2014 ന് ശേഷം പുതിയ ചരിത്രം കുറിക്കാന്‍ കോണ്‍ഗ്രസ്: ചരിത്ര നിയോഗം രാഹുല്‍ ഗാന്ധിക്കോ?
ഡല്‍ഹി: എക്സ്റ്റി പോള്‍ പ്രവചനങ്ങളെ അപ്രസക്തമാക്കിക്കൊണ്ടുള്ള ജനവിധിയാണ് പതിനെട്ടാം ലോക്സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലുണ്ടാവുന്നത്. 400 സീറ്റിന് മുകളിലേക്ക് പോകുമെന്ന് അവകാശപ്പെട്ടുകൊണ്ടിരുന്ന ബി ജെ പിയേയും കൂട്ടാളികളേയും 300 സീറ്റിനുള്ളിലേക്ക് പിടിച്ചു നിർത്തിക്കൊണ്ടാണ് ഇന്തായ സഖ്യം മുന്നേറുന്നത്. എന്‍ ഡി എ സഖ്യം 298 സീറ്റില്‍ ലീഡ് ചെയ്യുമ്പോള്‍ എന്‍ ഡി എ സഖ്യത്തിന് 224 സീറ്റുകളില്‍ ലീഡ് പിടിക്കാന്‍ സാധിച്ചിട്ടുണ്ട്.
ദേശീയ തലത്തില്‍ പാർട്ടികളുടെ കണക്ക് എടുക്കുമ്പോള്‍ ബി ജെ പിക്ക് 242 സീറ്റുകളിലാണ് ഇതുവരെ മുന്നേറാന്‍ സാധിച്ചിട്ടുള്ളത്. കഴിഞ്ഞ തവണ മുന്നൂറിലേറെ സീറ്റുകള്‍ നേടിക്കൊണ്ടായിരുന്ന ബി ജെ പി അധികാരത്തിലെത്തിയത്. എന്നാല്‍ ഇത്തവണ ബി ജെ പിയുടെ നില കേവല ഭൂരിപക്ഷത്തിന് താഴെയാണ്. ഇന്ത്യാ സഖ്യത്തിലേക്ക് വരുമ്പോള്‍ ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് കോണ്‍ഗ്രസും എസ്പിയുമാണ്.

2019 ല്‍ 52 സീറ്റ് നേടിയ കോണ്‍ഗ്രസിന് നിലവില്‍ 97 സീറ്റുകളിലേക്ക് ലീഡ് ഉയർത്താന്‍ സാധിച്ചിട്ടുണ്ട്. ഈ നില തുടരാന്‍ സാധിച്ചാല്‍ രാജ്യത്ത് ഇത്തവണ ഔദ്യോഗിക പ്രതിപക്ഷ നേതാവ് ഉണ്ടാകും എന്നത് ഉറപ്പാണ്. എന്‍ ഡി എ സർക്കാർ രൂപീകരിച്ചാല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവ് സ്ഥാനം ഉറപ്പിക്കും. മറിച്ച് രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ ഇന്ത്യാ സഖ്യമാണ് അധികാരത്തിലേക്ക് എത്തുന്നതെങ്കില്‍ ബി ജെ പി പ്രതിപക്ഷ നേതാവ് സ്ഥാനത്ത് ഇരിക്കുന്നതും കാണേണ്ടി വരും. മറിച്ച് നരേന്ദ്ര മോദി തന്നെ അധികാരത്തില്‍ തുടരുകയാണെങ്കില്‍ രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവാകുമോയന്നതും പ്രധാന ചോദ്യമാണ്.
പ്രതിപക്ഷ നിരയില്‍ ഏറ്റവും വലിയ മുന്നേറ്റമുണ്ടാക്കിയ മറ്റൊരു കക്ഷി അഖിലേഷ് യാദവിന്റെ എസ്പിയാണ്. കഴിഞ്ഞ തവണ അഞ്ച് സീറ്റില്‍ മാത്രം വിജയിച്ച എസ്പി ഇത്തവണ നിലവില്‍ 33 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് 31 സീറ്റിലും ഡി എം കെ 21 സീറ്റിലും ലീഡ് ചെയ്യുന്നുന്നുണ്ട്.
ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റമുണ്ടാക്കിയ കക്ഷി ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പിയാണ്. 2019 ല്‍ കേവലം മൂന്ന് സീറ്റിലേക്ക് ഒതുങ്ങിയ ടി ഡി പിക്ക് ഇത്തവണ ആന്ധ്ര പ്രദേശില്‍ 16 സീറ്റില്‍ ലീഡ് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ജനതാദള്‍ യു 15 സീറ്റിലും ശിവസേന (ഉദ്ദവ് താക്കറെ) 9 സീറ്റിലും ശിവസേന, എന്‍സിപി(എസ്പി) ഏഴ് വീതം സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നു.
വലിയ തിരിച്ചടി നേരിടേണ്ടി വന്ന രണ്ട് പ്രധാന പാർട്ടികള്‍ ബി ജെ ഡിയും വൈ എസ് ആർ കോണ്‍ഗ്രസുമാണ്. ഒഡീഷയില്‍ നിന്ന് 12 സീറ്റുകളുമായിട്ടായിരുന്നു ബി ജെ ഡി കഴിഞ്ഞ ദിവസം ലോക്സഭയിലേക്ക് എത്തിയത്. എന്നാല്‍ ഇത്തവണ ഇത് കേവലം ഒരു സീറ്റിലേക്ക് ഒതുങ്ങി. 22 സീറ്റുകളായിരുന്നു കഴിഞ്ഞ തവണ വൈ എസ് ആർ കോണ്‍ഗ്രസിനുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ അത് നാല് സീറ്റിലെ ലീഡിലേക്ക് ഒതുങ്ങിയിരിക്കുകയാണ്.












Click it and Unblock the Notifications