Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നരേന്ദ്ര മോദി ബയോപിക്ക്! വിവേക് ഒബ്‌റോയിക്ക് പോലീസ് സംരക്ഷണം

ലോക്‌സഭ തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്ക് ചിത്രം വരുന്നു. മെയ് 24നാണ് മോദിയുടെ ബയോപിക്ക് ചിത്രമായ പിഎം നരേന്ദ്ര മോദി പുറത്തിറങ്ങുന്നത്. നടന്‍ വിവേക് ഒബ്‌റോയി മുഖ്യ വേഷത്തില്‍ എത്തുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഒമങ് കുമാറാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി തിളക്കമാര്‍ന്ന വിജയം നേടിയതോടെ മോദി ബയോപിക്കും കൂടുതല്‍ വാര്‍ത്താ പ്രാധാന്യം നേടിയിരിക്കുകയാണ്.

അതേസമയം സിനിമ റിലീസിങ്ങിനൊരുങ്ങുന്നതിനിടെ നടന്‍ വിവേക് ഒബ്‌റോയിക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നു ആരാണ് ഭീഷണിക്ക് പിന്നിലെന്ന് പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇതേതുടര്‍ന്ന് നടന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. നേരത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്‍പായി സിനിമ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിലീസ് തടയുകയായിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് ചിത്രം പുറത്തിറക്കുന്നത് ബിജെപിയുടെ അജണ്ടയാണെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

 pmmodi

അടുത്തിടെയായിരുന്നു മോദി ബയോപിക്കിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നത്.ട്രെയിലറില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ട്രോളിക്കൊണ്ടുളള രംഗങ്ങളും അണിയറക്കാര്‍ ഉള്‍പ്പെടുത്തിയിരുന്നു.ബയോപിക്കില്‍ അമിത് ഷായുടെ റോളിലെത്തുന്നത് മനോജ് ജോഷിയാണ്. ചായക്കടക്കാരനില്‍ നിന്നും പ്രധാനമന്ത്രി പദവി വരെയെത്തിയ നരേന്ദ്ര മോദിയുടെ ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. ഗുജറാത്ത്, ഉത്തരാഖണ്ഡ്, മുംബൈ തുടങ്ങിയവിടങ്ങളിലായിരുന്നു സിനിമ ചിത്രീകരിച്ചിരുന്നത്. 23 ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+