കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

Lok Sabha Election 2019: അവസാന ഘട്ടത്തിലേക്ക് 2 നാൾ കൂടി, ശ്രദ്ധാകേന്ദ്രമായി ബംഗാൾ

Google Oneindia Malayalam News

Newest First Oldest First
4:05 PM, 16 May

ഗോഡ്സെ അനുകൂല പരാമർശത്തിൽ പ്രഗ്യാ സിംഗിനെ തള്ളി ബിജെപി. ബിജെപി നിലപാടല്ല പ്രഗ്യാ സിംഗ് പറഞ്ഞതെന്ന് ബിജെപി വക്താവ് ജിവിഎൽ റാവു. പ്രസ്താവനയിൽ ബിജെപി വിശദീകരണം തേടി
2:48 PM, 16 May

തൃണമൂല്‍ പ്രവര്‍ത്തകരാണ് ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകര്‍ത്തതെന്ന് നരേന്ദ്ര മോദി ആരോപിച്ചു. പ്രതിമ പുനസ്ഥാപിക്കാന്‍ തയ്യാറാണ്. അതേ സ്ഥലത്ത് പ്രതിമ സ്ഥാപിക്കുമെന്നും മോദി യുപിയിലെ മാവുവില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രഖ്യാപിച്ചു
2:47 PM, 16 May

ബിജെപി ബംഗാളിന്റെ പൈതൃകം തകര്‍ക്കുകയാണെന്ന് മമത ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി വിലയ്ക്ക് വാങ്ങിയിരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷാപതപരമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണം പരിമിതപ്പെടുത്തിയത് ഇതിന്റെ ഭാഗമാണെന്നും മമത ആരോപിച്ചു.
1:21 PM, 16 May

ഡിഎംകെ ട്രഷററും പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ ദുരൈ മുരുഗന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി
11:13 AM, 16 May

ടിആർഎസിന് പിന്നാലെ ബിജെഡിയും ഒപ്പം നിർത്താൻ കോൺഗ്രസ്. നവീൻ പട്നായിക്കുമായി സംസാരിക്കാൻ കമൽനാഥിനെ ചുമതലപ്പെടുത്തി
11:04 AM, 16 May

നിര്‍ണ്ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി പദം കിട്ടിയില്ലെങ്കിലും പ്രശ്നമില്ല. എന്‍ഡിഎ അധികാരത്തില്‍ എത്തുന്നത് തടയുക ലക്ഷ്യം
11:04 AM, 16 May

കള്ളവോട്ട് നടന്ന കാസർഗോഡ് മണ്ഡലത്തിൽ റീപോളിംഗിന് സാധ്യത റീപോളിംഗ് പയ്യന്നൂർ, കല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളിലെ നാല് ബൂത്തുകളിൽ .തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രഖ്യാപനം ഇന്ന്
9:09 AM, 16 May

ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായി ഒളിവില്‍ കഴിയുന്ന ബി എസ് പി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് മായാവതിയും അഖിലേഷ് യാദവും. ഉത്തര്‍പ്രദേശിലെ മൗ ജില്ലയിലെ ഖോഷി മണ്ഡലത്തിലണ് ഒളിവില്‍ പോയ അതുല്‍ റായിക്ക് വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ വോട്ടുതേടി മായാവതിയും അഖിലേഷ് യാദവും എത്തിയത്.
9:09 AM, 16 May

മക്കൾ നീതി മയ്യം തലവൻ കമൽഹാസൻ ഹിന്ദു തീവ്രവാദി പരാമർശത്തിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായിരുന്നുവെന്നും അയാളുടെ പേര് നാഥുറാം വിനായക് ഗോഡ്സെയാണെന്നുമാണ് കമൽഹാസൻ പറഞ്ഞത്
7:43 AM, 16 May

ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏഴം ഘട്ടം ഞായറാഴ്ട നടക്കും. ശനിയാഴ്ച നിശബ്ദ പ്രചാരണം
7:43 AM, 16 May

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ച് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി. ഭയമില്ലെങ്കിൽ തന്നോടൊപ്പം മോദി സംവാദത്തിൽ ഏർപ്പെടണമെന്ന് രാഹുൽ ​പറഞ്ഞു. പഞ്ചാബിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കോൺ​ഗ്രസ് അധ്യക്ഷൻ.
7:43 AM, 16 May

ബംഗാളിൽ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെട്ടുവെന്ന് ആരോപിച്ച് ബംഗാൾ പ്രിൻസിപ്പൽ സെക്രട്ടറി അത്രി ഭട്ടാചാര്യയെ സ്ഥലം മാറ്റി

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏഴാം ഘട്ടത്തിലേക്കുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും . അതേ സമയം പശ്ചിമ ബംഗാളിൽ അമിത് ഷായുടെ റോഡ് ഷോയ്ക്കിടെയുണ്ടായ ആക്രമണങ്ങളെ തുടർന്ന് ബംഗാളിൽ പരസ്യ പ്രചാരണം തിരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടിച്ചുരുക്കി. വെളളിയാഴ്ച രാത്രി അവസാനിക്കേണ്ട പരസ്യ പ്രചാരണം ഇന്ന് രാത്രി 10 മണിക്ക് അവസാനിക്കും. തിരഞ്ഞെുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്ത് എത്തിയിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണെന്ന് മമതാ ബാനർജി വിമർശിച്ചു. കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ ലൈവ് അപ്ഡേറ്റ്സിൽ

live
English summary
Lok Sabha Election Live Updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X