കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ ബിജെപിയുടെ വിജയത്തിൽ സിപിഎമ്മിന് ആശ്വാസം! പാർട്ടി ഓഫീസുകളിൽ വീണ്ടും ചെങ്കൊടി ഉയർന്നു!!

Google Oneindia Malayalam News

കൊൽക്കത്ത: പതിറ്റാണ്ടുകളോളം ഇടതുപക്ഷത്തെ നെഞ്ചിലേറ്റിയ ബംഗാളിൽ പക്ഷെ ഇക്കുറി കനത്ത തിരിച്ചടിയാണ് സിപിഎമ്മിന് നേരിടേണ്ടി വന്നത്. 2014ലെ തിരഞ്ഞെടുപ്പിലെ 29.9 ശതമാനം വോട്ടാണ് സിപിഎം നേടിയത്. ഇക്കുറി അത് 7.5 ശതമാനമായി കുറയുകയായിരുന്നു. മുപ്പത്തിനാല് വർഷക്കാലം അടക്കി ഭരിച്ച സംസ്ഥാനത്ത് ഒരു മണ്ഡലത്തിൽ പോലും രണ്ടാം സ്ഥാനത്ത് എത്താൻ പോലും ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല,

മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ എതിർക്കാൻ സിപിഎം വോട്ടുകൾ ബിജെപിയിലേക്ക് ചോർന്നതായും ആക്ഷേപം ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ഫലത്തിൽ ആശ്വസിക്കാൻ ഒന്നും ഇല്ലെങ്കിലും മുഖ്യ ശത്രുവായ തൃണമൂൽ കോൺഗ്രസിനേറ്റ തിരിച്ചടിയിൽ നേട്ടം കൈവരിച്ചിരിക്കുകയാണ് സിപിഎം.

 മധ്യപ്രദേശിൽ കമൽ നാഥും ജ്യോതിരാദിത്യ സിന്ധ്യയും നേർക്കുനേർ; രാഹുൽ ഗാന്ധിയുടെ ആ തീരുമാനം തെറ്റ് മധ്യപ്രദേശിൽ കമൽ നാഥും ജ്യോതിരാദിത്യ സിന്ധ്യയും നേർക്കുനേർ; രാഹുൽ ഗാന്ധിയുടെ ആ തീരുമാനം തെറ്റ്

 ബംഗാൾ ഫലം ഇങ്ങനെ

ബംഗാൾ ഫലം ഇങ്ങനെ

2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വെറും രണ്ട് സീറ്റുകൾ മാത്രമായിരുന്നു ബിജെപിക്ക് ലഭിച്ചത്. എന്നാൽ 5 വർഷം പിന്നിട്ട് വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ബംഗാളിൽ ശക്തമായ സ്വാധീനമാകാൻ ബിജെപിക്ക് കഴിഞ്ഞിരിക്കുന്നു. തൃണമൂൽ കോൺഗ്രസ് 22 സീറ്റുകൾ നേടിയപ്പോൾ 18 സീറ്റിൽ വിജയം സ്വന്തമാക്കാൻ ബിജെപിക്കും സാധിച്ചു. ഇരുവരും തമ്മിലുള്ള വോട്ട് വിഹിതത്തിന്റെ വ്യത്യാസം ആകട്ടെ വെറും 3 ശതമാനം

തൃണമൂലിന്റെ തകർച്ച

തൃണമൂലിന്റെ തകർച്ച

മമതാ ബാനർജിയുടെയും തൃണമൂൽ കോൺഗ്രസിന്റെയും സ്വാധീനം ഇല്ലാതാക്കാൻ സിപിഎം പ്രവർത്തകർ ബിജെപിക്ക് രഹസ്യ പിന്തുണ നൽകുന്നുവെന്ന റിപ്പോർട്ടുകൾ തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ ഉയർന്ന് കേട്ടിരുന്നു. ബംഗാളിലെ പല സീറ്റുകളിലും ബിജെപി-സിപിഎം രഹസ്യ ധാരണ നിലനിന്നിരുന്നതായി ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ബിജെപിയുടെ മുന്നേറ്റം ബംഗാളിൽ സിപിഎമ്മിന് നേട്ടമായി എന്നാണ് പുതിയ റിപ്പോർട്ടുകൾ.

പാർട്ടി ഓഫീസുകൾ തുറന്നു

പാർട്ടി ഓഫീസുകൾ തുറന്നു

ബംഗാളിലെ പുരുളിയയിൽ 2016ലാണ് തൃണമൂൽ ആക്രമണം ഭയന്ന് പാർട്ടി ഓഫീസുകൾ സിപിഎം അടച്ചിട്ടത്. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്ക് പിന്നാലെ മേഖലയിലെ പല പാർട്ടി ഓഫീസുകളും തൃണമൂൽ പ്രവർത്തകർ പിടിച്ചെടുത്ത് അവരുടെ ഓഫീസായി ഉപയോഗിച്ച് പോരുകയായിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ തൃണമൂലിന്റെ ശക്തി ക്ഷയിച്ച് തുടങ്ങിയതോടെ പാർട്ടി ഓഫീസുകളിൽ വീണ്ടും ചെങ്കൊടി പാറി തുടങ്ങി.

 ജയം ബിജെപി സ്ഥാനാർത്ഥിക്ക്

ജയം ബിജെപി സ്ഥാനാർത്ഥിക്ക്

ബിജെപി സ്ഥാനാർത്ഥി ജ്യോതിർമോയ് സിംഗ് മഹാതെ രണ്ട് ലക്ഷത്തിൽ പരം വോട്ടുകൾക്കാണ് പുരുളിയയിൽ തൃണമൂൽ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തിയത്. പ്രദേശത്ത് തൃണമൂലിന്റെ ശക്തി ക്ഷയിച്ച് തുടങ്ങിയതോടെ സിപിഎം ഇത് അവസരമാക്കിയെടുത്ത് ഉപയോഗിക്കുകയായിരുന്നു. ബിജെപിയുടെ സഹായത്തോടയൊണ് സിപിഎം പാർട്ടി ഓഫീസുകൾ തുറന്നതെന്നാണ് തൃണമൂൽ കോൺഗ്രസ് ആരോപിക്കുന്നത്. ഇത് കൂടാതെ തൃണമൂൽ കൈയ്യടക്കി വെച്ചിരുന്ന നിരവധി പാർട്ടി ഓഫിസുകൾ തിരിച്ചുപിടിക്കാൻ സിപിഎമ്മിനായിട്ടുണ്ട്.

ഓഫീസ് തുറക്കാൻ

ഓഫീസ് തുറക്കാൻ


തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഉദയ്പൂരിലെ പാർട്ടി ഓഫീസ് തുറക്കാൻ സിപിഎം പ്രാദേശിക നേതൃത്വം തീരുമാനിക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ പതനം പ്രതീക്ഷിച്ചിരുന്നു. തിരിച്ചടിക്ക് ശരിയായ സമയം കാത്തിരിക്കുകയായിരുന്നു- പരയിലെ പ്രാദേശിക സിപിഎം നേതാക്കൾ വ്യക്തമാക്കി. അതേ സമയം സിപിഎം ഓഫീസുകൾ പിടിച്ചെടുത്തിട്ടില്ലെന്നും സംഘടനയ്ക്ക് ശക്തി ക്ഷയിച്ചതോടെ പ്രവർത്തനം നിലച്ചതാണെന്നുമാണ് തൃണമൂൽ നേതാക്കൾ പറയുന്നത്.

 നാലാം സ്ഥാനത്ത്

നാലാം സ്ഥാനത്ത്

ബിജെപിയുടെ മുന്നേറ്റത്തിന്റെ ചുവടുപിടിച്ചാണ് സിപിഎം പ്രവർത്തകർ പാർട്ടി ഓഫീസ് തിരിച്ചു പിടിച്ചത്. പുരുളയിൽ നഷ്ടമായ സ്വാധീനം തിരിച്ചുപിടിക്കാൻ സിപിഎമ്മിനായിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നാലാം സ്ഥാനത്താണ് ഇക്കുറിയും സിപിഎം എത്തിയത്.

തിരിച്ചടിച്ച് ബിജെപി

തിരിച്ചടിച്ച് ബിജെപി

ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ പശ്ചിമ ബംഗാളിലെ 200ൽ അധികം തൃണമൂൽ ഓഫീസുകൾ ബിജെപി പ്രവർത്തകർ പിടിച്ചെടുത്തെന്നാണ് പുതിയ റിപ്പോർട്ട്. തൃണമൂൽ ഓഫീസുകൾ ബിജെപി ബലമായി പിടിച്ചെടുത്തുവെന്ന റിപ്പോർട്ട് ബിജെപി നേതാവ് മുകുൾ റോയ് നിഷേധിച്ചിട്ടുണ്ട്. ജനങ്ങൾ സ്വമനസാലെ ബിജെപിക്ക് പിന്തുണ നൽകുകയാണെന്നും ബലപ്രയോഗത്തിന്റെ ആവശ്യം ഇല്ലെന്നും മുകുൾ റോയ് കൂട്ടിച്ചേർത്തു.

പ്രവർത്തകർ ബിജപിയിലേക്ക്

പ്രവർത്തകർ ബിജപിയിലേക്ക്

ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ പ്രവർത്തകർ ബിജെപിയോട് അടുക്കുകയാണ്. പാർട്ടി ഓഫീസിന്റെ താക്കോൽ കൈമാറുക മാത്രമല്ല, ഓഫീസിന് കാവി നിറം അടിക്കാൻ അവർ സഹായിക്കുകയും ചെയ്തു- കൂച്ച് ബെഹാറിലെ ബിജെപി നേതാവ് ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ബിജ്പൂർ നിയമസഭാ മണ്ഡലത്തിൽ ഒരു തൃണമൂൽ ഓഫീസ് പോലും നിലവിലില്ലെന്ന് മുകുൾ റോയിയുടെ മകനും മുൻ തൃണമൂൽ നേതാവുമായ ശുഭ്രാംശു റോയ് വ്യക്തമാക്കി. ബരഖ്പോരയിലും വെസ്റ്റ് മിഡ്നാപൂരിലും പാർട്ടി ഓഫീസുകൾ സിപിഎമ്മിന് തിരിച്ചു നൽകിയിട്ടുമുണ്ട്.

English summary
BJP and Trinamool supporters fighting for party offices in Bengal, CPM many reopened local committee office after years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X