കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗതം ഗംഭീർ ദില്ലിയിലെ അതിസമ്പന്നൻ; കോടികളുടെ കട ബാധ്യതയും, ബിജെപി എംപിമാരുടെ ആസ്തിയിൽ വർധന

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രീതിയുള്ള സെലിബ്രിറ്റികളെ പാർട്ടിയോട് അടുപ്പിക്കുന്നതിൽ മുൻപന്തിയിൽ ബിജെപിയാണ്. വിവിധ സംസ്ഥാനങ്ങളിലായി സിനിമാ- കായിക രംഗത്തെ പ്രമുഖർ ഇതിനോടം ബിജെപിയിൽ ചേർന്നു കഴിഞ്ഞു. ഈസ്റ്റ് ദില്ലി മണ്ഡലത്തിൽ ബിജെപി ഇക്കുറി കളത്തിലിറക്കുന്നത് മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറിനെയാണ്. സസ്പെൻസുകൾക്ക് അറുതി വരുത്തി അടുത്തിടെയാണ് ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നത്.

നാമ നിർദ്ദേശ പത്രികാ സമർപ്പണം പൂർത്തിയായതോടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്ന പ്രമുഖ സ്ഥാനാർത്ഥികളുടെ സ്വത്ത് വിവര കണക്കുകളും പുറത്ത് വന്നിരിക്കുകയാണ്. രാജ്യത്തെ സമ്പന്ന സ്ഥാനാർത്ഥികളുടെ പട്ടികയിൽ മുൻ നിരയിൽ തന്നെയുണ്ട് ഗൗതം ഗംഭീറും. സ്വത്ത് വിവരങ്ങൾ ഇങ്ങനെ

വയനാട്ടിലെ ചരിത്രം തിരുത്തിയ പോളിങ്ങിന് പിന്നില്‍.. 'കുറ്റസമ്മതം' നടത്തി ഇടതുപക്ഷവുംവയനാട്ടിലെ ചരിത്രം തിരുത്തിയ പോളിങ്ങിന് പിന്നില്‍.. 'കുറ്റസമ്മതം' നടത്തി ഇടതുപക്ഷവും

ദില്ലിയിലെ സമ്പന്നൻ

ദില്ലിയിലെ സമ്പന്നൻ

ദില്ലിയിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നൻ ഗൗതം ഗംഭീറാണ്. 147 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആകെ ആസ്തി. 2017-18 വർഷത്തിൽ ആദായ നികുതി വകുപ്പിന് സമർപ്പിച്ച കണക്ക് പ്രകാരം 12.4 കോടി രൂപയാണ് കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ ആകെ വരുമാനം. ഇക്കാലയളവിൽ ഭാര്യ നടാഷ ഗംഭീറിന്റെ വരുമാനം 6.15 ലക്ഷം രൂപയാണ്.

ക്രിമിനൽ കേസ്

ക്രിമിനൽ കേസ്

സത്യവാങ്മൂലം പ്രകാരം ഗൗതം ഗംഭീറിനെതിരെ ഒരു ക്രിമിനൽ കേസ് നിലനിൽക്കുന്നുണ്ട്. 34.20 കോടിയുടെ കട ബാധ്യതയുണ്ട്. ദില്ലി യൂണിവേഴ്സിറ്റിയിൽ നിന്നുമാണ് ഗൗതം ഗംഭീർ ബിരുദം സ്വന്തമാക്കിയത്. ബിജെപിയുടെ സിറ്റിംഗ് സീറ്റാണ് ഈസ്റ്റ് ദില്ലി മണ്ഡലം,

ബിജെപി അധ്യക്ഷന്റെ ആസ്തി

ബിജെപി അധ്യക്ഷന്റെ ആസ്തി

ദില്ലി ബിജെപി അധ്യക്ഷനും വടക്ക് കിഴക്കൻ ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥിയുമായ മനോജ് തിവാരിയുടെ ആസ്തി 24 കോടി രൂപയാണ്. 2014നെ അപേക്ഷിച്ച് 4.33 കോടി രൂപയുടെ വർദ്ധനയാണ് ആസ്തിയിൽ ഉണ്ടായിരിക്കുന്നത്. 2017-18ൽ സമർപ്പിച്ച കണക്ക് പ്രകാരം 48.03 ലക്ഷമാണ് വാർഷിക വരുമാനം. എന്നാൽ 2014ൽ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 85 ലക്ഷം രൂപയായിരുന്നു വാർഷിക വരുമാനം.

സ്ഥാനാർത്ഥി ഗായകനാണ്

സ്ഥാനാർത്ഥി ഗായകനാണ്

ഗായകൻ ഹാൻസ് രാജ് ഹാൻസാണ് നോർത്ത് വെസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥി. 9.28 ലക്ഷം രൂപയാണ് ഹാൻസ് രാജിന്റെ വാർഷിക വരുമാനം. കോൺഗ്രസ് സ്ഥാനാർത്ഥി രാജേഷ് ലിലോത്തിയയും ആം ആദ്മി സ്ഥാനാർത്ഥി ഗുഗൻ സിംഗുമാണ് ഹാൻസ് രാജിന്റെ എതിർസ്ഥാനാർത്ഥി. രാജേഷ് ലിലോത്തിയയുടെ വാർഷിക വരുമാനം 26.34 ലക്ഷം രൂപയാണ്.

വിജേന്ദർ സിംഗ്

വിജേന്ദർ സിംഗ്

ഒളിമ്പിക്സ് മെഡൽ ജോതാവ് കൂടിയായ പ്രശസ്ത ബോക്സിംഗ് താരം വിജേന്ദർ സിംഗാണ് സൗത്ത് ദില്ലിയിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി. 2017-18 വർഷത്തിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം 45 ലക്ഷമാണ് വിജേന്ദറിന്റെ വാർഷിക വരുമാനം. 8.62 കോടിയാണ് ആകെ വരുമാനം.

 സിറ്റിംഗ് എംപിയുടെ സ്വത്ത്

സിറ്റിംഗ് എംപിയുടെ സ്വത്ത്

അതേ സമയം സൗത്ത് ദില്ലിയിലെ സിറ്റിംഗ് എംപിയും ബിജെപി സ്ഥാനാർത്ഥിയുമായ രമേശ് ബിധുരി എതിർസ്ഥാനാർത്ഥി വിജേന്ദറിനെക്കാൾ സമ്പന്നനാണ്. 18 കോടിയാണ് രമേശിന്റെ ആകെ ആസ്തി. കഴിഞ്ഞ 5 വർഷത്തിനിടെ 3.5 കോടി രൂപയാണ് സിറ്റിംഗ് എംപിയുടെ വരുമാനത്തിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നത്.

നോർത്ത് ഈസ്റ്റ് ദില്ലിയിൽ

നോർത്ത് ഈസ്റ്റ് ദില്ലിയിൽ

മുൻ ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് നോർത്ത് ഈസ്റ്റ് ദില്ലിയിൽ നിന്നുമാണ് ജനവിധി തേടുന്നത്. നാമ നിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം 4.92 കോടി രൂപയാണ് ക്ഷീലാ ദീക്ഷിതിന്റെ ആസ്തി. 15 ലക്ഷം രൂപയാണ് വാർഷിക വരുമാനം. ദില്ലിയിൽ നിസാമുദ്ദീൻ മേഖലയിൽ 1.88 കോടി രൂപ വിലയുന്ന അപ്പാർട്ട്മെന്റ് ഷീലാ ദീക്ഷിതിന് സ്വന്തമായുണ്ട്. സത്യവാങ്മൂലം പ്രകാരം കോൺഗ്രസ് നേതാവ് അജയ് മാക്കന്റെ വാർഷിക വരുമാനം 26.38 രൂപയാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Gautam Gambhir Among Delhi's Richest Lok Sabha Candidates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X