ജൂണ്‍ നാലിന് ശേഷം രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസ് ധുണ്ടോ യാത്ര നടത്തേണ്ടി വരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 40 സീറ്റുകള്‍ പോലും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
May 20, 2024, 9:34 pm IST
മഹാരാഷ്ട്ര
നാസിക്കിലെ ഒരു പോളിംഗ് ബൂത്തില്‍ വോട്ടിംഗ് മെഷീനില്‍ മാലയിട്ടതിന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ശാന്തിഗിരി മഹാരാജിനെതിരെ ത്രിംബകേശ്വര്‍ പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
May 20, 2024, 9:13 pm IST
പശ്ചിമ ബംഗാള്‍
തിരഞ്ഞെടുപ്പ് കമ്മീഷന് കോടതിയുടെ വിമര്‍ശനം
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി തോന്നുന്ന പത്രപരസ്യങ്ങളില്‍ ബിജെപിക്കെതിരെ ഉയര്‍ന്ന പരാതികള്‍ പരിഹരിക്കാത്തതിന് കല്‍ക്കട്ട ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചു. ഇനിയും ഇത്തരം പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് കോടതി ബിജെപിയെ വിലക്കുകയും ചെയ്തു.
May 20, 2024, 8:40 pm IST
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ ആദ്യമായി വോട്ട് ചെയ്ത് നടന് അക്ഷയ് കുമാര്‍. ഇന്ത്യന്‍ പൗരത്വം ലഭിച്ച ശേഷം ആദ്യമായാണ് അക്ഷയ് കുമാര്‍ വോട്ട് ചെയ്യുന്നത്.
#WATCH | Actor Akshay Kumar shows the indelible ink mark on his finger after casting his vote at a polling booth in Mumbai.
He says, "...I want my India to be developed and strong. I voted keeping that in mind. India should vote for what they deem is right...I think voter… pic.twitter.com/mN9C9dlvRD
പത്ത് വര്‍ഷത്തിനുള്ളില്‍ ആര്‍ജെഡിയേക്കാള്‍ കൂടുതല്‍ ജോലികള്‍ മോദി നല്കിയിട്ടുണ്ടെങ്കില് തങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്
May 20, 2024, 7:43 pm IST
ഒഡീഷ
ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും അവസാനിച്ചു
May 20, 2024, 7:23 pm IST
വ്യവസായികളായ മുകേഷ് അംബാനിയും ഗൗതം അദാനിയും 'ടെമ്പോ-ലോഡ്' പണം അയച്ചാല്‍ അവര്‍ക്കെതിരെ സംസാരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി.
May 20, 2024, 6:40 pm IST
ജമ്മു കശ്മീര്‍
ബാരാമുള്ളയില്‍ റെക്കോഡ് പോളിംഗ്
കശ്മീരിലെ ബാരാമുള്ളയില്‍ വൈകിട്ട് 5 മണി വരെ 54% വോട്ടിംഗ് രേഖപ്പെടുത്തി. 35 വര്‍ഷത്തിന് ശേഷമുള്ള ബാരാമുള്ളയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനമാണിത്. 1984-ല്‍ 61% ആയിരുന്നു പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബാരാമുള്ളയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം.
May 20, 2024, 6:06 pm IST
മഹാരാഷ്ട്ര
അന്ധേരി വെസ്റ്റിലെ ജെഎന്‍ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തുന്ന ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചനും ഐശ്വര്യ റായിയും
May 20, 2024, 5:52 pm IST
ഹിമാചല്‍ പ്രദേശ്
കങ്കണക്ക് കരിങ്കൊടി
ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍-സ്പിതി ജില്ലയിലെ കാസ സന്ദര്‍ശനത്തിനിടെ നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്തിനെതിരെ കരിങ്കൊടി പ്രതിഷേധം. മാണ്ഡിയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥിയായ കങ്കണ റണാവത്ത്, മുന്‍ മുഖ്യമന്ത്രി ജയറാം താക്കൂറിനൊപ്പം ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യാന്‍ കാസയില്‍ എത്തിയതായിരുന്നു.
May 20, 2024, 5:21 pm IST
ഉത്തർ പ്രദേശ്
കരണ്‍ ഭൂഷണ് സിംഗ് എന്നെക്കാള്‍ നന്നായി പ്രവര്‍ത്തിക്കും: ബ്രിജ് ഭൂഷണ്
തന്റെ മകന് കരണ്‍ ഭൂഷണ് സിംഗ് തന്നേക്കാള്‍ മികച്ച ജോലി ചെയ്യും എന്ന് ബിജെപി എംപി ബ്രിജ് ഭൂഷണ്. അദ്ദേഹത്തിന്റെ പെരുമാറ്റം, അച്ചടക്കം, ജീവിതശൈലി എന്നിവയാല്‍ നിങ്ങള്‍ക്ക് അത് മനസിലാകും എന്നും ബ്രിജ് ഭൂഷണ് പറഞ്ഞു.
May 20, 2024, 4:58 pm IST
മഹാരാഷ്ട്ര
വോട്ടിംഗ് വൈകിപ്പിക്കുന്നുവെന്ന് ഉദ്ധവ് താക്കറെ
സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പല കേന്ദ്രങ്ങളിലും വോട്ടിംഗ് പ്രക്രിയ വൈകിപ്പിക്കുന്നുവെന്ന് ഉദ്ധവ് താക്കറെ. മുംബൈയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ആണ് അദ്ദേഹത്തിന്റെ ആരോപണം.
May 20, 2024, 4:33 pm IST
മൂന്ന് മണിവരെ 47.53 ശതമാനം പോളിംഗ്
അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ മൂന്ന് മണിവരെ 47.53 ശതമാനം പോളിംഗ്. ഏറ്റവും കൂടുതല്‍ പോളിംഗ് പശ്ചിമ ബംഗാളില്‍, 62.72%. ബീഹാര്‍: 45.33%, ജമ്മു ആന്റ് കാശ്മീര്‍: 44.90%, ജാര്‍ഖണ്ഡ്: 53.90%, ലഡാക്ക്: 61.26%, മഹാരാഷ്ട്ര: 38.77% ഒഡീഷ: 48.95%, യുപി: 47.55% എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്കുകള്‍.
May 20, 2024, 4:07 pm IST
അഞ്ചാം ഘട്ട വോട്ടെടുപ്പില്‍ ഒരു മണി വരെ രേഖപ്പെടുത്തിയത് 27.28 ശതമാനം പോളിംഗ്.
May 20, 2024, 3:29 pm IST
മഹാരാഷ്ട്ര
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറും മകന് അര്ജുന് ടെണ്ടുല്‍ക്കറും മുംബൈയില്‍ വോട്ട് രേഖപ്പെടുത്തി.
തോല്‍വി ഭയന്ന് ആര്‍ജെഡി പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭയപ്പെടുത്തുന്നുവെന്ന് ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് പ്രതാപ് റൂഡി. ജനങ്ങള്‍ ലാലു പ്രസാദിന് തക്ക മറുപടി നല്‍കുമെന്നും റൂഡി.
#WATCH | Bihar: After casting his vote for the Lok Sabha Polls, BJP candidate from Saran Lok Sabha seat Rajiv Pratap Rudy says, "... In the case of defeat, RJD workers are threatening the voters... I hope people will give a befitting reply to the violence of Lalu Yadav..." https://t.co/yo1IYFf9O6pic.twitter.com/SxKj6mGjLw
കോൺഗ്രസ് എം പിയും റായ്ബറേലി, വയനാട് എന്നിവിടങ്ങളിലെ സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ റായ്ബറേലിയിലെ പോളിംഗ് ബൂത്തിൽ എത്തയപ്പോൾ
#WATCH | Congress MP and candidate from Wayanad (Kerala) and Raebareli (Uttar Pradesh) arrives at a polling booth in Raebareli, Uttar Pradesh to inspect it.
ബാരമുള്ളയിലെ പോളിംഗ് ബൂത്തിൽ വോട്ടർമാരുടെ നീണ്ട ക്യൂ
#WATCH | J&K: Long queues of voters at a polling booth in Baramulla, as they await their turn to cast a vote.
Voting is being held for Baramulla Parliamentary constituency today. The constituency sees a contest among NC's Omar Abdullah, PDP's Mir Mohammad Fayaz and JKPC's Sajad… pic.twitter.com/VUARbFlWY0
ഇത് ഏറ്റവും വലിയ ഉത്സവമാണെന്നും 5 വർഷത്തിന് ശേഷം നിങ്ങൾക്ക് ലഭിക്കുന്ന അവസരത്തിൽ എല്ലാവരും വോട്ട് ചെയ്യണമെന്നും നിങ്ങൾ വോട്ട് ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് പരാതിപ്പെടാൻ അവകാശമില്ലെന്നും നടൻ മനോജ് ബാജ്പേയ്
May 20, 2024, 12:21 pm IST
ലോക് സഭാ അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിൽ രാവിലെ 11 മണി വരെ 23.66 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
May 20, 2024, 12:07 pm IST
ജാർഖണ്ഡിലെ ഗണ്ഡേ മണ്ഡലത്തിലേക്ക് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രാവിലെ 11 മണി വരെ 24.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖ്നൗ മണ്ഡലത്തിലേക്ക് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാവിലെ 11 മണി വരെ 22.48% പോളിംഗ് രേഖപ്പെടുത്തി
May 20, 2024, 11:41 am IST
മഹാരാഷ്ട്ര
" ജനാധിപത്യത്തിൽ വോട്ടിംഗിലൂടെ നിങ്ങളുടെയും രാജ്യത്തിന്റെയും ഭാവി തീരുമാനിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. നിങ്ങൾ വോട്ട് ചെയ്യണം" രൺദീപ് ഹൂഡ പറഞ്ഞു
May 20, 2024, 11:25 am IST
നടൻ ധർമേന്ദ്ര മുംബൈയിലെ ജുഹുവിലെ ജംനാഭായ് നർസി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി
എട്ട് സംസ്ഥാനങ്ങളില്‍ 49 മണ്ഡലങ്ങളിലേക്കാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ് കമ്മീഷന്
12:08 AM, 20 May
പ്രമുഖരുടെ നീണ്ടനിര
രാഹുല്‍ ഗാന്ധി, രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ഒമര്‍ അബ്ദുള്ള, ചിരാഗ് പാസ്വാന് തുടങ്ങിയ പ്രമുഖ നേതാക്കള്‍ അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നു. ആകെ 695 സ്ഥാനാര്‍ത്ഥികളാണ് അഞ്ചാം ഘട്ടത്തില്‍ മത്സരരംഗത്തുള്ളത്.
12:22 AM, 20 May
ബീഹാര്‍, ജാര്‍ഖണ്ഡ് (3), മഹാരാഷ്ട്ര (13), ഒഡീഷ (5), യുപി (14), പശ്ചിമ ബംഗാള്‍ (7), രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍ (1), ലഡാക്ക് (1) എന്നീ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഈ ഘട്ടത്തോടെ മഹാരാഷ്ട്രയിലും ലഡാക്കിലും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും.
നിങ്ങള്‍ക്ക് വലിയ നേട്ടങ്ങള്‍ കൈവരിക്കണമെങ്കില്‍ വലുതായി ചിന്തിക്കണം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ സമയത്ത് മുന്നോട്ട് ചിന്തിക്കുന്നത് ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്ക് എങ്ങനെ ഗുണം ചെയ്യുമെന്ന് പരിശോധിക്കണം. ഇത് ഭാരതത്തിന്റെ സമയമാണ്, അത് പാഴാക്കാന്‍ പാടില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
6:18 AM, 20 May
വോട്ട് രേഖപ്പെടുത്താൻ അഭ്യർത്ഥിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ ഉത്സവത്തിൽ പങ്കാളികളാകൂ, നിങ്ങളുടെ വോട്ട് രേഖപ്പെടുത്തൂ, എന്നാണ് സോഷ്യൽ മീഡിയയിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടത്
Loading......⌛⏰
May 20th is almost here, and it's your time to shine at the polls. ✨
— Election Commission of India (@ECISVEEP) May 19, 2024
6:25 AM, 20 May
ബീഹാർ
ബീഹാറിൽ മോക്ക് പോളിംഗ് ആരംഭിച്ചു. സരൺ ലോക്സഭാ മണ്ഡലത്തിലെ ഛപ്രയിലെ പോളിംഗ് ബൂത്തിലാണ് മോക്ക് പോളിംഗ് ആരംഭിച്ചത്
6:41 AM, 20 May
തിരഞ്ഞെടുക്കപ്പെട്ടാൽ അമേഠിക്കും റായ്ബറേലിക്കും തുല്യ പരിഗണന നൽകുമെന്ന് രാഹുൽ ഗാന്ധി
7:05 AM, 20 May
ജമ്മു കശ്മീർ
ബാരാമുള്ള മണ്ഡലത്തിലെ ജഗ്തിയിലെ ഒരു പോളിംഗ് സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങൾ
#WATCH | Bhatpara, North 24 Parganas (West Bengal): BJP MP and candidate from Barrackpore, Arjun Singh says, "...Violating all rules, Partha Bhowmick (TMC candidate) distributed money last night. He is doing this to facilitate hooliganism...We will try to have peaceful elections… pic.twitter.com/YnDonw1Kvw
ജനാധിപത്യത്തിന്റെ ഉത്സവത്തിൽ പങ്കെടുക്കണമെന്ന് മുംബൈ ബി ജെ പി അധ്യക്ഷൻ ആശിഷ് ഷെലാർ വോട്ടർമാരോട് അഭ്യർത്ഥിച്ചു
8:17 AM, 20 May
ഉത്തർപ്രദേശ്
അമേഠിയിലും റായ്ബറേലിയും താമര വിരിയുമെന്നതിൽ സംശയം ഇല്ലെന്ന് ബിജെപിയുടെ റായ്ബറേലി സ്ഥാനാർത്ഥി ദിനേശ് പ്രതാപ് സിംഗ്
8:26 AM, 20 May
മഹാരാഷ്ട്ര
ആദ്യം ഞാൻ ക്ഷേത്രത്തിൽ പോകും. എന്നിട്ട് വോട്ട് രേഖപ്പെടുത്തും. അതിന് ശേഷം ഞാൻ എന്റെ മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകൾ സന്ദർശിക്കും മുംബൈ നോർത്ത് സെൻട്രൽ ലോക് സഭാ മണ്ഡലത്തിലെ ബി ജെ പി സ്ഥാനാർത്ഥി ഉജ്ജ്വൽ നികം പറഞ്ഞു.
8:42 AM, 20 May
മുംബൈയിലെ ജനങ്ങൾ വൻതോതിൽ വന്ന് വോട്ടവകാശം വിനിയോഗിക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്ന് മുംബൈ നോർത്ത് സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ പിയൂഷ് ഗോയൽ പറഞ്ഞു
8:55 AM, 20 May
ഉത്തർപ്രദേശ്
കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ഹമീർപൂരിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി
ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രിബ്രജേഷ് പഥക് വോട്ട് രേഖപ്പെടുത്തി
#WATCH | After casting his vote, Uttar Pradesh Deputy Chief Minister Brajesh Pathak says, "I appeal to all the voters to come and out for the resolve of Viksit Bharat. We are winning all 80 seats of the state including Amethi and Raebareli..." https://t.co/S8yaPOn4MOpic.twitter.com/ZXNbytJMH2
ജനങ്ങൾ അവരുടെ വോട്ടുകൾ ഉപയോഗിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് ജെ കെ എൻ സിയുടെ വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള. ജനാധിപത്യത്തിലെ ഏറ്റവും വലിയ ശക്തി ജനങ്ങളുടെ ശബ്ദവും വോട്ടുമാണെന്നും അദ്ദേഹം പറഞ്ഞു.
9:59 AM, 20 May
പോളിംഗ് നടക്കുന്ന 8 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 46 സീറ്റുകളിൽ രാവിലെ 9 മണി വരെ 10.28 ശതമാനം പോളിംഗ് രേഖപ്പെടുത്തി
10:12 AM, 20 May
ബീഹാർ
ബീഹാറിലെ കിഴക്കൻ ചമ്പാരനിൽ നിന്ന് 94 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തതായി വൃത്തങ്ങൾ അറിയിച്ചു
10:25 AM, 20 May
ഒഡീഷ
ഹോക്കി ഇന്ത്യ പ്രസിഡൻ്റും സുന്ദർഗഢ് ലോക്സഭാ മണ്ഡലത്തിലെ ബി ജെ ഡി സ്ഥാനാർത്ഥിയുമായ ദിലീപ് ടിർക്കി സുന്ദർഗഡിൽ വോട്ട് രേഖപ്പെടുത്തി
#WATCH | Odisha: Hockey India president and BJD candidate from Sundargarh Lok Sabha seat, Dilip Tirkey casts his vote at a polling booth in Sundargarh
BJP has fielded its sitting MP Jual Oram from this seat while Congress has fielded Janardan Dehury.
" ജനാധിപത്യത്തിൽ വോട്ടിംഗിലൂടെ നിങ്ങളുടെയും രാജ്യത്തിന്റെയും ഭാവി തീരുമാനിക്കാനുള്ള അവകാശം നിങ്ങൾക്കുണ്ട്. നിങ്ങൾ വോട്ട് ചെയ്യണം" രൺദീപ് ഹൂഡ പറഞ്ഞു
12:07 PM, 20 May
ജാർഖണ്ഡിലെ ഗണ്ഡേ മണ്ഡലത്തിലേക്ക് നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ രാവിലെ 11 മണി വരെ 24.02 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഉത്തർപ്രദേശിലെ ലഖ്നൗ മണ്ഡലത്തിലേക്ക് നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രാവിലെ 11 മണി വരെ 22.48% പോളിംഗ് രേഖപ്പെടുത്തി
12:21 PM, 20 May
ലോക് സഭാ അഞ്ചാം ഘട്ട തിരഞ്ഞെടുപ്പിൽ രാവിലെ 11 മണി വരെ 23.66 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
12:41 PM, 20 May
ഇത് ഏറ്റവും വലിയ ഉത്സവമാണെന്നും 5 വർഷത്തിന് ശേഷം നിങ്ങൾക്ക് ലഭിക്കുന്ന അവസരത്തിൽ എല്ലാവരും വോട്ട് ചെയ്യണമെന്നും നിങ്ങൾ വോട്ട് ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് പരാതിപ്പെടാൻ അവകാശമില്ലെന്നും നടൻ മനോജ് ബാജ്പേയ്
1:05 PM, 20 May
ജമ്മു കശ്മീർ
ബാരമുള്ളയിലെ പോളിംഗ് ബൂത്തിൽ വോട്ടർമാരുടെ നീണ്ട ക്യൂ
#WATCH | J&K: Long queues of voters at a polling booth in Baramulla, as they await their turn to cast a vote.
Voting is being held for Baramulla Parliamentary constituency today. The constituency sees a contest among NC's Omar Abdullah, PDP's Mir Mohammad Fayaz and JKPC's Sajad… pic.twitter.com/VUARbFlWY0
ന്യൂഡല്‍ഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ട പോളിംഗ് ഇന്ന്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് പോളിംഗ്. എട്ട് സംസ്ഥാനങ്ങളിലെ 49 സീറ്റുകളിലേക്കാണ് അഞ്ചാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. രാഹുല്‍ ഗാന്ധി, രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, ഒമര്‍ അബ്ദുള്ള, ചിരാഗ് പാസ്വാന് തുടങ്ങിയ പ്രമുഖ നേതാക്കള്‍ ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.
അഞ്ചാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ ആകെയുള്ള 543 സീറ്റില്‍ 428 ലും പോളിംഗ് പൂര്‍ത്തിയാവും. ബാക്കി 115 സീറ്റുകള്‍ മാത്രമായിരിക്കും അവസാന രണ്ട് ഘട്ടങ്ങളിലായി ഉണ്ടാവുക. ആകെ 695 സ്ഥാനാര്‍ത്ഥികളാണ് അഞ്ചാം ഘട്ടത്തില്‍ മത്സരിക്കുന്നത്. 46 സ്ഥാനാര്‍ത്ഥികളുള്ള ബി എസ് പിയില്‍ നിന്നാണ് കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍. ബിജെപി 40 സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് 18 സ്ഥാനാര്‍ത്ഥികളെയും മത്സരിപ്പിക്കുന്നുണ്ട്.