Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദത്തിന്റെ നിഴലിൽ വോട്ടിന് വിമുഖത കാട്ടി കശ്മീർ; പുൽവാമ ചാവേറിന്റെ ഗ്രാമത്തിൽ വോട്ടിങ് ശതമാനം പൂജ്യം, പ്രധാന ഭീകരവാദ കേന്ദ്രങ്ങളെല്ലാം വോട്ടു ചെയ്യാൻ ആളില്ലാത്ത ബൂത്തുകളായി...

ശ്രീനഗര്‍: അഞ്ചാം ഘട്ട തിരഞ്ഞെടുപ്പില്‍ ശ്രീനഗറിലെ ബുര്‍ഹാന്‍ വാണിയുടെ ഗ്രാമത്തില്‍ ചെയ്ത വോട്ടുകളുടെ എണ്ണം പൂജ്യം. പുല്‍വാമ ഭീകരാക്രമണം നടത്തിയ ചാവേറായ ആദില്‍ ധറിന്റെ ഗ്രാമത്തിലെ വോട്ടിങ് ശതമാനം 15 ശതമാനവും. കശ്മീരിലെ മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമങ്ങളില്‍ വോട്ടിങ് ശതമാനം പൂജ്യം കടന്നില്ല. സൗത്ത് കശ്മീറിലെ പ്രധാന ഭീകരവാദ കേന്ദ്രങ്ങളെല്ലാം തന്നെ വോട്ട് ചെയ്യാന്‍ ആളില്ലാത്ത ബൂത്തുകളായി ശേഷിച്ചു.

ശരീഫാബാദ് ഗ്രാമത്തിലും ആരും തന്നെ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ ചെന്നില്ല. ഗുണ്ടിബാഗില്‍ ആകെ 15 പേരാണ് വോട്ട് ചെയ്തത്. പുല്‍വാമയില്‍ 41 പെരുടെ ജീവനെടുത്ത ചാവേറാക്രമണം നടത്തിയ ആദില്‍ ധര്‍ ഗ്രാമവും വോട്ടിനോട് വിമുഖത കാട്ടി.. നൂറാബാദിലും വോട്ട് ചെയ്യാന്‍ ആരും എത്തിയിരുന്നില്ല. അന്‍സര്‍ ഗാസാവത് ഉല്‍ ഹിന്ദ് ഭീകര സംഘടനയുടെ മേധാവിയായ സക്കീര്‍ മൂസയുടെ ഗ്രാമമാണിത്.

Jammu and Kashmir

ഹിസ്ബുള്‍ മുജാഹീദ്ദീന്‍ കമാന്‍ഡര്‍ റിയാസ് നയികോയുടെ ഗ്രാമമായ ഭെയ്ഗ്‌പോറയിലുമ സ്ഥിതി സമാനമായിരുന്നു. ഫെബ്രൂവരി 14ലെ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രായി പ്രവര്‍ത്തിച്ച മുദാസിര്‍ ഖാന്റെ ഷെയ്‌ഖോപോറയിലും സ്ഥിതി മറിച്ചായിരുന്നില്ല. ബുര്‍ഹാന്‍ വാണി 2016ല്‍ സുരക്ഷ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നു. ഇത് കശ്മീരിലുണ്ടാക്കിയ പ്രത്യാഘാതം വളരെ വലുതായിരുന്നു.

100 കണക്കിന് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യ്തിരുന്നു. കനത്ത സുരക്ഷയില്‍ അനന്ത്‌നാഗ് മണ്ഡലത്തിലും30 ശതമാനം വോട്ട് വിഹിതം ലഭിച്ചു.25 ശതമാനം പോളിങ് സ്‌റ്റേഷനുകള്‍ ഒരു വോട്ട് പോലും രേഖപ്പെടുത്താത്ത മണ്ഡലങ്ങളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+