ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഏഴാമത്തേതും അവസനത്തേയും ഘട്ടമായ വോട്ടെടുപ്പ് പുരോഗമിക്കുന്നു. എട്ട് സംസ്ഥാനങ്ങളിലെ 57 ലോക്സഭ മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നത്തെ വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ഒരു മാസത്തിലേറെയായി നീണ്ട് നിന്ന രാജ്യത്തെ പൊതുതിരഞ്ഞെടുപ്പിന് പരിസമാപ്തിയാകും. 486 ലോക്‌സഭാമണ്ഡലങ്ങളിലേക്കുള്ള പോളിംഗ് സുഗമമായും സമാധാനപരമായും ഇതിനകം പൂര്‍ത്തിയായി കഴിഞ്ഞു.
വോട്ടർമാർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എക്സിറ്റ് പോളുകളും ഇന്ന് പുറത്ത് വരും. അതേസമയം എക്സിറ്റ് പോള്‍ ചർച്ചകളില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. ഏഴാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മണ്ഡലം പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന യുപിയിലെ വാരണാസിയാണ്.
ഇത് മൂന്നാം തവണയാണ് നരേന്ദ്ര മോദി വാരണാസിയില്‍ നിന്നും ലോക്സഭയിലേക്ക് മത്സരിക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന അജയ് റായിയാണ് മോദിയുടെ എതിരാളി. മായാവതിയുടെ ബി എസ് പിക്ക് വേണ്ടി അത്താർ ജമാലും മത്സര രംഗത്തുണ്ട്. 2019 ല്‍ എസ്പിയുടെ ശാലിനി യാദവിനെതിരെ 479505 വോട്ടിനായിരുന്നു നരേന്ദ്ര മോദിയുടെ വിജയം.
Jun 01, 2024, 6:27 pm IST
വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് തിരഞ്ഞെടുപ്പ് കമ്മീഷന്‍
Jun 01, 2024, 6:17 pm IST
ഇന്ത്യാ മുന്നണി യോഗത്തിന് ശേഷം കക്ഷി നേതാക്കള്‍
#WATCH | Delhi | INDIA alliance leaders show victory sign as their meeting concludes at the residence of Congress President Mallikarjun Kharge pic.twitter.com/kERiK778sE
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. അഞ്ച് മണി വരെ 58.34 ശതമാനം പോളിംഗ്
Jun 01, 2024, 5:41 pm IST
ഇന്ത്യാ മുന്നണി യോഗത്തിന് ശേഷം സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ സംസാരിക്കുന്നു
#WATCH | Delhi: After the INDIA alliance leaders meet, CPI General Secretary D Raja says, "The decision is that we must be very alert during the counting process. We must alert our counting agents how they must be vigilant... On this issue, we are likely to meet the election… pic.twitter.com/BhXvuWbB36
എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് അടക്കം ഇന്ത്യാ ബ്ലോക്കിലെ എല്ലാ പാര്‍ട്ടികളും പങ്കെടുക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന മുന്നണി യോഗത്തിലാണ് കോണ്‍ഗ്രസ് തീരുമാനം മാറ്റിയത്.
Jun 01, 2024, 5:01 pm IST
ആത്മവിശ്വാസമുണ്ടെന്ന് ഖാര്‍ഗെ
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞങ്ങളുടെ എല്ലാ ശക്തിയോടെയും പോരാടി. ഇന്ത്യയിലെ ജനങ്ങള്‍ ഞങ്ങളെ പിന്തുണച്ചതിനാല്‍ ഒരു നല്ല ഫലമുണ്ടാകുമെന്ന ആത്മവിശ്വാസത്തിലാണ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
Jun 01, 2024, 4:20 pm IST
ബിഹാര്‍
ഇന്ത്യാ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കും
ഇന്ത്യാ മുന്നണി കേന്ദ്രത്തില്‍ അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഭരണകക്ഷിയായ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ പുറത്തേക്ക് പോകുകയാണെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ്.
Jun 01, 2024, 3:47 pm IST
പോളിംഗ് കണക്കുകൾ ഇങ്ങനെ
വൈകീട്ട് മൂന്ന് വരെ രേഖപ്പെടുത്തിയത് 49.68 ശതമാനം പോളിംഗ്. ജാർഖണ്ഡിലാണ് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത്, 60.14 ശതമാനം . ഏറ്റവും കുറവ് ബിഹാറിലും, 42.95 ശതമാനം.
Jun 01, 2024, 3:27 pm IST
പശ്ചിമ ബംഗാള്‍
ബൂത്ത് ഏജന്റിനെ മർദ്ദിച്ച് വെള്ളത്തിലേക്ക് എറിഞ്ഞെന്ന് ആരോപിച്ച് ബിജെപി
ബിജെപിയുടെ ബൂത്ത് ഏജന്റിനെ മർദ്ദിച്ചുവെന്ന ആരോപണവുമായി ബംഗാൾ ബസിർഹത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രേഖ പത്ര. ബൂത്ത് ഏജന്റിനെ മർദ്ദിച്ച് വെള്ളത്തിലേക്ക് എറിയുകയായിരുന്നു. തുടർന്ന് ഇയാൾ വെള്ളത്തിൽ ഇറങ്ങി രക്ഷിച്ച സുബേന്ദു എന്നയാളേയും ചിലർ മർദ്ദിച്ചതായി രേഖ ആരോപിച്ചു.
Jun 01, 2024, 3:07 pm IST
പശ്ചിമ ബംഗാള്‍
ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ ജനങ്ങൾ തള്ളും; ചന്ദ്രകുമാർ ബോസ്
നിർണായകമായ ലോക്‌സഭാ തിരഞ്ഞെടുപ്പാണ് ഇതെന്നും ദക്ഷിണ കൊൽക്കത്തയിലെ ജനങ്ങൾ ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ തള്ളുമെന്നും നേതാജി സുഭാഷ് ചന്ദ്രബോസിൻറെ ചെറുമകൻ ചന്ദ്രകുമാർ ബോസ്. എല്ലാവരെയും ഉൾക്കൊള്ളുന്ന മതേതരത്വത്തെ ജനം പിന്തുണയ്ക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Jun 01, 2024, 2:41 pm IST
പഞ്ചാബ്
സ്ഥാനാർത്ഥിക്കെതിരെ കേസ്
വോട്ട് ചെയ്യുന്നതിന്റെ വീഡിയോ എടുത്ത് പരസ്യമാക്കിയ സ്ഥാനാർത്ഥിക്കെതിരെ കേസെടുത്തു. ഫിറോസ്പൂർ ലോക്സഭാ മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാർത്ഥി സുരീന്ദർ കംബോജിനെതിരെയാണ് കേസെടുത്തത്.
Jun 01, 2024, 2:13 pm IST
പശ്ചിമ ബംഗാള്‍
ലോക്സഭ തിരഞ്ഞെടുപ്പ്
ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ശക്തികേന്ദ്രമായ ഡയമണ്ട് ഹാർബറിൽ ടിഎംസി-ബിജെപി അനുഭാവികൾ തമ്മിൽ ഏറ്റുമുട്ടി.
Jun 01, 2024, 2:07 pm IST
വോട്ടിങ് 1 മണി വരെ
Jun 01, 2024, 2:01 pm IST
ലോക്സഭ തിരഞ്ഞെടുപ്പ്
ഒരു മണിവരെ 40 .09 ശതമാനം പോളിങ്. ഏറ്റവും കൂടുതല്‍ ഹിമാചല്‍ പ്രദേശില്‍ -48.63. കുറവ് ബിഹാർ 35.65
Jun 01, 2024, 1:27 pm IST
ലോക്സഭ തിരഞ്ഞെടുപ്പ്
ഇന്ത്യാ സഖ്യത്തിന് 300 ലേറെ സീറ്റുകള്‍ ലഭിക്കുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നും തേജസ്വി
Jun 01, 2024, 1:06 pm IST
ഇന്ത്യാ മുന്നണി നേതാക്കളുടെ യോഗം ഇന്ന് രണ്ട് മണിക്ക് ഡല്‍ഹിയില്‍ ചേരും. മമത ബാനർജി യോഗത്തില്‍ പങ്കെടുക്കില്ല
Jun 01, 2024, 12:49 pm IST
ലോക്സഭ തിരഞ്ഞെടുപ്പ്
പതിനൊന്ന് മണിവരെ രേഖപ്പെടുത്തിയത് 26.3 ശതമാനം വോട്ടിങ്
Jun 01, 2024, 12:17 pm IST
പശ്ചിമ ബംഗാള്‍
ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ്
വോട്ടെടുപ്പിനിടെ ബംഗാളില്‍ പലയിടത്തും സംഘര്‍ഷം. വിവിപാറ്റുകള്‍ അടക്കമുള്ളവ തോട്ടില്‍ എറിഞ്ഞ നിലയില്‍ കണ്ടെത്തി. വോട്ടിങ്ങിന് തടസ്സംവന്നിട്ടില്ലെന്നും വോട്ടിങ് പുരോഗമിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
Jun 01, 2024, 11:51 am IST
ലോക്സഭ തിരഞ്ഞെടുപ്പ്
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംങ് സുഖു വോട്ട് രേഖപ്പെടുത്തുന്നു
എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് സത്യത്തെ അംഗീകരിക്കാത്ത പാർട്ടിയായി മാറിയെന്നും ഷാ.
കഴിഞ്ഞ തവണ വിജയിച്ച സംസ്ഥാനങ്ങള്‍ ബിജെപി നിലനിർത്തുമെന്ന് ജെപി നദ്ദ. ഈ സംസ്ഥാനങ്ങളിലെ എല്ലാ സീറ്റിലും ഇത്തവണയും വിജയിക്കും പുതിയ സംസ്ഥാനങ്ങളിൽ, അതായത് പശ്ചിമ ബംഗാളിൽ ഉള്‍പ്പെടെ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പോകുന്നു. സംസ്ഥാനത്തെ 42 ല്‍ 30 വരെ സീറ്റില്‍ ഞങ്ങള്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Jun 01, 2024, 10:02 am IST
ലോക്സഭ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ്
9 മണിവരെ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് ഹിമാചല്‍ പ്രദേശില്‍ (14.35 ശതമാനം). കുറവ് ഒഡീഷയില്‍ (7.69 ശതമാനം)
Jun 01, 2024, 9:36 am IST
ഉത്തർ പ്രദേശ്
വാരണാസിയില്‍ താന്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥി അജയ് റോയ്.
#WATCH | UP Congress chief & candidate from Varanasi seat, Ajay Rai says, "Public decides everything. Prime Minister had lost earlier too and 'Banaras ka laal' had defeated him. With the blessings of Baba Vishwanath and the people of Kashi, I will win. The love of Kashi is with… pic.twitter.com/LjVespfbVY
ഏഴാം ഘട്ടത്തില്‍ ആകെ 904 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്
Jun 01, 2024, 8:41 am IST
ലോക്സഭ വോട്ടെടുപ്പ്
നരേന്ദ്ര മോദിക്ക് പുറമെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, മുന്‍കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി, പഞ്ചാബ് മുന്‍മുഖ്യമന്ത്രി ചരണ്‍ ജിത് സിങ് ചന്നി, ചലച്ചിത്രതാരം കങ്കണ റണൗട്ട് എന്നിവരും ഈ ഘട്ടത്തില്‍ മത്സരിക്കുന്നു.
Jun 01, 2024, 8:39 am IST
ലോക്സഭ തെരഞ്ഞെടുപ്പ് ഏഴാം ഘട്ടം
പഞ്ചാബ് (13 മണ്ഡലങ്ങള്‍), ഹിമാചല്‍ പ്രദേശ് (4), ഝാര്‍ഖണ്ഡ് (3), ഒഡിഷ (6), ഉത്തര്‍പ്രദേശ് (13), ബിഹാര്‍ (8), ബംഗാള്‍ (9), ചണ്ഡീഗഡ് (1) എന്നിങ്ങനെയാണ് അവസാനഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം.
Jun 01, 2024, 8:32 am IST
ലോക്സഭ തിരഞ്ഞെടുപ്പ്
കൊൽക്കത്ത ദക്ഷിണ്‍ മണ്ഡലത്തിലെ സിപിഐ(എം) സ്ഥാനാർത്ഥി സൈറ ഷാ ഹലീം കൊൽക്കത്തയിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നു
#WATCH | West Bengal: CPI(M) candidate from Kolkata Dakshin constituency, Saira Shah Halim casts her vote at a polling booth in Kolkata.
ടിവി ചാനലുകളിലെ ലോക്സഭാ എക്സിറ്റ് പോള്‍ ചര്‍ച്ചകളില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അറിയിച്ചു
6:23 AM, 1 Jun
ഉത്തർ പ്രദേശ്
പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസിയാണ് ഏഴാം ഘട്ടത്തിലെ ശ്രദ്ധേയ മണ്ഡലം
6:23 AM, 1 Jun
ഉത്തർ പ്രദേശ്
ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി മത്സരിക്കുന്ന അജയ് റായിയാണ് വാരണാസിയിലെ മോദിയുടെ എതിരാളി
6:30 AM, 1 Jun
ബീഹാര്‍, ചണ്ഡീഗഢ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിങ്ങനെയാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍
6:31 AM, 1 Jun
ഒഡീഷ
ഒഡീഷ സംസ്ഥാന നിയമസഭയിലെ ബാക്കിയുള്ള 42 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും.
7:02 AM, 1 Jun
വോട്ടെടുപ്പ് ആരംഭിച്ചു
7:12 AM, 1 Jun
പ്രധാനമന്ത്രിയുടെ സന്ദേശം
എല്ലാവരോടും വോട്ട് ചെയ്യാന്‍ അഭ്യാർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
PM Narendra Modi tweets, "Today is the final phase of the 2024 Lok Sabha elections...I hope young and women voters exercise their franchise in record numbers. Together, let’s make our democracy more vibrant and participative."#LokSabhaElections2024pic.twitter.com/WVGW5CJaFl
വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ മാധ്യമങ്ങളോട് പ്രതികരിക്കുന്നു
#WATCH | BJP chief JP Nadda says, "...I was the first voter here (in his booth). I appeal to all voters to vote in large numbers for a capable and self-reliant India. I urge voters to vote and contribute towards making India a capable, self-reliant and developed India...I… https://t.co/ieFcYnSUpHpic.twitter.com/RPKp4Af3UZ
1.09 ലക്ഷം പോളിംഗ് സ്റ്റേഷനുകളിലായി 10.06 കോടിയിലധികം വോട്ടര്‍മാരാണ് ഇന്ന് ജനവിധി എഴുതുന്നത്. ഇവർക്കായി ഏകദേശം 10.9 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരേയും വിന്യസിച്ച് കഴിഞ്ഞു.
8:02 AM, 1 Jun
കൂടുതല്‍ പുരുഷന്മാർ
5.24 കോടി പുരുഷന്മാരും; 4.82 കോടി സ്ത്രീകളും 3574 ട്രാൻസ്ജെൻഡർ വോട്ടര്‍മാരും ഉള്‍പ്പെടെയാണ് 10.06 കോടി വോട്ടര്‍മാരുള്ളത്.
8:32 AM, 1 Jun
ലോക്സഭ തിരഞ്ഞെടുപ്പ്
കൊൽക്കത്ത ദക്ഷിണ്‍ മണ്ഡലത്തിലെ സിപിഐ(എം) സ്ഥാനാർത്ഥി സൈറ ഷാ ഹലീം കൊൽക്കത്തയിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തുന്നു
#WATCH | West Bengal: CPI(M) candidate from Kolkata Dakshin constituency, Saira Shah Halim casts her vote at a polling booth in Kolkata.
പഞ്ചാബ് (13 മണ്ഡലങ്ങള്‍), ഹിമാചല്‍ പ്രദേശ് (4), ഝാര്‍ഖണ്ഡ് (3), ഒഡിഷ (6), ഉത്തര്‍പ്രദേശ് (13), ബിഹാര്‍ (8), ബംഗാള്‍ (9), ചണ്ഡീഗഡ് (1) എന്നിങ്ങനെയാണ് അവസാനഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം.
8:41 AM, 1 Jun
ലോക്സഭ വോട്ടെടുപ്പ്
നരേന്ദ്ര മോദിക്ക് പുറമെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, മുന്‍കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്, കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി, പഞ്ചാബ് മുന്‍മുഖ്യമന്ത്രി ചരണ്‍ ജിത് സിങ് ചന്നി, ചലച്ചിത്രതാരം കങ്കണ റണൗട്ട് എന്നിവരും ഈ ഘട്ടത്തില്‍ മത്സരിക്കുന്നു.
9:00 AM, 1 Jun
ലോക്സഭ തിരഞ്ഞെടുപ്പ്
ഏഴാം ഘട്ടത്തില്‍ ആകെ 904 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്
9:34 AM, 1 Jun
ലോക്സഭ തിരഞ്ഞെടുപ്പ്
9 മണിവരെ വാരണാസിയില്‍ 12.91 ശതമാനം പോളിങ്.
9:36 AM, 1 Jun
ഉത്തർ പ്രദേശ്
വാരണാസിയില്‍ താന്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥി അജയ് റോയ്.
#WATCH | UP Congress chief & candidate from Varanasi seat, Ajay Rai says, "Public decides everything. Prime Minister had lost earlier too and 'Banaras ka laal' had defeated him. With the blessings of Baba Vishwanath and the people of Kashi, I will win. The love of Kashi is with… pic.twitter.com/LjVespfbVY
9 മണിവരെ ഏറ്റവും കൂടുതല്‍ വോട്ട് രേഖപ്പെടുത്തിയത് ഹിമാചല്‍ പ്രദേശില്‍ (14.35 ശതമാനം). കുറവ് ഒഡീഷയില്‍ (7.69 ശതമാനം)
10:20 AM, 1 Jun
ലോക്സഭ തിരഞ്ഞെടുപ്പ്
കഴിഞ്ഞ തവണ വിജയിച്ച സംസ്ഥാനങ്ങള്‍ ബിജെപി നിലനിർത്തുമെന്ന് ജെപി നദ്ദ. ഈ സംസ്ഥാനങ്ങളിലെ എല്ലാ സീറ്റിലും ഇത്തവണയും വിജയിക്കും പുതിയ സംസ്ഥാനങ്ങളിൽ, അതായത് പശ്ചിമ ബംഗാളിൽ ഉള്‍പ്പെടെ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ പോകുന്നു. സംസ്ഥാനത്തെ 42 ല്‍ 30 വരെ സീറ്റില്‍ ഞങ്ങള്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ച കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസ് സത്യത്തെ അംഗീകരിക്കാത്ത പാർട്ടിയായി മാറിയെന്നും ഷാ.
11:36 AM, 1 Jun
ലോക്സഭ തിരഞ്ഞെടുപ്പ്
വാരണാസിയില്‍ 11 മണിവരെ 26 ശതമാനം വോട്ടിങ്
11:51 AM, 1 Jun
ലോക്സഭ തിരഞ്ഞെടുപ്പ്
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദർ സിംങ് സുഖു വോട്ട് രേഖപ്പെടുത്തുന്നു
വോട്ടെടുപ്പിനിടെ ബംഗാളില്‍ പലയിടത്തും സംഘര്‍ഷം. വിവിപാറ്റുകള്‍ അടക്കമുള്ളവ തോട്ടില്‍ എറിഞ്ഞ നിലയില്‍ കണ്ടെത്തി. വോട്ടിങ്ങിന് തടസ്സംവന്നിട്ടില്ലെന്നും വോട്ടിങ് പുരോഗമിക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
12:49 PM, 1 Jun
ലോക്സഭ തിരഞ്ഞെടുപ്പ്
പതിനൊന്ന് മണിവരെ രേഖപ്പെടുത്തിയത് 26.3 ശതമാനം വോട്ടിങ്
1:06 PM, 1 Jun
ഇന്ത്യാ മുന്നണി നേതാക്കളുടെ യോഗം ഇന്ന് രണ്ട് മണിക്ക് ഡല്‍ഹിയില്‍ ചേരും. മമത ബാനർജി യോഗത്തില്‍ പങ്കെടുക്കില്ല
1:27 PM, 1 Jun
ലോക്സഭ തിരഞ്ഞെടുപ്പ്
ഇന്ത്യാ സഖ്യത്തിന് 300 ലേറെ സീറ്റുകള്‍ ലഭിക്കുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. ബിജെപിയേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നും തേജസ്വി
2:01 PM, 1 Jun
ലോക്സഭ തിരഞ്ഞെടുപ്പ്
ഒരു മണിവരെ 40 .09 ശതമാനം പോളിങ്. ഏറ്റവും കൂടുതല്‍ ഹിമാചല്‍ പ്രദേശില്‍ -48.63. കുറവ് ബിഹാർ 35.65
2:07 PM, 1 Jun
വോട്ടിങ് 1 മണി വരെ
2:13 PM, 1 Jun
പശ്ചിമ ബംഗാള്‍
ലോക്സഭ തിരഞ്ഞെടുപ്പ്
ടിഎംസി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ശക്തികേന്ദ്രമായ ഡയമണ്ട് ഹാർബറിൽ ടിഎംസി-ബിജെപി അനുഭാവികൾ തമ്മിൽ ഏറ്റുമുട്ടി.