കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ തെലങ്കാന രാഷ്ട്രസമിതി മുന്നില്‍: കെഎസിആറിന്റെ മകള്‍ പിന്നില്‍!!

തെലങ്കാനയില്‍ തെലങ്കാന രാഷ്ട്രസമിതി മുന്നില്‍: കെഎസിആറിന്റെ മകള്‍ പിന്നില്‍, കരുത്തു തെളിയിക്കാന്‍ കഴിയാതെ കോണ്‍ഗ്രസും ബിജെപിയും!!

Google Oneindia Malayalam News

ഹൈദരാബാദ്: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തെലങ്കാനയില്‍ തെലങ്കാന രാഷ്ട്ര സമിതി ലീ‍ഡ് ചെയ്യുന്നു. 17 ലോക്സഭ സീറ്റുകളില്‍ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതി 11 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ഒരു സീറ്റില്‍ കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്. കേന്ദ്രത്തില്‍ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കാന്‍ മുന്‍കയ്യെടുത്തെങ്കിലും കെസിആറിന്റെ ദൗത്യത്തിന് മമതാ ബാനര്‍ജിയും പച്ചക്കൊടി കാണിച്ചിരുന്നില്ല.

കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി ഇത്തവണയും ലഭിക്കില്ല; മതിയായ സീറ്റ് കിട്ടിയേക്കില്ലകോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃപദവി ഇത്തവണയും ലഭിക്കില്ല; മതിയായ സീറ്റ് കിട്ടിയേക്കില്ല

തെലങ്കാനയിലെ പെഡ്ഡപ്പല്ലെ, മേധക്, സഹീറാബാദ്, ചെവെല്ല, വാറംഗല്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലാണ് തെലങ്കാന രാഷ്ട്ര സമിതി ലീഡ് ചെയ്യുന്നത്. എന്നാല്‍ നിസാമാബാദില്‍ നിന്ന് മത്സരിച്ച കെസിആറിന്റെ മകള്‍ കവിത പിന്നിലാണ്. ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാത്തതിനെ തുടര്‍ന്ന് സമരം ചെയ്യുന്ന 178 കര്‍ഷകര്‍ക്കെതിരെയാണ് കവിത മത്സരിച്ചത്. കരിംനഗറിലും നിസാമാബാദിലും ബിജെപി സ്ഥാനാര്‍ത്ഥി അരവിന്ദ് ധര്‍മപുരിയാണ് ലീഡ് ചെയ്യുന്നത്. നല്‍ഗൊണ്ടയില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ഖമ്മം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ വിജയ പ്രതീക്ഷയായിരുന്ന രേണുക ചൗധരിയാണ് മത്സരിച്ചത്.

rao-1535813512

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എംഎല്‍എമാര്‍ വിട്ടുപോയതോടെ തെലങ്കാന രാഷ്ട്രസമിതിക്കെതിരെ പൊരുതി നില്‍ക്കാനുള്ള കഴിവ് കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ടിഎസ്ആര്‍ 11 സീറ്റില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസിന് രണ്ടും ടിഡിപിയും ബിജെപിയും എംഐഎമ്മും ഓരോ സീറ്റില്‍ വീതമാണ് വിജയച്ചത്. തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ 119ല്‍ 88 സീറ്റുകളാണ് തെലങ്കാന രാഷ്ട്ര സമിതിക്ക് ലഭിച്ചത്. കഴിഞ്ഞ തവണ വെവ്വേറെ മത്സരിച്ച സിപിഐയും സിപിഎമ്മും ഒരുമിച്ചാണ് ഇത്തവണ മത്സരരംഗത്തെത്തിയത്.

English summary
Lok Sabha election result 2019 Telnagana Rashtra Samiti leads in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X