കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷയില്‍ ബിജെപി പിടിമുറുക്കുന്നു! നവീന്‍ പട്‌നായിക്കിന് ശേഷം അവര്‍ തന്നെ... കോണ്‍ഗ്രസ്സ് തകര്‍ന്നു

Google Oneindia Malayalam News

ഭുവനേശ്വര്‍: ഒഡീഷയില്‍ നവീന്‍ പട്‌നായിക് എന്ന മഹാവൃക്ഷം പടര്‍ന്നുപന്തലിച്ച് നില്‍ക്കുകയാണ്. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ചതിന് ശേഷം ബിജു ജനതാദള്‍ എന്ന പാര്‍ട്ടിയ്ക്കും നവീന്‍ പട്‌നായിക് എന്ന അവരുടെ നേതാവിനും കാര്യമായ തിരിച്ചടികള്‍ ഒന്നും നേരിട്ടിരുന്നില്ല.

എന്നാല്‍ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ഒരു ചൂണ്ടുപലകയാണ്. നവീന്‍ പട്‌നായിക്കിന് ശേഷം ഒഡീഷ ബിജെപിയുടെ കൈകളിലേക്ക് എത്തും എന്നതിന്റെ കൃത്യമായ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലം.

ഒഡീഷയില്‍ ബിജെഡി അധികാരം നിലനിര്‍ത്തുമെങ്കിലും ആശങ്കകള്‍ അവസാനിക്കുന്നില്ല; ശക്തിയാര്‍ജിച്ച് ബിജെപിഒഡീഷയില്‍ ബിജെഡി അധികാരം നിലനിര്‍ത്തുമെങ്കിലും ആശങ്കകള്‍ അവസാനിക്കുന്നില്ല; ശക്തിയാര്‍ജിച്ച് ബിജെപി

2014 ല്‍ 21 ല്‍ 20 സീറ്റുകള്‍ നേടിയ പാര്‍ട്ടിയായിരുന്നു ബിജു ജനത ദള്‍. എന്നാല്‍ 2019 ല്‍ എത്തിയപ്പോള്‍ അവര്‍ക്ക് നഷ്ടമായത് എട്ട് സീറ്റുകളാണ്. വെറും ഒരു സീറ്റില്‍ ഒതുങ്ങിയിരുന്ന ബിജെപി ഒറ്റയടിക്ക് എട്ട് സീറ്റുകളില്‍ എത്തി. ദി ഹിന്ദു സിഎസ്ഡിഎസ്- ലോക്‌നീതി പോസ്റ്റ് പോള്‍ സര്‍വ്വേ ഫലങ്ങള്‍ ഒഡീഷയില്‍ ബിജെപിയുടെ സാധ്യതകളാണ് തുറന്ന് കാണിക്കുന്നത്.

Naveen Patnaik

സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടി എന്ന നിലയില്‍ ഇപ്പോഴും ബിജെഡിയ്ക്കും നവീന്‍ പട്‌നായിക്കിനും ഭയക്കാന്‍ കാര്യമായി ഒന്നും ഇല്ല. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി വോട്ട് വിഹിതത്തില്‍ വന്‍ നേട്ടം ഉണ്ടാക്കിയിട്ടുണ്ട് എന്നത് ശരിയാണെങ്കിലും ഭൂരിപക്ഷം ജനങ്ങളും നവീന്‍ പട്‌നായിക്കിന്റെ പ്രകടനത്തില്‍ സമ്പൂര്‍ണ തൃപ്തരാണ്. മുഖ്യമന്ത്രിയായി അവര്‍ക്ക് നവീന്‍ പട്‌നായിക്കിനെ തന്നെ മതി. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരില്‍ ഭൂരിപക്ഷവും പിന്തുണയ്ക്കുന്നത് നരേന്ദ്ര മോദിയെ തന്നെ ആയിരുന്നു.

കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബിജെഡി നേടിയത് 112 സീറ്റുകളായിരുന്നു. 146 അംഗ നിയമസഭയില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷം. അന്ന് നേടിയത് 44.7 ശഥമാനം വോട്ടുകളായിരുന്നു. അതേ സമയം ബിജെപി 23 സീറ്റുകള്‍ അന്ന് സ്വന്തമാക്കി. 32.5 ശതമാനം വോട്ടുകളും ബിജെപിയുടെ പെട്ടിയിലാണ് വീണത്.

നവീന്‍ പട്‌നായിക്കിന് ശേഷം ആരെന്ന ചോദ്യത്തിന് ഇപ്പോഴും ബിജു ജനത ദളില്‍ ഉത്തരമില്ല. അത് തന്നെയാണ് ബിജെപിയുടെ പ്രതീക്ഷയും. ഒറ്റയടിക്ക് ഒഡീഷ പിടിക്കാമെന്ന വ്യാമോഹമൊന്നും അവര്‍ക്കില്ല. പക്ഷേ, പതിയെ പതിയെ ഒഡീഷയും തങ്ങളുടെ വരുതിയില്‍ എത്തുമെന്ന ഉറച്ച വിശ്വാസം ബിജെപിയ്ക്കുണ്ട്. എല്ലാ ജാതി-മത വിഭാഗങ്ങളിലും കൃത്യമായ സ്വാധീനം ഉറപ്പിക്കാന്‍ ബിജെപിയ്ക്ക് സാധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് പൂര്‍ണമായും ഇല്ലാതായത് കോണ്‍ഗ്രസ് ആണ്. 2014 ല്‍ ഒരു സീറ്റ് പോലും നേടാനാകാതെ നാണംകെട്ട തോല്‍വിയായിരുന്നു കോണ്‍ഗ്രസ് നേരിട്ടത്. എന്നാല്‍ ഇത്തവണ ഒരു സീറ്റ് സ്വന്തമാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിു. പക്ഷേ, മൊത്തം വോട്ട് ശതമാനത്തില്‍ അത്രയും അവഗണിക്കാവുന്ന ഒരു സാന്നിധ്യം മാത്രമാണ് ഇന്ന് കോണ്‍ഗ്രസ്.

English summary
Lok Sabha Election results 2019: Post Poll Survey show how BJP performing in Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X