Election Result 2024: ലോക്സഭ തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം, രാജ്യ ആര് ഭരിക്കും
ഡല്‍ഹി: അടുത്ത അഞ്ച് വർഷം രാജ്യത്ത് ആര് അധികാരക്കസേരയില്‍ ഇരിക്കുമെന്ന് അറിയാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം. പതിനെട്ടാം ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കൃത്യം എട്ടുമണിക്ക് തന്നെ ആരംഭിക്കും. പതിവുപോലെ ആദ്യം എണ്ണുക തപാല്‍ വോട്ടാണ്. ഇതിന് ശേഷം 8.30 ന് ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങും. രാവിലെ 9 മണിയോടെ തന്നെ ആദ്യ ഫലസൂചന ലഭിക്കും. മണിക്കൂറുകള്‍ക്കുള്ളില്‍ വ്യക്തമായ ചിത്രം പുറത്ത് വരും.
മൂന്നാമതും മോദിയോ?
ദേശീയ തലത്തില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എ സഖ്യം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ പുറത്ത് വന്ന സർവേകള്‍ എല്ലാം തന്നെ ബി ജെ പിക്ക് ഹാട്രിക് വിജയം പ്രവചിക്കുന്നു. ചില സർവ്വേകള്‍ മുന്നണിയുടെ സീറ്റ് നില ബി ജെ പിയുടെ മുദ്രാവാക്യം പോലെ നാനൂറ് കടക്കുമെന്നും അവാകശപ്പെടുന്നു. വിജയം ഉറപ്പിക്കുന്ന ബി ജെ പി രാജ്യ തലസ്ഥാനത്ത് വലിയ രീതിയിലുള്ള ആഘോഷ പരിപാടികള്‍ക്കുള്ള തയ്യാറെടുപ്പുകളും ആരംഭിച്ച് കഴിഞ്ഞു.

എക്സിറ്റ് പോളുകള്‍ ഇന്ത്യാ മുന്നണിക്ക് സാധ്യത കാണുന്നില്ലെങ്കിലും മൂന്നോറോളം സീറ്റുകളുമായി തങ്ങള്‍ അധികാരത്തില്‍ വരുമെന്നാണ് പ്രതിപക്ഷ കക്ഷി നേതാക്കള്‍ അവകാശപ്പെടുന്നത്. പ്രതിപക്ഷ സഖ്യ വിവിധ സംസ്ഥാനങ്ങളില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ബി ജെ പിയെ അധികാരത്തില്‍ നിന്ന് താഴെ ഇറക്കുമെന്നും ഇന്ത്യ കക്ഷി നേതാക്കള്‍ അഭിപ്രായപ്പെടുന്നു. യുപി, ബിഹാർ, മഹാരാഷ്ട എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ ജനവിധിയായിരിക്കും കേന്ദ്രത്തില്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം നല്‍കുക.
കേരളത്തിലാര്?
ദേശീയ തലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണെങ്കിലും കേരളത്തിലെ ജനവിധി എല്‍ ഡി എഫിനും യു ഡി എഫിനും നിർണ്ണായകമാണ്. എക്സിറ്റ് പോളുകള്‍ യു ഡി എഫിന് സംസ്ഥാനത്ത് വലിയ മുന്നേറ്റം പ്രവചിക്കുമ്പോള്‍ ബി ജെ പി കേരള ചരിത്രത്തില്‍ ആദ്യമായി ലോക്സഭ സീറ്റുകള്‍ നേടുമെന്നും അവകാശപ്പെടുന്നു. തിരുവനന്തപുരം, ആറ്റിങ്ങല്‍, പത്തനംതിട്ട, തൃശൂർ എന്നിവയെല്ലാം ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലങ്ങളാണ്.
കഴിഞ്ഞ തവണ നഷ്ടപ്പെട്ട ആലപ്പുഴ അടക്കം തിരിച്ചുപിടിച്ച് ഇരുപതില്‍ ഇരുപതും നേടുമെന്നാണ് യു ഡി എഫ് അവകാശവാദം. എല്‍ ഡി എഫ് ആകട്ടെ പന്ത്രണ്ടോളം സീറ്റുകളില്‍ വിജയം പ്രതീക്ഷിക്കുന്നു. സി പി എമ്മിനെ സംബന്ധിച്ച് ദേശീയ പാർട്ടി പദവി നിലനിർത്തുന്നതില്‍ കേരളത്തിലെ പ്രകടനം നിർണ്ണായകമാണ്. ബി ജെ പിയുടെ കാര്യത്തിലേക്ക് കടക്കുകയാണെങ്കില്‍ പതിവില്‍ കവിഞ്ഞ ആത്മവിശ്വാസം ഇത്തവണ അവരുടെ ക്യാമ്പില്‍ കാണാന്‍ കഴിയും.
ആറു മണിക്ക് സ്ട്രോങ്ങ് റൂം തുറക്കും
വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാവിലെ ആറിന് വോട്ടെണ്ണൽ കേന്ദ്രമായ ജെഡിടിയിലെ തപാൽ വോട്ടുകൾ സൂക്ഷിച്ച സ്ട്രോങ്ങ് റൂം തുറക്കുന്നതോടെ വോട്ട് എണ്ണൽ പ്രക്രിയ ആരംഭിക്കും. 6.30 ന് ഇവിഎം സൂക്ഷിച്ച സ്ട്രോങ്ങ് റൂം തുറക്കും. എട്ട് മണിക്ക് തപാൽ വോട്ടുകൾ എണ്ണി തുടങ്ങും. 8.30 നാണ് ഇവിഎം വോട്ടുകൾ എണ്ണുക.
30 വീതം ടേബിളുകളാണ് ഓരോ ലോക്സഭ മണ്ഡലത്തിലെയും തപാൽ വോട്ടുകൾ എണ്ണാൻ ക്രമീകരിച്ചിട്ടുള്ളത്. ഇവിഎം വോട്ടുകൾ എണ്ണാനായി ഓരോ നിയമസഭ മണ്ഡലത്തിനും ഒന്ന് വീതം കൗണ്ടിംഗ് ഹാള്‍ ഒരുക്കിയിട്ടുണ്ട്. ഇങ്ങിനെ രണ്ട് ലോക്സഭ മണ്ഡലങ്ങള്‍ക്കുമായി ആകെ 14 കൗണ്ടിംഗ് ഹാളുകളുണ്ടാവും. ഓരോ ഹാളിലും 14 ടേബിള്‍ വീതമാണുണ്ടാവുക. ഓരോ റൗണ്ട് എണ്ണിക്കഴിയുമ്പോഴും ലീഡ് നില അറിയിക്കും.












Click it and Unblock the Notifications