കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം കൈവിട്ടപ്പോള്‍ ഇടത് പാര്‍ട്ടികളെ വാരിപ്പുണര്‍ന്ന് തമിഴ്നാട്: 4 ഇടത്തും കൂറ്റന്‍ ലീഡ്

Google Oneindia Malayalam News

ചെന്നൈ: കേരളത്തിലെ 20 സീറ്റില്‍ 19 ഇടത്തും പരാജയപ്പെട്ടപ്പോള്‍ തമിഴ്നാട്ടില്‍ മത്സരിച്ച നാല് സീറ്റിലും വിജയം കരസ്ഥമാക്കി ഇടതുപാര്‍ട്ടികള്‍. സിപിഎമ്മും സിപിഐയും തമിഴ്നാട്ടിലെ രണ്ട് വീതം സീറ്റുകളിലാണ് വിജയം കണ്ടത്. കോയമ്പത്തൂര്‍, മധുര എന്നീ സീറ്റുകളില്‍ സിപിഎം വിജയിച്ചപ്പോള്‍ നാഗപ്പട്ടണത്തും തിരിപ്പൂരുമാണ് സിപിഐ വിജയച്ചത്.

ഡിഎംകെ-കോണ്‍ഗ്രസ് സഖ്യത്തില്‍ മത്സരിച്ച നാല് മണ്ഡലങ്ങളിലും വന്‍ ഭൂരിപക്ഷമാണ് ഇടത് സ്ഥാനാര്‍ത്ഥികള്‍ നേടിയത്. കോയമ്പത്തൂരില്‍ മുന്‍ എംപി കൂടിയായ പിആര്‍ നടരാജന്‍ 1.76 ലക്ഷം വോട്ടിന് വിജയിച്ചപ്പോള്‍ മധുരയില്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എഴുത്തുകാരന്‍ എസ്. വെങ്കടേശരന്‍ സിപിഎമ്മിനുവേണ്ടി 1.36 വോട്ടിന്‍റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്.

മധുരയില്‍

മധുരയില്‍

മധുരയില്‍ നടരാജന്‍ 566758 വോട്ട് നേടിയപ്പോള്‍ ബിജെപിയുടെ രാധാകൃഷ്ണനു നേടാനായത് 176603 വോട്ടാണ്. 439967 വോട്ടാണ് മധുരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി നേടിയത്. എഐഎഡിഎംകെയുടെ രാജ് സത്യന്‍ വിവിആറാണ് 303545 വോട്ടുമായി പിന്നില്‍.

നാഗപട്ടണത്ത്

നാഗപട്ടണത്ത്

നാഗപട്ടണത്ത് സിപിഐ സ്ഥാനാര്‍ഥി സെല്‍വരാജ് എം. 1.86 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എഐഎഡിഎംകെയുടെ ശരവണനെ പരാജയപ്പെടുത്തി. സെല്‍വരാജ് 461744 വോട്ടും ശരവണന്‍ 275380 വോട്ടും നേടി. തിരുപ്പൂരില്‍ 90519 വോട്ടുകള്‍ക്കാണ് സിപിഐയുടെ സുബ്ബരായന്‍ കെ. എഐഎഡിഎംകെ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയത്.

സഖ്യം ചേരാന്‍ പ്രേരിപ്പിച്ചത്

സഖ്യം ചേരാന്‍ പ്രേരിപ്പിച്ചത്

രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് തങ്ങളെ കോണ്‍ഗ്രസുമായും ഡിഎംകെയുമായും സഖ്യം ചേരാന്‍ പ്രേരിപ്പിച്ചതെന്നും, പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തില്‍ ഒരു കാരണവശാലും വിട്ടു വീഴ്ച ഉണ്ടാകില്ലെന്നും തമിഴ്നാട് സിപിഎം സെക്രട്ടറിയും പിബി അംഗവുമായ ജി രാമകൃഷ്ണന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ആശങ്കയില്‍

ആശങ്കയില്‍

സഖ്യത്തിലുള്ള എല്ലാവരും ബിജെപി അധികാത്തില്‍ വരുന്നതിനെക്കുറിച്ച് ഒരു പോലെ ആശങ്കയിലായിരുന്നെന്നും, മതനിരപേക്ഷയെ തകര്‍ക്കുന്ന രീതിയില്‍ കേന്ദ്രത്തില്‍ ബിജെപിയും സംസ്ഥാനത്ത് എഐഎഡിഎംകെയും മുന്നോട്ടു വെക്കുന്ന രാഷ്ട്രീയത്തെ തരണം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഡിഎംകെ സഖ്യം വിജയിച്ചത്

ഡിഎംകെ സഖ്യം വിജയിച്ചത്

ലോക്സാഭാതിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടിലെ 39 ല്‍ 38 മണ്ഡലങ്ങളിലാണ് ഡിഎംകെ സഖ്യം വിജയിച്ചത്. 21 സീറ്റില്‍ ഡിഎംകെ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് മത്സരിച്ച ഒമ്പത് എട്ടു സീറ്റുകളിലും വിജയിച്ചു. പോണ്ടിച്ചേരിയിലെ ഏക സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചു.

അണ്ണാഡിഎംകെയ്ക്ക്

അണ്ണാഡിഎംകെയ്ക്ക്

കഴിഞ്ഞ തവണ 37 സീറ്റുകളില്‍ വിജയിച്ച അണ്ണാഡിഎംകെയ്ക്ക് 1 സീറ്റില്‍ മാത്രമാണ് ഇത്തവണ വിജയം കഴിഞ്ഞിട്ടുള്ളു. 2014 ല്‍ കന്യാകുമാരിയില്‍ വിജയിച്ച ബിജെപിക്ക് ഇത്തവണ സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. കന്യാകുമാരിയില്‍ കോണ്‍ഗ്രസ് വിജയം കണ്ടപ്പോള്‍ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ പരാജയപ്പെട്ടു

English summary
Lok Sabha Election Results 2019: cpim and cpi won 4 seats in tamilnadu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X