കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി സഖ്യം പരാജയത്തിന്‍റെ ആക്കം കൂട്ടി: അണ്ണാഡിഎംകെയില്‍ ചേരിപ്പോര് രൂക്ഷമാവുന്നു

Google Oneindia Malayalam News

ചെന്നൈ: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ തമിഴ്നാട്ടില്ലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയില്‍ പ്രതിസന്ധി രൂക്ഷമാവുന്നു. തിര‍ഞ്ഞെടുപ്പിലെ തോല്‍വിയില്‍ പരസ്പരം പഴിചാരി പാര്‍ട്ടി പിടിക്കാന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്‍റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങള്‍ നീക്കം ആരംഭിച്ചതാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലായിരിക്കുന്നത്.

<strong> മുത്തലാഖ് നിരോധനത്തിലുറച്ച് കേന്ദ്രം: പുതിയ ബില്‍ ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും</strong> മുത്തലാഖ് നിരോധനത്തിലുറച്ച് കേന്ദ്രം: പുതിയ ബില്‍ ഇന്ന് മന്ത്രിസഭാ യോഗം പരിഗണിക്കും

ഇരുവിഭാഗങ്ങള്‍ക്കിടയിലും എതിര്‍പ്പുകള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് അണ്ണാ ഡിഎംകെയുടെ നിര്‍ണ്ണായക ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന് ചേരുന്നത്. പാര്‍ട്ടി പിടിക്കാന്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും നീക്കം നടത്തുന്നതിനാല്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കുന്ന നേതാക്കളുടെ നിലപാടുകള്‍ നിര്‍ണ്ണായകമാവും. വിട്ടുവീഴ്ച്ചകള്‍ക്ക് ഇരുവിഭാഗവും തയ്യാറായില്ലെങ്കില്‍ മറ്റൊരു പിളര്‍പ്പിലേക്ക് അണ്ണാഡിഎംകെ നിങ്ങിയേക്കുമെന്നാണ് സൂചന. വിശദാംശങ്ങള്‍ ഇങ്ങനെ..

കേവലം 1 സീറ്റില്‍

കേവലം 1 സീറ്റില്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് മത്സരിച്ച് അണ്ണാ ഡിഎംകെയ്ക്ക് തമിഴ്നാട്ടില്‍ കനത്ത തിരിച്ചടിയായിരുന്നു നേരിടേണ്ടി വന്നത്. 2014 ല്‍ സംസ്ഥാനത്തെ 39 സീറ്റില്‍ 37 ലും വിജയിച്ച അണ്ണാഡിഎംകെയ്ക്ക് ഇത്തവണ കേവലം 1 സീറ്റില്‍ മാത്രമാണ് വിജയിക്കാന്‍ കഴിഞ്ഞത്.

ബിജെപിയുമായി സഖ്യം ചേര്‍ന്നത്

ബിജെപിയുമായി സഖ്യം ചേര്‍ന്നത്

22 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരിഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയേച്ചു. 12 സിറ്റിങ് സീറ്റുകള്‍ നഷ്ടമായ അണ്ണാ ഡിഎംകെയ്ക്ക് വിജയിക്കാന്‍ കഴിഞ്ഞത് 9 സീറ്റുകളില്‍ മാത്രമാണ്. സംസ്ഥാന സര്‍ക്കാറിനെതിരായ ഭരണ വിരുദ്ധ വികാരത്തോടൊപ്പം ബിജെപിയുമായി സഖ്യം ചേര്‍ന്നതും കനത്ത തിരിച്ചടിക്ക് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

പനീര്‍ശെല്‍വത്തിന്‍റെ ശ്രമങ്ങള്‍

പനീര്‍ശെല്‍വത്തിന്‍റെ ശ്രമങ്ങള്‍

തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കേന്ദ്രമന്ത്രിസഭയില്‍ പ്രവേശനം കിട്ടാതിരുന്നതും പാര്‍ട്ടിയില്‍ പ്രശ്നങ്ങള്‍ രൂക്ഷമാക്കി. തേനിയില്‍ നിന്ന് വിജയിച്ച മകനെ കേന്ദ്രമന്ത്രിയാക്കാനുള്ള ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വത്തിന്‍റെ ശ്രമങ്ങള്‍ക്ക് തടയിടുന്നത് മുഖമന്ത്രി എടപ്പാടിയുടെ നേതൃത്വത്തിലുള്ള വിഭാഗമാണെന്ന് ആരോപണവും ശക്തമാണ്.

എടപ്പാടിയുടെ പ്രതിരോധം

എടപ്പാടിയുടെ പ്രതിരോധം

പനീര്‍ ശെല്‍വത്തിന്‍റെ നീക്കത്തെ മറികടക്കാന്‍ അടുത്ത് തന്നെ ഒഴിവുവരന്ന രാജ്യസഭ സീറ്റിലേക്ക് സിറ്റിങ് എംപി കൂടിയായിട്ടുള്ള ആര്‍ വൈദ്യലിംഗത്തെ മത്സരിപ്പിക്കാന്‍ എടപ്പാടിയുടെ ക്യാംപ് ശ്രമം തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയിലെ ഇരട്ടനേതൃത്വത്തെ ചോദ്യം ചെയ്ത് ഇരുവിഭാഗത്തിനും പുറത്തു നില്‍ക്കുന്ന മധുരയിലെ പ്രമുഖ നേതാവ് രാജ ചെല്ലപ്പയും രംഗത്ത് വന്നത് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ രൂക്ഷമാക്കി.

സഖ്യത്തിന്‍റെ പേരില്‍ വിമര്‍ശനം

സഖ്യത്തിന്‍റെ പേരില്‍ വിമര്‍ശനം

ബിജെപി സഖ്യത്തിന്‍റെ പേരില്‍ പനീര്‍ശെല്‍വത്തിന് നേരെ വലിയ വിമര്‍ശനമാണ് മറുവിഭാഗം നടത്തുന്നത്. പനീര്‍ സെല്‍വം മുന്‍കൈ എടുത്തായിരുന്നു ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. എന്നാല്‍ സഖ്യം ദയനീയമായി പരാജയപ്പെട്ടു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന ബിജെപി വിരുദ്ധ വികാരം മനസ്സിലാക്കുന്നതില്‍ പനീര്‍സെല്‍വം പരാജയപ്പെട്ടുവെന്നാണ് പ്രധാനം വിമര്‍ശനം.

കുടംബവാഴ്ച്ചയ്ക്ക് ശ്രമിക്കുന്നു

കുടംബവാഴ്ച്ചയ്ക്ക് ശ്രമിക്കുന്നു

മകനെ കേന്ദ്രമന്ത്രിയാക്കാന്‍ ശ്രമിക്കുന്ന പനീര്‍സെല്‍വം പാര്‍ട്ടിയില്‍ കുടംബവാഴ്ച്ചയ്ക്ക് ശ്രമിക്കുന്നുവെന്നതാണ് എടപ്പാടി ഉയര്‍ത്തുന്ന മറ്റൊരു പ്രധാന ആരോപണം. അതേസം തിരഞ്ഞെടുപ്പില്‍ തന്‍റെ സ്വാധീന മേഖലയില്‍ മാത്രമാണ് പാര്‍ട്ടി പിടിച്ചു നിന്നതെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് പനീര്‍സെല്‍വം പിടിച്ചു നില്‍ക്കുന്നത്.

തേനിയില്‍ മാത്രം

തേനിയില്‍ മാത്രം

തേനിയില്‍ മത്സരിച്ച തന്‍റെ മകന്‍ മാത്രമാണ് വിജയിച്ചത്. എടപ്പാടി വിഭാഗത്തിന് സ്വാധീനമുള്ള മേഖലയില്‍ പാര്‍ട്ടി തകര്‍ന്നടിഞ്ഞെന്നും പനീര്‍സെല്‍വം ചൂണ്ടിക്കാട്ടുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് ഉണ്ടായാല്‍ പാര്‍ട്ടിയിലെ നിലവിലെ പ്രശ്നങ്ങള്‍ രൂക്ഷമാക്കും. പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് ടിടിവി ദിനകരനും പുറത്തുനില്‍പ്പുണ്ട്.

English summary
lok sabha election result 2019: internal rift in aiadmk
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X