കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്‌സഭ തിരഞ്ഞെടുപ്പ് അഞ്ചാംഘട്ടം മെയ് ആറിന്, 12 ശതമാനം സ്ഥാനാര്‍ത്ഥികള്‍ സ്ത്രീകള്‍

ലോക്‌സഭ തിരഞ്ഞെടുപ്പ് അഞ്ചാംഘട്ടം മെയ് ആറിന്: 12 ശതമാനം സ്ഥാനാര്‍ത്ഥികള്‍ സ്ത്രീകള്‍, ഉത്തര്‍പ്രദേശും ജമ്മു കശ്മീരും ബീഹാറും പോളിംഗ് ബൂത്തിലേക്ക്!!

  • By Desk
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പ് അഞ്ചാം ഘട്ട പോളിങ് മെയ് ആറിന് നടക്കാനിരിക്കെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 12 ശതമാനം സ്ത്രീകളാണ്. ഉത്തര്‍പ്രദേശ്, ജമ്മു കാശ്മീര്‍,ബീഹാര്‍ എന്നീ സംസ്ഥാനങ്ങളും തിരഞ്ഞെടുപ്പിനൊരുങ്ങയാണ്. ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ അഞ്ച് ശതമാനം സ്ത്രീകള്‍ മാത്രമാണ് മത്സരിച്ചിരുന്നത്. ഇത് അഞ്ചാം ഘട്ടത്തില്‍ എത്തിയപ്പോള്‍ മത്സരിക്കുന്ന സ്ത്രീ സ്ഥാനാര്‍ത്ഥികളുടെ എണ്ണം വര്‍ധിക്കയാണ്.

മായാവതിക്ക് മുമ്പിൽ മുട്ട് മടക്കി കോൺഗ്രസ്; രണ്ട് സീറ്റുകൾ ചെറുതല്ല, ചർച്ചയ്ക്ക് തയ്യാർമായാവതിക്ക് മുമ്പിൽ മുട്ട് മടക്കി കോൺഗ്രസ്; രണ്ട് സീറ്റുകൾ ചെറുതല്ല, ചർച്ചയ്ക്ക് തയ്യാർ


അതേ സമയം മുന്‍ഘട്ടങ്ങളെ അപേക്ഷിച്ച് ക്രിമിനല്‍ കേസുകളുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവാണ് വന്നിരിക്കുന്നത്. ഒരു കോടിയിലധികം സ്വത്തുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിലും കുറവ് വന്നിരിക്കുകയാണ്. ഒരു കോടിയിലധികം ആസ്തിയുള്ള സ്ഥാനാര്‍ത്ഥികള്‍ കുറവാണെങ്കിലും ക്രിമിനല്‍ കേസിലുള്‍പ്പെട്ട സ്ഥാനാര്‍ത്ഥികള്‍ ആകെ മത്സരിക്കുന്ന വനിത സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ്. 19 ശതമാനം സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരാണ്. 28 ശതമാനം സ്ഥാനാര്‍ത്ഥികള്‍ ഒരു കോടിയിലധികം ആസ്തിയുള്ളവരാണ്.

voting42-1555510611

674 സ്ഥാനാര്‍ത്ഥികളാണ് അഞ്ചാംഘട്ടത്തില്‍ മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്‍ ജയന്ത് സിന്‍ഹയാണ് ഏറ്റവും കൂടുതല്‍ വരുമാനം ഉള്ള സ്ഥാനാര്‍ത്ഥി. ജാര്‍ഖണ്ഡിലെ ഹസാരിബാഗില്‍ നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയായ സിന്‍ഹയ്ക്ക് 5.72 കോടി ആസ്തിയുണ്ട്. നികുതി അടച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ ആസ്തി കണക്കാക്കിയത്. എന്നാല്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ പൂനം ശത്രുഘ്‌നന്‍ സിന്‍ഹയാണ് ഏറ്റവും വലിയ സമ്പന്ന. 193 കോടിയാണ് ഇവരുടെ ആസ്തി. ലക്‌നൗവില്‍ നിന്ന് മത്സരിക്കുന്ന പൂനം സമാജ്വാദി പാര്‍ട്ടി ടിക്കറ്റിലാണ് മത്സരിക്കുന്നത്.

177 കോടി രൂപ ആസ്തി ഉള്ള വിജയ് കുമാര്‍ മിശ്രയാണ് സമ്പന്ന സ്ഥാനാര്‍ത്ഥികളില്‍ രണ്ടാമന്‍. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുകയാണ് ഇദ്ദേഹം. അതേസമയം മൂന് സ്ഥാനാര്‍ത്ഥികള്‍ ആസ്തിയില്ലാത്തവരാണ്. മധ്യപ്രദേശിലെ നാരായണ്‍ ദാസ് യാദവ്, രാജസ്ഥാനിലെ ഗുരു ഗോകുല്‍ചന്ദ് രാഷ്ട്രവാദി ഉത്തര്‍പ്രദേശിലെ മുന്നി എന്നിവരാണ് സമ്പത്തിലാത്ത സ്ഥാനാര്‍ത്ഥികള്‍.

സ്ത്രീ സ്ഥാനാര്‍ത്ഥികള്‍ മറ്റ് ലോകസഭ തിരഞ്ഞെടുപ്പ് ഘട്ടങ്ങളിലേതിനേക്കാള്‍ കുറവാണെങ്കിലും സ്തീകള്‍ക്കെതിരെ അക്രമങ്ങള്‍ നടത്തിയ കേസില്‍ ഉള്‍പ്പെട്ടവര്‍ മത്സരിക്കുന്നുണ്ട്. 9 സ്ഥാനാര്‍ത്ഥികള്‍ ഇത്തരത്തില്‍ കേസില്‍ പെട്ടവരാണ്. ആറ് സ്ഥാനാര്‍ത്ഥികള്‍ നിരക്ഷരരും 40 ശതമാനത്തോളം പേര്‍ 12 തരം വിദ്യാഭ്യാസമുള്ളവരും 52 ശതമാനം പേര്‍ ബിരുദ വിദ്യാഭ്യാസം നേടിയവരുമാണ്‌

English summary
lok sabha election fifth phase polling on may 6th, 12 per cent of the candidates are women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X