കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ ഒന്നാകെ അടിപതറി ദേവഗൗഡ കുടുംബം: എച്ച്ഡി ദേവഗൗഡയെ തുംകൂറും തുണച്ചില്ല!!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം കര്‍ണാടക രാഷ്ട്രീയത്തെ കൂടുതല്‍ അസന്തുലിതമാക്കിയിരിക്കയാണ്. സംസ്ഥാനം ഭരിക്കുന്ന ജെ‍‍ഡി എസ് കോണ്‍ഗ്രസ് സഖ്യത്തിന് ലോക്സഭയില്‍ വലിയ പരാജയം നേരിടേണ്ടി വന്നതോടെ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇരു പാര്‍ട്ടി നേതാക്കളോടും സംയമനം പാലിക്കാനും ഇരുവരും ഒരുമിച്ച് ചര്‍ച്ച ചെയ്ത് തോല്‍വിയുടെ കാരണം എന്താണ് പരിശോധിക്കണമെന്നും പറഞ്ഞു. ബിജെപി വിജയത്തേക്കാളെറെ ഗൗഡ കുടുംബത്തിന് തിരിച്ചടി പാര്‍ട്ടിയിലെ വന്‍മരമായ ദേവഗൗഡയുടെ പരാജയവും മുതിര്‍ന്നവരെ തഴഞ്ഞ് മത്സരിപ്പിച്ച ചെറുമകന്‍റെ തോല്‍വിയുമാണ്.

തരംഗമായി ഹേമമാലിനി; ഭൂരിപക്ഷം രണ്ടേമുക്കാല്‍ ലക്ഷം, എല്ലാം മോദിയും ഷായുമെന്ന് നടിതരംഗമായി ഹേമമാലിനി; ഭൂരിപക്ഷം രണ്ടേമുക്കാല്‍ ലക്ഷം, എല്ലാം മോദിയും ഷായുമെന്ന് നടി


ജനത ദള്‍ സെക്കുലര്‍ അതി ദാരുണമായ പരാജയമാണ് സംസ്ഥാനത്ത് ഏറ്റ് വാങ്ങിയത്. മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡ തുംകൂറില്‍ പരാജയം നേരിട്ടപ്പോള്‍ ചലച്ചിത്ര താരം കൂടിയായ നിഖില്‍ കുമാരസ്വാമി മാണ്ഡ്യയില്‍ ബിജെപി പിന്തുണയോടെ മത്സരിച്ച സുമലതയോടാണ് തോല്‍വി ഏറ്റ് വാങ്ങിയത്. പാര്‍ട്ടി കുടംബത്തിന്‍റെ മാനം രക്ഷഇച്ചത് ഹാസനില്‍ മത്സരിച്ച ഗൗഡയുടെ മറ്റൊരു ചെറുമകനായ പ്രജ്വല്‍ റേവന്നയാണ്. 28 സീറ്റില്‍ 25 ജയിച്ച ബിജെപിക്ക് മുന്നില്‍ നിഷ്പ്രഭരായിരിക്കയാണ് ജെഡി എസ്.

hdd-hdk-1555567279-

എന്നാല്‍ കോണ്‍ഗ്രസിനുള്ളില്‍ എക്സിറ്റ് പോള്‍ ഫലമെത്തിയതോടെ മുറുമുറുപ്പുകള്‍ ആരംഭിച്ചിരുന്നു. ഏഴ് തവണ എംഎല്‍എയും മുന്‍ മന്ത്രിയുമായ ആര്‍ റോഷന്‍ ബെയ്ഗ് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യത്തെ കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്‍റ് ദിനേശ് ഗുണ്ടുറാവു വലിയ തോല്‍വിയാണെന്നും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അഹങ്കാരിയായ നേതാവാണെന്നുമായിരുന്നു വിമര്‍ശനം.

തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന മന്ത്രിസഭയെ അട്ടിമറിക്കുമോ എന്ന ഭയത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ബിജെപിയുടെ വിജയം ഇരു പാര്‍ട്ടികളുടെയും സഖ്യത്തെയും പ്രതീകുലമാക്കമെന്നാണ് പാര്‍ട്ടിക്കുള്ളില്‍ ഉള്ളവര്‍ തന്നെ കരുതുന്നത്.

English summary
Lok sabha election failure causes a huge land slide for Congress JDS alliance and an attack for Deva gowda family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X