Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് ഷോക്ക്!! സ്മൃതി ഇറാനി മുന്നേറുന്നു! വയനാട്ടില്‍ സേഫ്

ലഖ്നൗ: കോണ്‍ഗ്രസിന് കടുത്ത ഷോക്ക് നല്‍കി അമേഠിയില്‍ രാഹുല്‍ ഗാന്ധി പിന്നില്‍. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയാണ് മുന്നേറുന്നത്. അതേസമയം രാഹുലിന്‍റെ രണ്ടാം മണ്ഡലമായ വയനാട്ടില്‍ യുഡിഎഫിന് വന്‍ കുതിപ്പാണ്. 5000 ത്തില്‍ അധികം വോട്ടിന്‍റെ ലീഡിനാണ് രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ മുന്നേറുന്നത്.

smritirahul-

കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമായ അമേഠിയില്‍ കഴിഞ്ഞ തവണ രാഹുല്‍ കഷ്ടി രക്ഷപ്പെടുകയായിരുന്നു. അന്ന് രാഹുല്‍ 1.07 വോട്ടിനാണ് മണ്ഡലത്തില്‍ ജയിച്ചത്. 2014 ല്‍ മോദി പ്രഭാവം ആഞ്ഞടിച്ചപ്പോള്‍ പോലും രാഹുലിന് പിടിച്ച് നല്‍കാന്‍ സാധിച്ചെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും കണക്കുകള്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമാണെന്ന് വ്യക്തമാക്കുന്നു.

അതേസമയം രാഹുല്‍ ഗാന്ധിയുടെ എതിരാളിയും കേന്ദ്ര മന്ത്രിയുമായി സ്മൃതി ഇറാനി ഇത്തവണ കടുത്ത മത്സരമാണ് മണ്ഡലത്തില്‍ കാഴ്ചവെയ്ക്കുന്നത്.2014 ലെ പരാജയത്തിന് ശേഷവും മണ്ഡലത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളും ഇടപെടലുകളുമായി സ്മൃതി ഇറാനി നടത്തിയത്. രണ്ട് തവണ മാത്രമാണ് അമേഠി കോണ്‍ഗ്രസിനെ കൈവിട്ടത്. ഒന്ന് 1977ല്‍ ജനതാ പാര്‍ട്ടി തരംഗത്തില്‍. മറ്റൊന്ന് 1988ലും. ഇത്തവണയും മണ്ഡലത്തില്‍ കോണ്‍ഗ്രസ് തകരുമെന്ന് തന്നെയാണ് ബിജെപി ആവര്‍ത്തിക്കുന്നത്.

Recommended Video

cmsvideo
    വോട്ടെണ്ണൽ ആരംഭിച്ചു

    മണ്ഡലത്തിലെ രാഹുലിന്‍റെ അസാന്നിധ്യവും വയനാട്ടിലേക്കുളള ഒളിച്ചോട്ടവും ചൂണ്ടിക്കാട്ടിയായിരുന്നു സ്മൃതി ഇറാനി മണ്ഡലത്തില്‍ വോട്ട് തേടിയത്. അതേസമയം രണ്ടാം മണ്ഡലമായ വയനാട്ടില്‍ ഇത്തവണ രാഹുല്‍ ഗാന്ധി വന്‍ ഭൂരിപക്ഷത്തില്‍ തന്നെ വിജയിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. രാഹുല്‍ വയനാട്ടിലും അമേഠിയിലും ജയിച്ചാല്‍ ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന സംശയങ്ങളും ഉയരുന്നുണ്ട്. രാഹുല്‍ വയനാട് നിലനിര്‍ത്തി അമേഠിയില്‍ പ്രിയങ്ക ഗാന്ധിയെ ഇറക്കാനും സാധ്യത ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+