ഒഡീഷയില്‍ ബിജെപി പിടിമുറുക്കുന്നു! നവീന്‍ പട്നായിക്കിന് ശേഷം അവര്‍ തന്നെ... കോണ്‍ഗ്രസ്സ് തകര്‍ന്നു
ഭുവനേശ്വര്‍: ഒഡീഷയില്‍ നവീന്‍ പട്നായിക് എന്ന മഹാവൃക്ഷം പടര്‍ന്നുപന്തലിച്ച് നില്‍ക്കുകയാണ്. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് ശേഷം ബിജു ജനതാദള്‍ എന്ന പാര്‍ട്ടിയ്ക്കും നവീന്‍ പട്നായിക് എന്ന അവരുടെ നേതാവിനും കാര്യമായ തിരിച്ചടികള്‍ ഒന്നും നേരിട്ടിരുന്നില്ല.
എന്നാല്‍ 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പ് ഒരു ചൂണ്ടുപലകയാണ്. നവീന്‍ പട്നായിക്കിന് ശേഷം ഒഡീഷ ബിജെപിയുടെ കൈകളിലേക്ക് എത്തും എന്നതിന്റെ കൃത്യമായ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.
2014 ല്‍ 21 ല്‍ 20 സീറ്റുകള്‍ നേടിയ പാര്‍ട്ടിയായിരുന്നു ബിജു ജനത ദള്‍. എന്നാല്‍ 2019 ല്‍ എത്തിയപ്പോള്‍ അവര്‍ക്ക് നഷ്ടമായത് എട്ട് സീറ്റുകളാണ്. വെറും ഒരു സീറ്റില്‍ ഒതുങ്ങിയിരുന്ന ബിജെപി ഒറ്റയടിക്ക് എട്ട് സീറ്റുകളില്‍ എത്തി. ദി ഹിന്ദു സിഎസ്ഡിഎസ്- ലോക്നീതി പോസ്റ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍ ഒഡീഷയില്‍ ബിജെപിയുടെ സാധ്യതകളാണ് തുറന്ന് കാണിക്കുന്നത്.

സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ഇപ്പോഴും ബിജെഡിയ്ക്കും നവീന്‍ പട്നായിക്കിനും ഭയക്കാന്‍ കാര്യമായി ഒന്നും ഇല്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് വിഹിതത്തില്‍ വന്‍ നേട്ടം ഉണ്ടാക്കിയിട്ടുണ്ട് എന്നത് ശരിയാണെങ്കിലും ഭൂരിപക്ഷം ജനങ്ങളും നവീന്‍ പട്നായിക്കിന്റെ പ്രകടനത്തില്‍ സമ്പൂര്‍ണ തൃപ്തരാണ്. മുഖ്യമന്ത്രിയായി അവര്‍ക്ക് നവീന്‍ പട്നായിക്കിനെ തന്നെ മതി. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരില്‍ ഭൂരിപക്ഷവും പിന്തുണയ്ക്കുന്നത് നരേന്ദ്ര മോദിയെ തന്നെ ആയിരുന്നു.
കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെഡി നേടിയത് 112 സീറ്റുകളായിരുന്നു. 146 അംഗ നിയമസഭയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം. അന്ന് നേടിയത് 44.7 ശഥമാനം വോട്ടുകളായിരുന്നു. അതേ സമയം ബിജെപി 23 സീറ്റുകള്‍ അന്ന് സ്വന്തമാക്കി. 32.5 ശതമാനം വോട്ടുകളും ബിജെപിയുടെ പെട്ടിയിലാണ് വീണത്.
നവീന്‍ പട്നായിക്കിന് ശേഷം ആരെന്ന ചോദ്യത്തിന് ഇപ്പോഴും ബിജു ജനത ദളില്‍ ഉത്തരമില്ല. അത് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷയും. ഒറ്റയടിക്ക് ഒഡീഷ പിടിക്കാമെന്ന വ്യാമോഹമൊന്നും അവര്‍ക്കില്ല. പക്ഷേ, പതിയെ പതിയെ ഒഡീഷയും തങ്ങളുടെ വരുതിയില്‍ എത്തുമെന്ന ഉറച്ച വിശ്വാസം ബിജെപിയ്ക്കുണ്ട്. എല്ലാ ജാതി-മത വിഭാഗങ്ങളിലും കൃത്യമായ സ്വാധീനം ഉറപ്പിക്കാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പൂര്‍ണമായും ഇല്ലാതായത് കോണ്‍ഗ്രസ് ആണ്. 2014 ല്‍ ഒരു സീറ്റ് പോലും നേടാനാകാതെ നാണംകെട്ട തോല്‍വിയായിരുന്നു കോണ്‍ഗ്രസ് നേരിട്ടത്. എന്നാല്‍ ഇത്തവണ ഒരു സീറ്റ് സ്വന്തമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിു. പക്ഷേ, മൊത്തം വോട്ട് ശതമാനത്തില്‍ അത്രയും അവഗണിക്കാവുന്ന ഒരു സാന്നിധ്യം മാത്രമാണ് ഇന്ന് കോണ്‍ഗ്രസ്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications