കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലാം വട്ടവും ഹൈദരബാദിൽ വിജയക്കൊടി പാറിച്ച് ഒവൈസി; ഭൂരിപക്ഷം കൂടി... ഇത്തവണ നേടിയത് 2.82 ലക്ഷം!!

Google Oneindia Malayalam News

ഹൈദരാബാദ്: നാലാം തവണയും ബൈഹരാബാദിൽ വെന്നിക്കൊടി പാറിച്ച് ഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി. 2004, 2009, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലായിരുന്നു ഒവൈസി ഇതിനുമുന്‍പ് വിജയിച്ചുകയറിയത്. കഴിഞ്ഞതവണ രാജ്യത്ത് എഐഎംഐഎം നേടിയ ഏക സീറ്റും ഇതായിരുന്നു.

<strong>ചരിത്ര വിജയം... രണ്ടാം തവണയും ഒരു പാർട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത് 50 വർഷത്തിന് ശേഷം...</strong>ചരിത്ര വിജയം... രണ്ടാം തവണയും ഒരു പാർട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത് 50 വർഷത്തിന് ശേഷം...

ബിജെപിയുടെ ഡോ. ബഗ്വന്ദ് റാവുവിനെയാണ് ഒവൈസി ഇത്തവണ പരാജയപ്പെടുത്തിയത്. ഹൈദരാബാദ് മണ്ഡലത്തില്‍ 70 ശതമാനവും മുസ്‌ലീം ഭൂരിപക്ഷമാണ്. ഒവൈസിയുടെ പിതാവ് സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഒവൈസിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ നിന്നും 2004-ല്‍ ആദ്യമായി അസദുദ്ദീന്‍ ഒവൈസി മത്സരിക്കുന്നത്.

Asaduddin Owaisi

അടുത്തിടെ സാമ്പത്തികസംവരണത്തിനെതിരേ അദ്ദേഹം വോട്ട് ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. ഒവൈസിക്കു പുറമേ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലീം ലീഗും സാമ്പത്തികസംവരണത്തെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. 2008-ല്‍ ആണവക്കരാര്‍ വിഷയത്തില്‍ ഇടതുപാര്‍ട്ടികളടക്കം ആദ്യ യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചപ്പോള്‍, ഒവൈസി അവര്‍ക്കൊപ്പം നിന്നിരുന്നു.
English summary
Lok Sabha Election results 2019: AIMIM chief Asaduddin Owaisi win 4th term from Hyderabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X