Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭ വോട്ടെടുപ്പ് ആറാം ഘട്ടം Live: 5 മണി വരെ 51.35 ശതമാനം പോളിംഗ്

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായുള്ള 58 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. 11.43 കോടി വോട്ടര്‍മാരാണ് ആറാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം ഒഡീഷയിലെ 42 നിയമസഭാ സീറ്റുകളിലേക്കും ഒരേസമയം വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിക്കും.

ആറാം ഘട്ടത്തില്‍ 889 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഹരിയാന (10), ഡല്‍ഹി (7), ഉത്തര്‍പ്രദേശ് (14) ബീഹാര്‍ (8), പശ്ചിമ ബംഗാള്‍ (8), ജാര്‍ഖണ്ഡ് (4), ജമ്മു കശ്മീര്‍ (1), ഒഡിഷ (6) എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ശനിയാഴ്ചയോടെ 28 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പോളിംഗ് നടപടികള്‍ പൂര്‍ത്തിയാകും. അവസാന ഘട്ടത്തില്‍ ജൂണ്‍ ഒന്നിന് എട്ട് സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 57 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.

2024 LOKSABHA ELECTION

May 25, 2024, 6:46 pm IST

ആറാം ഘട്ടത്തില്‍ പോളിംഗ് അവസാനിച്ചു
May 25, 2024, 6:09 pm IST

കോണ്‍ഗ്രസ് രാജ്യത്തെ അവരുടെ തറവാടുസ്വത്തായിട്ടാണ് കാണുന്നത്. അതിന്റെ ഏക അനന്തരാവകാശി അവരുടെ രാജകുമാരനാണെന്നും കരുതുന്നുവെന്ന് പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
May 25, 2024, 6:06 pm IST

ആറാം ഘട്ടത്തില്‍ അഞ്ച് മണിവരെ 51.35 ശതമാനം പോളിംഗ്. ബംഗാളില്‍ കൂടുതല്‍ പോളിംഗ്. 77.99 ശതമാനം.
May 25, 2024, 5:27 pm IST

പോളിംഗ് ശതമാനം പുറത്തുവിടുന്നതില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. വ്യാജ പ്രചാരണം ശക്തം. വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍
May 25, 2024, 5:22 pm IST

നാലാം ഘട്ടത്തില്‍ മൂന്ന് മണി വരെ 49.2 ശതമാനം പോളിംഗ്. പശ്ചിമ ബംഗാളില്‍ കൂടുതല്‍ പോളിംഗ്. 52 ശതമാനമാണ് പോളിംഗാണ് രേഖപ്പെടുത്തിയത്. കുറവ് ഡല്‍ഹിയില്‍ 34.4 ശതമാനം.
May 25, 2024, 4:43 pm IST
അസം

ആദ്യ അഞ്ച് ഘട്ട വോട്ടെടുപ്പിലൂടെ തന്നെ ബിജെപി അധികാരത്തിലെത്തിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ആറും ഏഴും ഘട്ടങ്ങള്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് 400ല്‍ എത്തിക്കാനുള്ളതാണെന്നും ഹിമന്ത.
May 25, 2024, 3:50 pm IST

പോളിംഗ് കൂടുതൽ പശ്ചിമബംഗാളിൽ ,കുറവ് യുപിയിൽ

പശ്ചിമ ബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത് 70.19 ശതമാനം, ഉത്തർപ്രദേശിലാണ് ഏറ്റവും കുറവ്, 43.95 ശതമാനം. ഡൽഹിയിൽ 44.58 ശതമാനവും ബിഹാറിൽ 45.21 ശതമാനവും ജാർഖണ്ഡിൽ 54.34 ശതമാനവും ജമ്മു കശ്മീരിൽ 44.41 ശതമാനവും ഒഡീഷയിൽ 48.44 ശതമാനവും ഹരിയാനയിൽ 46.26 ശതമാനവുമാണ് പോളിംഗ്.
May 25, 2024, 3:19 pm IST
ദില്ലി

ഡൽഹിയിൽ 1 മണി വരെ 34.37 ശതമാനം പോളിംഗ്
May 25, 2024, 2:47 pm IST

ബിജെഡി മുക്ത ഒറീസക്കായി ബിജെപിക്ക് വോട്ട് ചെയ്യൂ; സ്മൃതി ഇറാനി

ബിജെഡിയിൽ നിന്നും ഒഡീഷയെ രക്ഷിക്കാൻ ജനങ്ങളെല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് മന്ത്രി സ്മൃതി ഇറാനി. ജൂൺ 1 ന് താമരയ്ക്ക് വോട്ട് ചെയ്യാൻ ആരും മറക്കരുതെന്നും ഒഡീഷയിൽ പ്രചരണത്തിനിടെ സ്മൃതി ഇറാനി പറഞ്ഞു
May 25, 2024, 2:22 pm IST
ബിഹാര്‍

ബിഹാർ കൊള്ളയടിച്ചവരെ എൻഡിഎ സർക്കാർ വെറുതെവിടില്ലെന്ന് നരേന്ദ്ര മോദി.
May 25, 2024, 2:14 pm IST

ബംഗാളിൽ ഉയർന്ന പോളിംഗ്

രാവിലെ ഒരു മണി വരെ ഏകദേശം 39.13 ശതമാനം പോളിംഗ്. പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതൽ പോളിംഗ്, 54.80 ശതമാനം. ബിഹാറിലും ഹരിയാനയിലും 36.48 ശതമാനമാണ് പോളിംഗ്. ജാർഖണ്ഡിൽ 42.54% പോളിംഗ് രേഖപ്പെടുത്തിയപ്പോൾ ജമ്മു & കശ്മീരിലും ഒഡീഷയിലും യഥാക്രമം 35.22%, 35.69% എന്നിങ്ങനെയാണ് പോളിംഗ്.ഉത്തർപ്രദേശിൽ 37.23 ശതമാനവും ഡൽഹിയിൽ 34.37 ശതമാനവും പോളിങ് രേഖപ്പെടുത്തി.
May 25, 2024, 1:54 pm IST
ദില്ലി

പ്രകാശ് കാരാട്ട് ഡൽഹിയിൽ വോട്ട് രേഖപ്പെടുത്തുന്നു
May 25, 2024, 1:30 pm IST
ഹരിയാന

അംബാലയിൽ വോട്ട് രേഖപ്പെടുത്തി മന്ത്രി അനിൽ വിജ്
May 25, 2024, 1:11 pm IST
ജാര്‍ഖണ്ഡ്

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി വോട്ട് രേഖപ്പെടുത്തി
May 25, 2024, 12:36 pm IST
ദില്ലി

അരവിന്ദ് കെജ്രിവാളും കുടുംബവും വോട്ട് രേഖപ്പെടുത്തിയ ശേഷം
May 25, 2024, 12:23 pm IST
ഹരിയാന

രാജ്യത്ത് കോണ്‍ഗ്രസ് തരംഗം

രാജ്യത്ത് കോണ്‍ഗ്രസ് തരംഗമുണ്ടെന്ന് മുന്‍ ഹരിയാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ. അദ്ദേഹത്തിന്റെ മകനും പാര്‍ട്ടി എംപിയുമായ ദീപേന്ദര്‍ സിംഗ് ഹൂഡയാണ് റോഹ്തക് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
May 25, 2024, 11:53 am IST

11 മണി വരെ 25.8% പോളിംഗ്

രാവിലെ 11 മണി വരെ ഏകദേശം 25.8% പോളിംഗ്. വോട്ടെടുപ്പ് നാല് മണിക്കൂര്‍ പിന്നിടുമ്പോള്‍ പശ്ചിമ ബംഗാളിലാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത്, 36.88%. ഒഡീഷയിലാണ് ഇതുവരെ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്, 21.30%.
May 25, 2024, 11:29 am IST
പശ്ചിമ ബംഗാള്‍

പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി വോട്ട് ചെയ്യുന്നു
May 25, 2024, 10:56 am IST

'ഞാന്‍ ആദ്യമായി വോട്ട് ചെയ്യുമ്പോള്‍, ഞാന്‍ എന്റെ പിതാവിനൊപ്പമായിരുന്നു പോയത്. അദ്ദേഹത്തിന് ഇപ്പോള്‍ 95 വയസുണ്ട്. ഇന്ന് അദ്ദേഹം എന്നോടൊപ്പം വോട്ട് ചെയ്തു. ഇത് അഭിമാനകരമായ കാര്യമാണ്. രാജ്യത്തുടനീളം വളരെ നല്ല രീതിയിലാണ് വോട്ടെടുപ്പ് നടക്കുന്നത്' മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍
May 25, 2024, 10:30 am IST
ദില്ലി

ഗാന്ധി കുടുംബം വോട്ട് ചെയ്തു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഡല്‍ഹിയില്‍ വോട്ട് രേഖപ്പെടുത്തി. ഞങ്ങള്‍ ഞങ്ങളുടെ ആശങ്കകളും പ്രശ്‌നങ്ങളും മാറ്റിവച്ച് ഭരണഘടനയ്ക്കും ജനാധിപത്യത്തിനും വേണ്ടിയാണ് വോട്ട് ചെയ്യുന്നത് എന്ന് പ്രിയങ്ക ഗാന്ധി. തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി എഎപിക്കും അരവിന്ദ് കെജ്രിവാള്‍ കോണ്‍ഗ്രസിനും വോട്ട് ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു പ്രിയങ്കയുടെ പ്രതികരണം
May 25, 2024, 10:15 am IST

9 മണി വരെ 10.82 ശതമാനം പോളിംഗ്

ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 58 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ആറാം ഘട്ട വോട്ടെടുപ്പില്‍ രാവിലെ 9 മണി വരെ 10.82 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് പശ്ചിമ ബംഗാളിലാണ്, 16.54 ശതമാനം. ഏറ്റവും കുറവ് ഒഡീഷയിലാണ്, വെറും 7.43 ശതമാനം.
May 25, 2024, 10:01 am IST

"ഉത്തരവാദിത്തവും അധികാരവും"

വോട്ടെടുപ്പ് ഒരു ഉത്തരവാദിത്തവും അധികാരവുമാണ് എന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. ആറാം ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലവും സജീവവും ഫലപ്രദവുമായ ജനാധിപത്യമാണ് ഇന്ത്യയിലേതെന്നും അദ്ദേഹം പറഞ്ഞു.
May 25, 2024, 9:36 am IST

വോട്ട് ചെയ്ത് രാഷ്ട്രപതി

വോട്ട് രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു.
May 25, 2024, 9:19 am IST
ദില്ലി

വോട്ട് ചെയ്ത് ഉപരാഷ്ട്രപതി

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറും ഭാര്യ സുധേഷ് ധൻകറും വോട്ട് രേഖപ്പെടുത്താൻ ഡൽഹിയിലെ പോളിംഗ് ബൂത്തിൽ എത്തിയപ്പോൾ
May 25, 2024, 8:49 am IST
ജമ്മു കശ്മീര്‍

പോളിംഗ് ബൂത്തില്‍ പ്രതിഷേധിച്ച് മുഫ്തി

ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍, പിഡിപി മേധാവിയും അനന്ത്‌നാഗ്-രജൗരി ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയുമായ മെഹബൂബ മുഫ്തിയും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധിക്കുന്നു. ന്യായമായ കാരണങ്ങളില്ലാതെ പിഡിപി പോളിംഗ് ഏജന്റുമാരെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയാണെന്ന് മുഫ്തി ആരോപിക്കുന്നു.
May 25, 2024, 8:26 am IST

എന്നെ ഉപദേശിക്കൂ, എനിക്ക് കുഴപ്പമില്ല: മോദി

പ്രതിപക്ഷ നേതാക്കളെ താന്‍ ശത്രുക്കളെ പോലെ കണക്കാക്കുന്നില്ല എന്നും അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്നെ ഉപദേശിക്കാന്‍ ആഗ്രഹിക്കുന്ന അനുഭവപരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ സ്വാഗതം ചെയ്യുന്നു എന്നും മോദി
May 25, 2024, 7:59 am IST

കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയും ഭാര്യ ലക്ഷ്മി പുരിയും വോട്ട് രേഖപ്പെടുത്തിയ ശേഷം
May 25, 2024, 7:27 am IST
ദില്ലി

'എല്ലാവരും വോട്ട് ചെയ്യൂ'

ഡല്‍ഹിയിലെ എല്ലാ വോട്ടര്‍മാരോടും വന്ന് വോട്ട് ചെയ്യാന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പി കൃഷ്ണമൂര്‍ത്തി. കാലാവസ്ഥ കഠിനമാണെങ്കിലും, ഈ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകുക എന്നത് പൗരന്മാര്‍ എന്ന നിലയില്‍ നമ്മുടെ പ്രധാന ഉത്തരവാദിത്തമാണ്. കൊടുംചൂടും തണുപ്പും മഴയും എല്ലാ സീസണിന്റെയും ഭാഗമാണെങ്കിലും, വോട്ടുചെയ്യാനുള്ള നമ്മുടെ പ്രതിബദ്ധത അചഞ്ചലമായി തുടരണം എന്നും അദ്ദേഹം പറഞ്ഞു.
May 25, 2024, 7:13 am IST

ആറാം ഘട്ട തിരഞ്ഞെടുപ്പിലെ പോളിംഗ് ആരംഭിച്ചു. രാവിലെ തന്നെ ബൂത്തുകളില്‍ നീണ്ടനിര
May 25, 2024, 6:49 am IST

വോട്ടെടുപ്പ് ചൂടിലാകും

പോളിംഗ്‌ ദിനത്തില്‍ ചൂടേറിയ കാലാവസ്ഥക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കൂടിയ താപനില പരമാവധി 44 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 31 ഡിഗ്രി സെല്‍ഷ്യസും വരെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. അതിനാല്‍ 'യെല്ലോ' അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഉഷ്ണ തരംഗം ഉണ്ടാകുമെന്ന് പ്രവചനമില്ല.
READ MORE

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+