Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈനികർ ദിവസവും കൊല്ലപ്പെടുന്നത് എന്ത് ദേശസുരക്ഷയാണ്? ബിജെപിക്കെതിരെ ആഞ്ഞടിച്ച് അഖിലേഷ്

May 02, 2019, 6:25 pm IST

കര്‍ഷകര്‍, തൊഴിലാളികള്‍, തൊഴില്‍രഹിതരായ യുവാക്കള്‍ എന്നിവരുടെ വീട്ടിന് മുന്നില്‍ ഒരു കാവല്‍ക്കാരന്‍ പോലുമില്ല. എന്നാല്‍ അനില്‍ അംബാനിയുടെ വീടിന് മുമ്പില്‍ കാവല്‍ക്കാരുടെ നീണ്ട നിരയാണ്. മോദിയാണ് ആ നിരയുടെ മുന്നില്‍ നില്‍ക്കുന്നത്.
May 02, 2019, 5:16 pm IST

യുപിഎ സർക്കാരിന്റെ കാലത്ത് 6 മിന്നലാക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് നേതാവ് രാജീവ് ശുക്ല.
May 02, 2019, 3:16 pm IST

റായിബറേലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്കാ ഗാന്ധി പാമ്പുകളെ കൈയ്യിലെടുത്തപ്പോൾ
റായിബറേലിയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്കാ ഗാന്ധി പാമ്പുകളെ കൈയ്യിലെടുത്തപ്പോൾ
May 02, 2019, 3:15 pm IST

കോൺഗ്രസ് പരാജയപ്പെടാനായാണ് മത്സരിക്കുന്നത് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. അമേഠിയിൽ തനിക്ക് വിജയം ഉറപ്പാണെന്നും സ്മൃതി ഇറാനി.
May 02, 2019, 3:13 pm IST

കോൺഗ്രസ് ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയെന്നല്ല താൻ ഉദ്ദേശിച്ചതെന്ന് പ്രിയങ്ക. ഒന്നുകിൽ വിജയം ഉറപ്പുള്ള സ്ഥാനാർത്ഥികൾ ഇല്ലെങ്കിൽ ബിജെപി വോട്ടുകൾ നേടാൻ കഴിയുന്ന സ്ഥാനാർത്ഥികളെയാണ് നിർത്തിയിരിക്കുന്നത്. ബിജെപിയെ സഹായിക്കുന്നതും നല്ലത് മരിക്കുന്നതാണെന്നും പ്രിയങ്കാ.
May 02, 2019, 12:05 pm IST

യുപിഎ സര്‍ക്കാരിന്‍റെ കാലത്തും നിരവധി മിന്നലാക്രമണങ്ങള്‍ സൈന്യം നടത്തിയിട്ടുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സൈന്യത്തിന് പിന്നിൽ ഒളിച്ചിരിക്കുന്ന സർക്കാർ രാജ്യത്തിന് നാണക്കേടെന്നും മൻമോഹൻ സിംഗ്
May 02, 2019, 12:04 pm IST

ദേശ സുരക്ഷയുടെ കാര്യത്തിൽ ബിജെപി പരാജയമെന്ന് അഖിലേഷ് യാദവ്. സൈനികർ ദിവസവും കൊല്ലപ്പെടുന്നത് എന്ത് സുരക്ഷയാണെന്നും അഖിലേഷ് യാദവ്.
May 02, 2019, 12:03 pm IST

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. ബ്രിട്ടീഷ് പൗരത്വ ആരോപണം ഉന്നയിച്ചാണ് ഹർജി. വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കണമെന്നും ആവശ്യം.
May 02, 2019, 10:42 am IST

ഗുർദാസ്പൂരിലെ ഗുരുദ്വാരയിൽ ബിജെപി സ്ഥാനാർത്ഥി സണ്ണി ഡിയോൾ പ്രാർത്ഥന നടത്തുന്നു
May 02, 2019, 10:41 am IST

കോൺഗ്രസിനെതിരെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള. ബിജെപിക്ക് അനായാസ വിജയം സമ്മാനിക്കുന്നുവെന്ന് വിമർശനം, 4 സീററിൽ കോൺഗ്രസിന് ശക്തമായ മത്സരം കാഴ്ച വയ്കാകമായിരുന്നു. ഇതിൽ മൂന്നിലും ബിജെപിയാണ് എതിരാളിയെന്നും ഒമർ അബ്ദുള്ള.
May 02, 2019, 9:10 am IST

കണ്ണൂർ പിലാത്തറയിൽ കള്ളവോട്ട് ചെയ്ത സംഭവത്തിൽ 3 പേർക്കെതിരെ ക്രിമിനൽ കേസെടുത്തു. സലീന, സുമയ്യ, പത്മിനി എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ കേസ് റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
May 02, 2019, 9:10 am IST

പെരുമാറ്റച്ചട്ട ലംഘനത്തിന് രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദിവാസികൾക്ക് നേരെ നിറയൊഴിക്കുന്ന പുതിയ നിയമമാണ് മോദി നടപ്പിലാക്കിയതെന്ന് പരാമർശത്തിനെതിരെയാണ് നോട്ടീസ്.
May 02, 2019, 9:10 am IST

പുൽവാമയിൽ വീരമൃത്യു വരിച്ച സൈനികർക്കും ബാലാക്കോട്ട് ആക്രമണത്തിൽ പങ്കെടുത്തവർക്കും വേണ്ടി കന്നിവോട്ടർമാർ വോട്ട് ചെയ്യണമെന്ന പരാമർശം പെരുമാറ്റച്ചട്ടലംഘനമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കുമെതിരെയുള്ള പെരുമാറ്റച്ചട്ട ലംഘന പരാതിയിൽ തിങ്കളാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നിർദ്ദേശം നൽകി. ഇരുവർക്കുമെതിരെ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് നൽകിയ പരാതിയിലാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. കഴിഞ്ഞ ദിവസം കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

live
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+