കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനവിധിയെഴുതാൻ രാജ്യം; പരസ്പരം കടന്നാക്രമിച്ച് ബിജെപിയും കോൺഗ്രസും, പ്രചാരണം കൊഴുക്കുന്നു

Google Oneindia Malayalam News

Newest First Oldest First
8:53 PM, 6 Apr

എംകെ രാഘവനെതിരെ സിപിഎം നിയമനടപടിക്ക്. അഴിമതി ആരോപണം കോഴിക്കോട് ജില്ലാ ഘടകം നടത്തിയ നാടകമാണെന്ന ആരോപണത്തെ തുടര്‍ന്നാണ് നടപടിക്ക് തയ്യാറെടുക്കുന്നത്.
8:52 PM, 6 Apr

തിരഞ്ഞെടുപ്പ് കമ്മീഷന്‍ തൃശൂര്‍ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് നോട്ടീസയച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നോട്ടീസ്. അയ്യപ്പന്റെ പേര് വോട്ട് ചോദിച്ചത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
7:40 PM, 6 Apr

കോണ്‍ഗ്രസ് മോശം വാക്കുകള്‍ ഉപയോഗിച്ച് ബിജെപി നേതാക്കളെ അപമാനിക്കുകയാണെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍. ലോക്‌സഭയില്‍ പ്രധാനമന്ത്രിയെ കെട്ടിപ്പിടിക്കുകയും തുടര്‍ന്ന് കണ്ണടച്ച് ചിരിക്കുകയും ചെയ്തയാളാണ് രാഹുല്‍. കോണ്‍ഗ്രസിന്റെ തനിനിറം ഇതില്‍ നിന്ന് മനസ്സിലായെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു
7:06 PM, 6 Apr

ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഇടതുപക്ഷം യനാട്ടിലെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. മുഖ്യമന്ത്രി പറയുന്നത് വിടുവായത്തമാണെന്നും മുല്ലപ്പള്ളി
5:57 PM, 6 Apr

മുന്‍ ലെഫ്. ജനറല്‍ ശരത് ചന്ദ്ര ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സൈന്യത്തിനും സൈനികര്‍ക്കും വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ആകൃഷ്ടനായിട്ടാമഅ ബിജെപിയില്‍ ചേരുന്നതെന്നും ശരത് ചന്ദ്ര
4:31 PM, 6 Apr

ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ അമിത് ഷായെ അയോഗ്യനാക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. നാമ നിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ചാണ് കോൺഗ്രസിന്റെ നീക്കം.
2:57 PM, 6 Apr

തെരഞ്ഞെടുപ്പു കമ്മീഷന്‍ പിന്തുടരുന്നത് മോദിയുടെ പെരുമാറ്റ ചട്ടമാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല.ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സേനയെന്ന് വിശേഷിപ്പിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് തെരഞ്ഞെടുപ്പു കമ്മീഷന്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
2:56 PM, 6 Apr

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതില്‍ സ്വത്തുക്കള്‍ മറച്ചുവെച്ചു: അമിത് ഷായെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി
2:54 PM, 6 Apr

സംസ്ഥാനത്ത് സൂക്ഷമ പരിശോധനയ്ക്ക് ശേഷം 243 നാമനിർദേശ പത്രികകൾ അംഗീകരിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഏറ്റവും കൂടുതല്‍ പത്രികകള്‍ വയനാട്ടിലാണ്. ആകെ ലഭിച്ചത് 303 പത്രികകളായിരുന്നു. 2,61,46,853 വോട്ടര്‍മാരാണ് കേരളത്തില്‍ ഉള്ളത്. ഇതിൽ 2230 വോട്ടർമാർ 100 വയസിന് മുകളിലുള്ളവരാണ്.
1:05 PM, 6 Apr

ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സരിത എസ് നായർ നൽകിയിരുന്ന പത്രികകൾ തള്ളി. എറണാകുളം വയനാട് മണ്ഡലങ്ങളിൽ നൽകിയ നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്. സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളിൽ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദ്ദേശ പത്രിക തള്ളിയത്.
1:01 PM, 6 Apr

തെരഞ്ഞെടുപ്പ് പൊരുമാറ്റച്ചട്ടം ​ലംഘിച്ചതിന് നടിയും ഉത്തര്‍പ്രദേശിലെ മഥുര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഹേമമാലിനിക്കെതിരെ എഫ്‌ഐആര്‍. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ അജേഹി വില്ലേജില്‍ പൊതുയോ​ഗം സംഘടിപ്പിച്ചുവെന്നാണ് പരാതി.
1:00 PM, 6 Apr

ബിജെപി നേതാവ് ശത്രുഘ്നൻ സിൻഹ കോൺഗ്രസിൽ ചേർന്നു
1:00 PM, 6 Apr

ദില്ലിയില്‍ ആംആദ്മിയുമായി സഖ്യത്തിന് കോണ്‍ഗ്രസില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവും. ദില്ലിക്ക പുറമെ ഹരിയനയിലും സഖ്യമായി മത്സിരിക്കാന്‍ ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ ധാരണ
11:32 AM, 6 Apr

രാഹുൽ ഗാന്ധിക്കൊരിക്കലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയില്ല. രാഹുൽ പ്രധാനമന്ത്രിയാകണമെങ്കിൽ അത്ഭുതങ്ങൾ സംഭവിക്കണമെന്നും മനേക ഗാന്ധി.
11:31 AM, 6 Apr

മുസ്ലീം ലീഗിനെതിരായ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിജെപിയുടെയും യോഗി ആദിത്യനാഥിന്‍റെയും പരാമർശങ്ങൾ പച്ചയായ വർഗീയതയാണ്. യോഗിയുടെ പരാമർശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
10:20 AM, 6 Apr

കനയ്യ കുമാറിന് പിന്നാലെ ക്രൗഡ് ഫണ്ടിംഗുമായി രമ്യാ ഹരിദാസും.സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃപ്പാളൂർ ശാഖയിൽ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി രമ്യാ അക്കൗണ്ട് തുറന്നത്. ഏപ്രിൽ 23ന് ശേഷം പത്രസമ്മേളനത്തിൽ കണക്കുകൾ പരസ്യമാക്കാനാണ് തീരുമാനം.
10:20 AM, 6 Apr

വൈറസ് പരാമര്‍ശം, യോഗി ആദിത്യനാഥിനെതിരേ ലീഗ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും
10:20 AM, 6 Apr

എംകെ രാഘവനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. എൽഡിഎഫ് കോഴിക്കോട് പാർലമെന്‍റ് മണ്ഡലം കമ്മറ്റി കണ്‍വീനറും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമായ അഡ്വക്കറ്റ് പി എ മുഹമ്മദ് റിയാസ് ആണ് പരാതി നൽകിയത്.
10:20 AM, 6 Apr

ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബെഹന്നാന് ഡോക്ടർമാർ വിശ്രമം നിർദേശിച്ച സാഹചര്യത്തിൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രാചരണം എംഎൽഎമാർ ഏറ്റെടുക്കുന്നു.
10:20 AM, 6 Apr

കോൺഗ്രസുമായി 9 വർഷം നീണ്ട വൈരം അവസാനിപ്പിക്കുന്നതായി സൂചന നൽകി വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി. കോൺഗ്രസിനോട് താൻ ക്ഷമിക്കുന്നുവെന്നും പകയോ പരിഭവമോ ഇല്ലെന്നും ജഗൻ വ്യക്തമാക്കി.

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ രാജ്യത്ത് നിർണായക രാഷ്ട്രീയ നീക്കങ്ങളാണ് നടക്കുന്നത്. പരസ്പരം കടന്നാക്രമിച്ച പ്രചാരണവുമായി മുന്നോട്ട് നീങ്ങുകയാണ് കോൺഗ്രസും ബിജെപിയും.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പ്രചാരണ യോഗങ്ങളിൽ പ്രസംഗിക്കുന്നത്. നെഹ്റുവും ഇന്ദിരയും എന്തു ചെയ്തുവെന്ന് അന്വേഷിക്കാതെ അഞ്ച് കൊല്ലം കൊണ്ട് താൻ എന്തു ചെയ്തുവെന്ന് ഇനി മോദി പറയട്ടെയെന്ന് പ്രിയങ്ക പറഞ്ഞു.

main
English summary
Lok sabha election live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X