Get Updates
Get notified of breaking news, exclusive insights, and must-see stories!

ചരിത്ര വിജയം... രണ്ടാം തവണയും ഒരു പാർട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത് 50 വർഷത്തിന് ശേഷം...

ദില്ലി: രണ്ടാം തവണയും വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്നതിൽ സന്തോഷം അറിയിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. ഇത് ചരിത്ര വിജയമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ടാം തവണയും ഒരു പാർട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നത് അമ്പത് വർഷത്തിന് ശേഷമാണെന്ന് അദ്ദേഹം പറഞ്ഞു.

സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യമനാണ് പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചതെന്ന് അമിത് ഷാ പറഞ്ഞു. ബിജെപിക്ക് 17 സംസ്ഥാനങ്ങളിൽ 50 ശതമാനത്തിലേറെ വോട്ടുകൾ നേടാൻ കഴിഞ്ഞപ്പോൾ കോൺഗ്രസിന് 17 സംസ്ഥാനങ്ങളിൽ ഒരു സീറ്റ് പോലും നേടാൻ സാധിച്ചില്ലെന്നും അമിത് ഷാ വ്യക്കമാക്കി.

Amit Shah

പശ്ചിമ ബംഗാളിൽ ബിജെപി 18 സീറ്റുകൾ നേടി. അടുത്ത ദിവസങ്ങളിൽ പശ്ചിമ ബംഗാളിൽ ബിജെപി കൂടുതൽ ശക്തി തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ മീറ്റിങ്ങുകൾക്ക് വേണ്ടി ഓടി നടക്കുന്നതിന് പകരം ആന്ധ്ര പ്രേദശിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ അക്കൗണ്ട് തുറക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

രാജവംശത്തിന്റെയും ജാതി രാഷ്ട്രീയത്തിന്റെയും ഇടമല്ല ഇന്ത്യ എന്നതിന്റെ തെളിവാണ് എസ്പി-ബിഎസ്പി സഖ്യത്തിന്റെ പരാജയമെന്നും അമിത് ഷാ പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സമ്മാനിച്ച ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ തലകുനിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+