കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാളിൽ സംഭവിച്ചത്.... ഇടതുവോട്ടുകളുടെ ചിറകിലേറി ദീദിയുടെ ചിറകൊടിച്ച മോദി; വർഗ്ഗീയ ധ്രുവീകരണം രൂക്ഷം

Google Oneindia Malayalam News

കൊല്‍ക്കത്ത: ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത് 1980 ല്‍ ആണ്. 1984 ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ദേശവ്യാപകമായി ആകെ ലഭിച്ചത് രണ്ട് സീറ്റുകള്‍ മാത്രം. എന്നാല്‍ 7.4 ശതമാനം വോട്ടുകള്‍ കരസ്ഥമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. അതിന് ശേഷം രണ്ട് പതിറ്റാണ്ടുകള്‍ക്കുള്ളില്‍ അവര്‍ ദേശീയ ശക്തിയായി മാറി. ഒടുവില്‍ ഇപ്പോള്‍ കേന്ദ്രത്തില്‍ ഭരണത്തുടര്‍ച്ചയും ലഭിച്ചു.

ബംഗാളിൽ ബിജെപിയുടെ വിജയത്തിൽ സിപിഎമ്മിന് ആശ്വാസം! പാർട്ടി ഓഫീസുകളിൽ വീണ്ടും ചെങ്കൊടി ഉയർന്നു!!ബംഗാളിൽ ബിജെപിയുടെ വിജയത്തിൽ സിപിഎമ്മിന് ആശ്വാസം! പാർട്ടി ഓഫീസുകളിൽ വീണ്ടും ചെങ്കൊടി ഉയർന്നു!!

ഇക്കാലമത്രയും പശ്ചിമ ബംഗാളില്‍ അവര്‍ക്ക് ഒരു സ്വാധീന ശക്തിയാകാന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം ഇടത് കോട്ടയും പിന്നീട് തൃണമൂല്‍ കോട്ടയും ആയി മാറിയ ബംഗാളില്‍, പക്ഷേ, ഇപ്പോള്‍ ബിജെപി ശക്തി തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. ശക്തി തെളിയിച്ചു എന്ന് പറഞ്ഞാല്‍ പോര, മമതയുടെ കോട്ട അവര്‍ പൊളിച്ചുതീരാറായി എന്ന് തന്നെ വിലയിരുത്തേണ്ടി വരും.

2014 ല്‍ വെറും രണ്ട് സീറ്റുകളും 17 ശതമാനം വോട്ട് വിഹിതവും ഉണ്ടായിരുന്ന ബിജെപി അത് 18 സീറ്റുകളും 40 ശതമാനം വോട്ടുവിഹിതവും ആക്കി ഉയര്‍ത്തിക്കഴിഞ്ഞു. നാമാവശേഷമായ ഇടത് പാര്‍ലമെന്ററി പാര്‍ട്ടികളുടെ വോട്ടുകള്‍ കൂടി സമാഹരിച്ചാണ് ഇത്തവണ ബിജെപി പശ്ചിമ ബംഗാളില്‍ വിജയം കൊയ്തിരിക്കുന്നത്. ദി ഹിന്ദു സിഎസ്ഡിഎസ്- ലോക്‌നീതി വോട്ടെടുപ്പിന് ശേഷം നടത്തിയ സര്‍വ്വേയിലെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഇങ്ങനെയാണ്.

തകര്‍ന്ന് തരിപ്പണമായി മമതയും തൃണമൂലും

തകര്‍ന്ന് തരിപ്പണമായി മമതയും തൃണമൂലും

ബിജെപി ഇത്തവണ പശ്ചിമ ബംഗാളില്‍ ശക്തി തെളിയിക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അത് മമതയുടെ കോട്ടകള്‍ പൊളിച്ചുകൊണ്ടായിരിക്കും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ തവണ 34 സീറ്റുകള്‍ നേടി അപ്രമാദിത്തം കാണിച്ച തൃണമൂലിന് ഇത്തവണ നഷ്ടമായത് 12 സീറ്റുകളാണ്. വെറും രണ്ട് സീറ്റുകളില്‍ ഒതുങ്ങിയിരുന്ന ബിജെപി ഒറ്റയടിക്ക് അത് 16 സീറ്റുകള്‍ കൂട്ടി 18 ല്‍ എത്തിച്ചു.

ദക്ഷിണ ബംഗാളിലെ അടിത്തറ പിടിച്ചുനിര്‍ത്താന്‍ മമതയ്ക്ക് സാധിച്ചു എങ്കിലും വടക്കും കിഴക്കും പ്രദേശങ്ങള്‍ ബിജെപി കൈപ്പിടിയില്‍ ഒതുക്കി. വോട്ട് വിഹിതത്തില്‍ തൃണമൂലിനേക്കാള്‍ വെറും 3 ശതമാനത്തിന്റെ കുറവേ ബിജെപിയ്ക്കുള്ളു.

അപ്രസക്തരായി ഇടതും കോണ്‍ഗ്രസ്സും

അപ്രസക്തരായി ഇടതും കോണ്‍ഗ്രസ്സും

ആകെ പോള്‍ ചെയ്ത വോട്ടിന്റെ 43 ശതമാനം തൃണമൂല്‍ കോണ്‍ഗ്രസ്സും നാല്‍പത് ശതമാനം ബിജെപിയും സ്വന്തമാക്കി. നഷ്ടപ്രതാപത്തില്‍ കഴിഞ്ഞുകൂടുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും ബാക്കിയുള്ള 17 ശഥമാനം പങ്കിട്ടെടുക്കേണ്ട സ്ഥിതിയാണ്.

രണ്ട് സീറ്റെങ്കിലും ലഭിച്ചു എന്ന ആശ്വാസം കോണ്‍ഗ്രസ്സിനുണ്ട്. എന്നാല്‍ ഒരുകാലത്ത് ഉറച്ച കോട്ടയായിരുന്ന ബംഗാളില്‍ നിന്ന് ഇന്ന് ഇടതുപക്ഷത്തിന് ഒരു എംപി പോലും ഇല്ല എന്ന സ്ഥിതിയാണ്.

ഇടതുവോട്ടുകള്‍ ബിജെപിയിലേക്ക്

ഇടതുവോട്ടുകള്‍ ബിജെപിയിലേക്ക്

ബംഗാളില്‍ വലിയ തോതില്‍ ധ്രവീകരണം നടന്നു എന്ന് തന്നെയാണ് തിരഞ്ഞെടുപ്പിന് ശേഷം നടന്ന സര്‍വ്വേ വ്യക്തമാക്കുന്നത്. ഇടതുപക്ഷത്തിന്റെ അഞ്ചില്‍ രണ്ട് വോട്ടുകളും ബിജെപി പക്ഷത്തേക്ക് മറിഞ്ഞു എന്നാണ് ഇത് വ്യക്തമാക്കുന്നത്. അതായത് നാല്പത് ശതമാനത്തോളം ഇടത് വോട്ടുകള്‍ ഇത്തവണ എത്തിയത് ബിജെപി പാളയത്തിലേക്കാണ് എന്നര്‍ത്ഥം.

ബിജെപിയിലേക്ക് മാത്രമല്ല പരമ്പരാഗത ഇടത് വോട്ടുകള്‍ എത്തിയിട്ടുള്ളത്. പരമ്പരാഗത വൈരികളായ തൃണമൂലിനും കിട്ടിയിട്ടുണ്ട് അതിന്റെ ആനുകൂല്യം. മൂന്നില്‍ ഒന്ന് പരമ്പരാഗത ഇടത് വോട്ടുകള്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ക്കാണ് കിട്ടിയത്.

 കോണ്‍ഗ്രസ് വോട്ടുകളും പിളര്‍ന്നു

കോണ്‍ഗ്രസ് വോട്ടുകളും പിളര്‍ന്നു

സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകള്‍ മാത്രമല്ല ധ്രുവീകരിക്കപ്പെട്ടത്. ദേശീയ തലത്തില്‍ ത്ിരിച്ചുവരവിന് ശ്രമിച്ച കോണ്‍ഗ്രസ്സിനും സംഭവിച്ചതേ ഇതേ കാര്യം തന്നെ. 32 ശതമാനത്തോളം പരമ്പരാഗത കോണ്‍ഗ്രസ് വോട്ടുകള്‍ എത്തിയത് ബിജെപി പാളയത്തിലേക്കാണ്. 29 ശഥമാനം വോട്ടുകള്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ക്കും.

ഈ കണക്കുകള്‍ വ്യക്തമാക്കുന്ന നിര്‍ണായകമായ ഒരു യാഥാര്‍ത്ഥ്യമാണ്. പശ്ചിമ ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസ്സും ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാനപരമായി ജനങ്ങള്‍ക്കിടയില്‍ ശക്തമായ വേരോട്ടം ഉണ്ടാക്കിയില്ലെങ്കില്‍ ഈ രണ്ട് പ്രസ്ഥാനങ്ങളും പശ്ചിമ ബംഗാളില്‍ നാമാവശേഷം ആകും.

വര്‍ഗ്ഗീയ ധ്രുവീകരണം

വര്‍ഗ്ഗീയ ധ്രുവീകരണം

രാഷ്ട്രീയ ധ്രൂവീകരണം പോലെ തന്നെ വര്‍ഗ്ഗീയ ധ്രുവീകരണവും ഈ തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ സംഭവിച്ചിട്ടുണ്ട്. ഹിന്ദു രാഷ്ട്രീയം ഉയര്‍ത്തുന്ന ബിജെപിയ്‌ക്കൊപ്പം കൂടിയത് സവര്‍ണ ഹിന്ദുക്കള്‍ മാത്രമല്ലെന്നതാണ് കടുത്ത യാഥാര്‍ത്ഥ്യം.

2014 ല്‍ ബിജെപിയ്തക്ക് ലഭിച്ച ഹിന്ദു വോട്ടുകള്‍ 21 ശതമാനം മാത്രമായിരുന്നു. എന്നാല്‍ 2019 ല്‍ എത്തിയപ്പോള്‍ ഇത് 51 ശതമാനം ആയി ഉയര്‍ന്നു. നാല്‍പത് ശതമാനം ഹിന്ദു വോട്ടുകള്‍ ലഭിച്ചിരുന്ന തൃണമൂലിന് ഇത്തവണ കിട്ടിയത് വെറും 32 ശതമാനം ഹിന്ദു വോട്ടുകള്‍ മാത്രം ആണ്.

2014 ല്‍ ഇടതുപാര്‍ട്ടികള്‍ 29 ശതമാനം ഹിന്ദു വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് വെറും 6 ശതമാനം മാത്രമായി. കോണ്‍ഗ്രസിന് ഇത്തവണ കിട്ടിയത് 3 ശതമാനം ഹിന്ദു വോട്ടുകള്‍ മാത്രമാണ്.

ദളിതരും മറ്റ് പിന്നാക്കക്കാരും ബിജെപിയ്‌ക്കൊപ്പം

ദളിതരും മറ്റ് പിന്നാക്കക്കാരും ബിജെപിയ്‌ക്കൊപ്പം

ഇത്തവണത്തെ കണക്കുകള്‍ ബിജെപിയെ സംബന്ധിച്ച് അത്രയേറെ ശുഭകരമാണ്. സവര്‍ണ ഹിന്ദുക്കളില്‍ 57 ശതമാനം പേരും ബിജെപിയ്ക്കാണ് വോട്ട് ചെയ്തത്. ഒബിസി വിഭാഗത്തില്‍ നിന്ന് 65 ശതമാനം പേരും ദളിത് വിഭാഗങ്ങളില്‍ നിന്ന് 61 ശതമാനം പേരും ബിജെപിയ്ക്ക് വോട്ട് ചെയ്തു. തൃണമൂലിന്റേയും സിപിഎമ്മിന്റേയും ഉരുക്കുകോട്ടകള്‍ ആയിരുന്നു ഈ വോട്ടുകള്‍ എന്ന് കൂടി ഓര്‍ക്കണം.

മുസ്ലീം ജനവിഭാഗം ദീദിയ്‌ക്കൊപ്പം

മുസ്ലീം ജനവിഭാഗം ദീദിയ്‌ക്കൊപ്പം

വര്‍ഗ്ഗീയ ധ്രുവീകരണം രൂക്ഷമായ ഒരു സ്ഥിതി വിശേഷം ആണ് ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ ദൃശ്യമാകുന്നത്. 2014 ല്‍ ബിജെപിയ്ക്ക് ലഭിച്ച മുസ്ലീം വോട്ടുകള്‍ 2 ശതമാനം ആയിരുന്നു. ഇത്തവണ അത് നാല് ശതമാനം ആയി ഉയര്‍ന്നിട്ടുണ്ട്.

2014 ല്‍ മുസ്ലീം വോട്ടുകളും നാല്‍പത് ശതമാനം തൃണമൂല്‍ കോണ്‍ഗ്രസ്സിനായിരുന്നു ലഭിച്ചത്. എന്നാല്‍ 2019 ല്‍ എത്തിയപ്പോള്‍ അത് 70 ശതമാനം ആയി ഉയര്‍ന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

കോണ്‍ഗ്രസ്സിനും ഇടതുപാര്‍ട്ടികള്‍ക്കും ഒപ്പം അടിയുറച്ച് നിന്നിരുന്ന വലിയൊരു വിഭാഗം മുസ്ലീ ജനത ഇത്തവണ വിശ്വാസം അര്‍പ്പിച്ചത് മമത ബാനര്‍ജിയില്‍ ആയിരുന്നു. ഇത്തരമൊരു വര്‍ഗ്ഗീയ ധ്രുവീകരണം പശ്ചിമ ബംഗാളിന് ഗുണം ചെയ്യില്ലെന്ന് ഉറപ്പാണ്.

മോദിയുടെ വിജയം

മോദിയുടെ വിജയം


17 റാലികളില്‍ ആണ് ഇത്തവണ നരേന്ദ്ര മോദി പശ്ചിമ ബംഗാളില്‍ പങ്കെടുത്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എങ്ങനെ എതിരാളികളെ അടിച്ചിരുത്തണം എന്ന് തെളിയിക്കുന്നതായിരുന്നു മോദിയുടെ പ്രസംഗങ്ങള്‍. ഉരുളയ്ക്കുപ്പേരി കണക്ക് മമത നടത്തിയ പ്രതികരണങ്ങള്‍ അവര്‍ക്ക് തന്നെ ആത്യന്തികമായി തിരിച്ചടിയാവുകയായിരുന്നു. മോദിയെ രാഷ്ട്രീയമായി എതിര്‍ക്കാന്‍ കഴിയാതെ പോയ മമത വ്യക്തിപരമായി കടന്നാക്രമിക്കാന്‍ ശ്രമിച്ചതും വലിയ പിഴവായിപ്പോയി.

English summary
Lok Sabha Election results 2019: Post Poll Survey says, Two fifth of West Bengal taditional left voters shifted to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X