കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശ്ചിമ ബംഗാളിൽ സിപിഎം തകർന്നടിഞ്ഞു; സിപിഎമ്മിന്റെ വോട്ട് ബിജെപിയിലേക്ക് ചോർന്നു!!

Google Oneindia Malayalam News

കൊൽക്കത്ത: ലോക്സഭ തിരഞ്ഞെടുപ്പ് സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷ പാര്‍ട്ടികളുടെ സാന്നിധ്യം ഇല്ലാതാകുന്ന സ്ഥിതി വിശേഷമാണ് നിലനിൽക്കുന്നത്. സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവിയും നഷ്ടമാകും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ശതമാനം കണക്കാക്കിയായിരുന്നു ദേശീയ പാര്‍ടികളുടെ പട്ടികയിൽ തന്നെ സിപിഎമ്മിനെ നിലനിര്‍ത്തിയത്.

<strong>തിരുവനന്തപുരത്ത് മൂന്നാമങ്കത്തിലും തരൂര്‍, ഒരു ലക്ഷം പിന്നിട്ട് ഭൂരിപക്ഷം, തകര്‍ന്നടിഞ്ഞ് ബിജെപി!!</strong>തിരുവനന്തപുരത്ത് മൂന്നാമങ്കത്തിലും തരൂര്‍, ഒരു ലക്ഷം പിന്നിട്ട് ഭൂരിപക്ഷം, തകര്‍ന്നടിഞ്ഞ് ബിജെപി!!

എന്നാൽ ഈപ്രാവശ്യം ആ ഇളവ് കിട്ടണമെന്നില്ല. കേരളത്തിൽ കിട്ടിയ ഒരു സീറ്റും തമിഴ്നാട്ടിൽ കിട്ടുന്ന നാല് സീറ്റും മാത്രമാകും ലോക്സഭയിലെ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം. പശ്ചിമബംഗാളിലെ സിപിഎമ്മിന്‍റെ വോട്ടിൽ 15 ശതമാനത്തോളം ബിജെപിയിലേക്ക് ചോര്‍ന്നു. ഇതോടെ ബംഗാളിലെ സിപിഎം വോട്ട് ഏഴ് ശതമാനത്തിൽ താഴെയായി.

CPM

തൃപുരിയിൽ 35 ശതമാനത്തിലധികം വോട്ടുണ്ടായിരുന്ന സിപിഎം 17 ശതമാനത്തിലേക്ക് ചുരുങ്ങി. സിപിഎം മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടപ്പോൾ ബിജെപി ഒന്നാം സ്ഥാനത്തും കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തുമായി. 2004ൽ ഒന്നാം യുപിഎ സര്‍ക്കാരിനെ വിരൽ തുമ്പിൽ നിര്‍ത്തിയ ഇടതുപക്ഷ പാർട്ടികൾക്ക് നി ആ കാലം വെറും ഓര്‍മ്മ മാത്രമാകും.

അതേസമയം കോയമ്പത്തൂര്‍, മധുര എന്നിവിടങ്ങളിലാണ് സിപിഎം വിജയം നേടിയത്. നാഗപട്ടണത്തും തിരുപ്പൂരും സിപിഐയും വിജയിച്ചു. ഈ നാല് സീറ്റുകളിലും കോണ്‍ഗ്രസുമായും ഡിഎംകെയുമായും സഖ്യമുണ്ടാക്കിയാണ് ഇരുപാര്‍ട്ടികളും മത്സരിച്ചത്. കേരളത്തില്‍ ആലപ്പുഴയില്‍ മാത്രമാണ് എല്‍ഡിഎഫിനു വിജയം കാണാനായത്.

English summary
Lok Sabha Election results 2019: CPM has collapsed in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X