കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് മോദി സുനാമി! ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്നു! എൻഡിഎ ലീഡ് 338 മണ്ഡലങ്ങളിൽ

Google Oneindia Malayalam News

ദില്ലി: എക്‌സിറ്റ് പോളുകള്‍ യാഥാര്‍ത്ഥ്യമാക്കുന്ന കൂറ്റന്‍ കുതിപ്പിലേക്ക് എന്‍ഡിഎ. ആദ്യഫല സൂചനകളില്‍ എന്‍ഡിഎ ലീഡ് കേവല ഭൂരിപക്ഷം മറികടന്നു. നിലവില്‍ ആകെയുളള 542 മണ്ഡലങ്ങളില്‍ എന്‍ഡിഎ ലീഡ് 300 കടന്നു. 338 മണ്ഡലങ്ങളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. 102 മണ്ഡലങ്ങളില്‍ മാത്രമാണ് യുപിഎ മുന്നേറ്റമുളളത്. ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ്. 291 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നു.

2014ൽ നേടിയതിനേക്കാൾ സീറ്റുകൾ നേടിയാണ് എൻഡിഎ അവിശ്വസനീയമായ രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നത്. വന്‍ തിരിച്ചടി പ്രതീക്ഷിച്ച ഹിന്ദി ഹൃദയഭൂമിയില്‍ ബിജെപി കുതിപ്പ് തുടരുകയാണ്. ഉത്തര്‍ പ്രദേശിലും രാജസ്ഥാനിലും മഹാരാഷ്ട്രയിലും അടക്കം ബിജെപി പ്രതിപക്ഷത്തെ ഞെട്ടിക്കുന്ന കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഉത്തര്‍ പ്രദേശില്‍ മഹാസഖ്യത്തിന് വന്‍ തിരിച്ചടിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.

bjp

Recommended Video

cmsvideo
തമിഴ് മനസ്സ് കീഴടക്കി ഡി.എം.കെ

രാജ്യത്തെ മുസ്ലീം, ദളിത് സീറ്റുകളിലടക്കം ബിജെപി ലീഡ് ചെയ്യുകയാണ്. പ്രതിപക്ഷത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തെറിഞ്ഞ് കൊണ്ടാണ് ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ അധികാരത്തിലേക്ക് മുന്നേറുന്നത്. കര്‍ണാടകത്തിലെ 25 സീറ്റുകളില്‍ 22ലും ബിജെപി മുന്നേറുകയാണ്. കോണ്‍ഗ്രസ് ഇക്കുറിയും പ്രതിപക്ഷമാകാന്‍ സാധ്യതയില്ല. 50 സീറ്റുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

English summary
Lok Sabha Election results 2019: NDA crosses halfway mark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X