Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തിൽ കോൺഗ്രസിനെ തുരത്തി ബിജെപി! എതിരാളികളില്ലാതെ മുഴുവൻ സീറ്റുകളിലും കുതിപ്പ്,

ഗാന്ധിനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടായ ഗുജറാത്തില്‍ എതിരാളികളില്ലാതെ കുതിച്ച് ബിജെപി. ഗുജറാത്തിലെ ആകെയുളള 26 ലോക്‌സഭാ മണ്ഡലങ്ങളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുന്നേറുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മത്സരിക്കുന്ന ഗാന്ധി നഗറില്‍ ബിജെപി ലീഡ് ചെയ്യുന്നത് രണ്ട് ലക്ഷത്തില്‍ അധികം വോട്ടുകള്‍ക്കാണ്. അമിത് ഷായുടെ ആദ്യത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പാണിത്.

സംസ്ഥാനത്തെ 26 ലോക്‌സഭാ സീറ്റുകളിലേക്കായി 371 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്ത് ഉണ്ടായിരുന്നത്. ഗുജറാത്ത് ബിജെപി ഇക്കുറിയും തൂത്ത് വാരും എന്നുളള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് കൊണ്ടുളള മുന്നേറ്റമാണ് സംസ്ഥാനത്ത് ബിജെപി നടത്തുന്നത്.

bjp

2014ലെ പൊതുതിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കിയിരുന്നു. 26 സീറ്റുകളും ബിജെപി നേടി. എന്നാല്‍ 2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ച് വരവിന്റെ സൂചനകള്‍ സംസ്ഥാനത്ത് കാട്ടിയിരുന്നു. ബിജെപിയുടെ സീറ്റ് നില 115ല്‍ നിന്നും 99ലേക്ക് കുറയ്ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് എത്തിയതോടെ കോണ്‍ഗ്രസിനെ നിഷ്പ്രഭമാക്കി വീണ്ടും ബിജെപി ആധിപത്യം വീണ്ടെടുത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+