സണ്ണി ഡിയോളിനെ സണ്ണി ലിയോണാക്കി അർണാബ് ഗോസ്വാമി! ട്രോളന്മാർക്ക് ആഘോഷം! മരണമാസ് ട്രോളുമായി നടി
ലോക്സഭ തിരഞ്ഞെടുപ്പ് 2019ന്റെ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്‍ഡിഎ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്തവണയും ഉത്തരേന്ത്യയില്‍ നിന്നുമാണ് ബിജെപിക്ക് വലിയ പിന്തുണ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെല്ലാം എന്‍ഡിഎ വന്‍ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ബിജെപിക്കായി ഇത്തവണ നിരവധി താരങ്ങള്‍ മല്സരരംഗത്തിറങ്ങിയിരുന്നു. ഇതില്‍ ബോളിവുഡ് താരം സണ്ണി ഡിയോളിന്റെ സ്ഥാനാത്തിത്വവും വാര്‍ത്തകളില്‍ ഇടംനേടുകയുണ്ടായി. സണ്ണി ഡിയോള്‍ മല്‍സരിക്കുന്ന മണ്ഡലത്തിലെ ഫലപ്രഖ്യാപനത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഇതിനിടെ സണ്ണി ഡിയോളിനു പകരം സണ്ണി ലിയോണെന്ന് പറഞ്ഞ അര്‍ണാബ് ഗോസാമിയുടെ വീഡിയോ വൈറലായി മാറിയിരുന്നു. ഗോസാമിയുടെ വീഡിയോ ട്രോളന്മാര് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്.

സണ്ണി ഡിയോളിനു പകരം സണ്ണി ലിയോണ്‍
സണ്ണി ഡിയോളിന് പകരം പേരുമാറി അബദ്ധത്തില്‍ സണ്ണി ലിയോണെന്ന് പറയുകയായിരുന്നു റിപബ്ലിക്ക് ടിവി സ്ഥാപകനും അവതാരകനുമായ അര്‍ണബ് ഗോസാമി. ലോക്സഭ തിരഞ്ഞെടുപ്പ് 2019ന്റെ ലൈവ് ടെലികാസ്റ്റിംഗ് നടന്നുകൊണ്ടിരിക്കെയാണ് സംഭവം. ഇത്തവണ പഞ്ചാബിലെ ഗുരുദ്വാസ് പൂരില്‍ നിന്നും മല്‍സരിച്ച സണ്ണി ഡിയോളിന്റെ മുന്നേറ്റത്തെക്കുറിച്ച് പറയുമ്പോഴായിരുന്നു അര്‍ണബ് ഗോസ്വാമിക്ക് പേര് മാറിപോയത്.

സണ്ണിയുടെ ട്വീറ്റ്
തുടര്‍ന്ന് അര്‍ണബ് ഗോസാമിയുടെ വീഡിയോ കണ്ട് സാക്ഷാല്‍ സണ്ണി ലിയോണ്‍ ട്വിറ്ററില്‍ രസകരമായ ഒരു ട്വീറ്റുമായി എത്തിയിരുന്നു. എത്ര വോട്ടുകള്‍ക്കാണ് മുന്നിലെന്നായിരുന്നു സണ്ണി തമാശരൂപേണ ട്വീറ്റ് ചെയ്തത്. നടിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലാകുകയും ചെയ്തിരുന്നു. സണ്ണിക്ക് പിന്നാലെ ട്രോളന്മാരും അര്‍ണബിനെ കളിയാക്കി പോസ്റ്റ് ചെയ്തു. അര്‍ണബിന്റെ ട്വീറ്റ് സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ട്രോളന്മാര്.

സണ്ണി ഡിയോളിന്റെ മുന്നേറ്റം
അതേസമയം ലോക്സഭ തിരഞ്ഞെടുപ്പില്‍ ഗുരുദ്വാസ് പൂരില്‍ വന്‍ മുന്നേറ്റമാണ് സണ്ണി ഡിയോള്‍ നടത്തുന്നത്. എതിര് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിന്റെ സുനില്‍ കുമാര്‍ ജാഖറിനെക്കാള് ഏറെ മുന്നിലാണ് ബോളിവുഡ് താരമുളളത്. കഴിഞ്ഞ എപ്രില്‍ 23നായിരുന്നു സണ്ണി ഡിയോള്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ അംഗത്വമെടുത്തിരുന്നത്. തുടര്‍ന്ന് ഗുരുദ്വാസ് പൂര് ലോക്സഭ മണ്ഡലത്തില്‍ നിന്നും മല്‍സരിക്കാനുളള അവസരം ബിജെപി നല്‍കുകയായിരുന്നു.
@greatbong Arnab says Sunny Leone in stead of Sunny Deol #ElectionResults2019 #LokSabhaElections2019 pic.twitter.com/0od0sfXBiY
— Swadhin | স্বাধীন (@swadhin_pradhan) May 23, 2019
Leading by How many votes ???? ;) 😜
— Sunny Leone (@SunnyLeone) May 23, 2019
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications