

മെയ് നാലിന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മോദിക്ക് ഏപ്രില്‍ 21ന് നടത്തിയ പെരുമാറ്റച്ചട്ട ലംഘനത്തിന് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. അഭിനന്ദന്‍ വര്‍ധമാനുമായ് ബന്ധപ്പെട്ട പരാമര്‍ശമായിരുന്നു അത്. അന്ന് മുതല്‍ ലവസ തന്റെ എതിരഭിപ്രായം അറിയിച്ചെങ്കിലും നേതാക്കള്‍ക്ക് നോട്ടീസ് അയക്കുക മാത്രമാണ് കമ്മീഷന്‍ ചെയ്തത്.

English summary
Lok sabha election , election commissioner Ashok Lavasa opposes the decision on PM Modi model code of conduct violation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X