കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുരന്തമായി രാഹുലിന്റെ കോൺഗ്രസ്, 18 സംസ്ഥാനങ്ങളിൽ ഒരു എംപി പോലും ഇല്ല, തോറ്റത് 9 മുൻ മുഖ്യമന്ത്രിമാർ!

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അഞ്ച് വര്‍ഷത്തിന് ശേഷം വന്‍ തിരിച്ച് വരവ് നടത്തും എന്ന പ്രതീതി സൃഷ്ടിച്ച ശേഷം ദയനീയമായി തകര്‍ന്ന് വീണിരിക്കുകയാണ് കോണ്‍ഗ്രസ്. 2014ലെ 44ല്‍ നിന്നും കോണ്‍ഗ്രസ് ഉയര്‍ന്നത് 52ലേക്ക് മാത്രമാണ്. പ്രതിപക്ഷ പാര്‍ട്ടി പദവി പോലും അവകാശപ്പെടാനാകാത്ത ദുരന്താവസ്ഥയാണ് കോണ്‍ഗ്രസ് അഭിമുഖീകരിക്കുന്നത്.

കേരളം ഉപതെരഞ്ഞെടുപ്പിലേക്ക്, ആറ് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്, രണ്ട് എംഎൽഎമാരെ പ്രതീക്ഷിച്ച് ബിജെപികേരളം ഉപതെരഞ്ഞെടുപ്പിലേക്ക്, ആറ് മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്, രണ്ട് എംഎൽഎമാരെ പ്രതീക്ഷിച്ച് ബിജെപി

ഇക്കുറി ജമ്മു കശ്മീരിനും തമിഴ്‌നാടിനും ഇടയിലുളള കണക്ക് എടുത്താല്‍ കോണ്‍ഗ്രസിന് ഒരു എംപി പോലും ഇല്ലാത്ത എത്ര സംസ്ഥാനങ്ങളുണ്ട് എന്ന കണക്ക് ഞെട്ടിക്കുന്നതാണ്. 29 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 18 ഇടത്ത് കോണ്‍ഗ്രസിന് ഒരു എംപി പോലും ഇല്ല എന്നതാണ് അവസ്ഥ. കോണ്‍ഗ്രസിന്റെ വന്‍ നഷ്ടങ്ങളില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ സ്മൃതി ഇറാനിയോട് ഏറ്റുവാങ്ങിയ തോല്‍വിയാണ് മുന്നില്‍ നില്‍ക്കുന്നത്.

congress

മാത്രമല്ല കോണ്‍ഗ്രസ് ഇക്കുറി മത്സര രംഗത്തേക്ക് ഇറക്കിയ 9 മുന്‍ മുഖ്യമന്ത്രിമാരും തോറ്റു. ദില്ലി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിത് നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ നിന്നും മധ്യപ്രദേശ് മുന്‍ മുഖ്യന്‍ ദിഗ്വിജയ് സിംഗ് ഭോപ്പാലില്‍ നിന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിമാരായ അശോക് ചവാന്‍ നന്ദേദില്‍ നിന്നും സുശീല്‍ കുമാര്‍ ഷിന്‍ഡേ സോളാപൂരില്‍ നിന്നും തോല്‍വിയേറ്റ് വാങ്ങി.

പിണറായിയുടെ മന്ത്രിമാരുടെ മണ്ഡലങ്ങളിൽ ഇടതിന് തിരിച്ചടി! 20ൽ 16 മന്ത്രി മണ്ഡലങ്ങളിലും പിന്നിൽ!പിണറായിയുടെ മന്ത്രിമാരുടെ മണ്ഡലങ്ങളിൽ ഇടതിന് തിരിച്ചടി! 20ൽ 16 മന്ത്രി മണ്ഡലങ്ങളിലും പിന്നിൽ!

Recommended Video

cmsvideo
17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇല്ല

ഉത്തരാഖണ്ഡ് മുന്‍ മുഖ്യന്‍ ഹരീഷ് റാവത്ത് നൈനിറ്റാളില്‍ നിന്നും മേഘാലയ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാംഗ്മ തുറയില്‍ നിന്നും ഹരിയാനയിലെ മുന്‍ മുഖ്യമന്ത്രിയായ ഭൂപേന്ദര്‍ സിംഗ് ഹൂഡ സോനെപാടില്‍ നിന്നും കര്‍ണാടക മുന്‍ മുഖ്യമന്ത്രി വീരപ്പ മൊയ്‌ലി ചിക്കബല്ലൂരില്‍ നിന്നും തോറ്റു. ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കാലബുല്‍ഗിയില്‍ നിന്നും ഇക്കുറി തോറ്റു. 15 സീറ്റ് നേടിയ കേരളവും 8 വീതം സീറ്റ് നേടിയ തമിഴ്‌നാടും പഞ്ചാബും മാത്രമാണ് കോണ്‍ഗ്രസിനൊപ്പം നിന്നത്.

English summary
Lok Sabha Election results 2019: 9 former Congress Chief Ministers have lost the polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X