കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഏകാധിപത്യത്തിലേക്ക് പോകുമോ? ജാഗത്ര വേണമെന്ന് ബിജെപി നേതാവ്! രാമക്ഷേത്ര നിര്‍മാണം ഉടനെന്നും..

Google Oneindia Malayalam News

ദില്ലി: ബിജെപിയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് സുബ്രഹ്മണ്യം സ്വാമി. ജനതാ പാര്‍ട്ടി അധ്യക്ഷനായിരുന്ന അദ്ദേഹം 2013 ല്‍ ആണ് ബിജെപിയില്‍ ചേരുന്നത്. പക്ഷേ, പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും ബിജെപിയ്‌ക്കെതിരെ ഇടയ്ക്കിടെ വിമര്‍ശനം ഉന്നയിച്ച് മാധ്യമ ശ്രദ്ധ നേടാറുണ്ട് സുബ്രഹ്മണ്യം സ്വാമി.

<strong>ചൗക്കിദാർ ആകില്ല, ഞാനൊരു 'ബ്രാഹ്മണൻ'; ജാതി പരാമർശവുമായി സുബ്രഹ്മണ്യൻ സ്വാമി!</strong>ചൗക്കിദാർ ആകില്ല, ഞാനൊരു 'ബ്രാഹ്മണൻ'; ജാതി പരാമർശവുമായി സുബ്രഹ്മണ്യൻ സ്വാമി!

ഇത്തവണ ചരിത്ര വിജയം നേടി ബിജെപി അധികാരത്തില്‍ എത്തുമ്പോഴും സ്വാമിയ്ക്ക് ചിലത് പറയാനുണ്ട്. രാജ്യം ഏകാധിപത്യത്തിലേക്ക് പോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം എന്നാണ് സുബ്രഹ്മണ്യം സ്വാമി ഇപ്പോള്‍ പറയുന്നത്. ബിജെപിയുടെ ഉള്ളിലും ജനാധിപത്യം വേണം എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

Swamy

കഴിഞ്ഞ മോദി സര്‍ക്കാരിന്റെ കാലത്തെ പല സാമ്പത്തിക നയങ്ങളും പരാജയങ്ങളായിരുന്നു എന്ന് അദ്ദേഹം പരോക്ഷമായി സമ്മതിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ല. ബിജെപിയുടെ പ്രചാരണങ്ങള്‍ ദേശ,സുരക്ഷയിലും ദേശീയതയിലും ഊന്നിയായിരുന്നു. അത് ഫലം ചെയ്യുകയും ചെയ്തു എന്നാണ് സ്വാമി പറയുന്നത്.

ഇത്തവണയും ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു രാമക്ഷേത്ര നിര്‍മാണം. വളരെ പെട്ടെന്ന് തന്നെ അതിനുള്ള നടപടികള്‍ തുടങ്ങും എന്നും സുബ്രഹ്മണ്യം സ്വാമി പറയുന്നുണ്ട്. കേരളത്തിലെ ബിജെപി പരാജയത്തിന് കാരണം ശബരിമല വിഷയത്തില്‍ നേതാക്കള്‍ ഇടയ്ക്കിടെ നിലപാട് മാറ്റിയത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടതുകൊണ്ടാണെന്നും അദ്ദേഹം പറയുന്നുണ്ട്.

English summary
Lok Sabha Election results 2019: Subramanian Swamy asks to keep vigil to stop country to move to an Autocracy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X