Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതിന്റെ പോസ്റ്റര്‍ ബോയ് കനയ്യ കുമാറിനും അടിപതറി... ഗിരിരാജ് സിങിന്റെ ഭൂരിപക്ഷം ഒരുലക്ഷം കവിഞ്ഞു

പട്‌ന: ഇടതുപക്ഷത്തിന്റെ പോസ്റ്റര്‍ ബോയ് എന്ന രീതിയില്‍ ആണ് കനയ്യ കുമാര്‍ അറിയപ്പെടുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായി രാജ്യമെങ്ങും ശ്രദ്ധയാകര്‍ഷിച്ച വ്യക്തിയാണ് കനയ്യ.

ഇത്തവണ ബിഹാറിലെ ബെഗുസരായ് മണ്ഡലത്തിലായിരുന്നു സിപിഐ സ്ഥാനാര്‍ത്ഥിയായി കനയ്യയുടെ കന്നിയങ്കം. ബിജെപിയുടെ അതി ശക്തനായ കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് ആണ് എതിര്‍സ്ഥാനാര്‍ത്ഥി. വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കും വിവാദങ്ങള്‍ക്കും പേരുകേട്ട ആളാണ് ഗിരിരാജ് സിങ്.

Kanhaiya Kumar

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച മണ്ഡലം ആയിരുന്നു ബെഗുസരായ്. കനയ്യയ്ക്ക് വേണ്ടി പ്രമുഖര്‍ തന്നെ രംഗത്തിറങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് ആളുകളാണ് കനയ്യയുടെ പ്രചാരണത്തിന് വേണ്ടി മാത്രം ബെഗുസരായില്‍ എത്തിയത്.

എന്നാല്‍ വോട്ടെണ്ണല്‍ ആദ്യ ഘട്ടത്തില്‍ തന്നെ ഗിരിരാജ് സിങ് ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം പ്രകാരം സിങ്ങിന് ഒരു ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമുണ്ട്.

ഒരു കാലത്ത് ബിഹാറിലെ ലെനിന്‍ഗ്രാഡ് എന്ന് അറിയപ്പെട്ടിരുന്ന മണ്ഡലം ആയിരുന്നു ഇത്. 2014 ല്‍ ബിജെപിയുടെ ഭോല സിങ് ആയിരുന്നു ഇവിടെ നിന്ന് ജയിച്ചത്. ആ തിരഞ്ഞെടുപ്പില്‍ സിപിഐ ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+