ബിജെപി കുതിപ്പ് തുടങ്ങി.. വോട്ടെണ്ണിത്തുടങ്ങി ആദ്യ ലീഡ് എൻഡിഎയ്ക്ക്, യുപിയിലും ബംഗാളിലും മുന്നിൽ
ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണി തുടങ്ങി ആദ്യഫല സൂചനകള്‍ പുറത്ത്. തുടക്കത്തിലേ എന്‍ഡിഎ കുതിക്കുന്നതായാണ് ആദ്യത്തെ സൂചനകള്‍. പശ്ചിമ ബംഗാളിലും യുപിയിലും രാജസ്ഥാനിലും എന്‍ഡിഎ ലീഡ് ചെയ്യുന്നതായി റിപ്പോര്‍ട്ടുകള്‍. കര്‍ണാടകത്തിലും ആദ്യ ലീഡ് എന്‍ഡിഎയ്ക്ക് ആണ്. ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണുന്നത്.
ആദ്യഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ 18 ഇടത്ത് എന്‍ഡിഎയും നാലിടത്ത് മാത്രം യുപിഎയും മുന്നിട്ട് നില്‍ക്കുന്നു. പോസ്റ്റല്‍ വോട്ടുകളുടെ ഫലസൂചനയാണ് പുറത്ത് വന്നിരിക്കുന്നത്. 8.30തോടെ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങും.

എക്‌സിറ്‌റ് പോള്‍ പ്രവചനങ്ങള്‍ പറയുന്നത് കേന്ദ്രത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാരുണ്ടാക്കും എന്നാണ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിവെയ്ക്കുന്ന തരത്തിലേക്ക് ദേശീയ തലത്തിലെ ആദ്യഫല സൂചനകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ തെറ്റും എന്നുളള പ്രതീക്ഷയിലാണ് പ്രതിപക്ഷം.
എന്‍ഡിഎയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുന്നില്ല എങ്കില്‍ സര്‍ക്കാരുണ്ടാക്കാനുളള അവകാശ വാദവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടേക്കും. യുപിഎയിലേക്ക് ആറ് പുതിയ കക്ഷികള്‍ കൂടി ചേര്‍ന്നിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് എസ്ഡിഎഫ് എന്ന പേരില്‍ മുന്നണിയുണ്ടാക്കിയാണ് നീക്കങ്ങള്‍ നടത്തുന്നത്.
Delhi: Counting of votes for #LokSabhaElections2019 underway at Siri Fort complex. pic.twitter.com/upNrskGMAA
— ANI (@ANI) May 23, 2019












Click it and Unblock the Notifications