കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേഠിയിലെ ജനങ്ങളുടെ തീരുമാനത്തെ മാനിക്കുന്നു.! സ്മൃതി ഇറാനിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

  • By Desk
Google Oneindia Malayalam News

അമേഠിയില്‍ സ്മൃതി ഇറാനിയോട് പരാജയപ്പെട്ടതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയിലെ ജനങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും സ്മൃതി ഇറാനിയെ അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഇത് രാഷ്ട്രീയമാണെന്നും സ്മൃതി ഇറാനി സ്‌നേഹത്തോടെ അമേഠിയെ സംരക്ഷിക്കുമെന്നാണ് കരുതുന്നതെന്നും രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കവേ പറഞ്ഞു.

അക്കൗണ്ട് തുറന്നില്ലെങ്കിലും ബിജെപിക്ക് വോട്ട് കൂടി; 2 ലക്ഷം കടന്നത് 5 പേര്‍അക്കൗണ്ട് തുറന്നില്ലെങ്കിലും ബിജെപിക്ക് വോട്ട് കൂടി; 2 ലക്ഷം കടന്നത് 5 പേര്‍

വയനാട്ടില്‍ വലിയ ഭൂരിപക്ഷത്തില്‍ രാഹുല്‍ ജയിച്ചു കയറിയപ്പോള്‍ അമേഠിയില്‍ നിന്നും കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. നാലു ലക്ഷത്തിലധികം ഭൂരിപക്ഷത്തിനാണ് രാഹുല്‍ വയനാട്ടില്‍ നിന്നും വിജയിച്ചത്. എന്നാല്‍ മുപ്പതിനായിരത്തിലധികം വോട്ടുകള്‍ക്ക് അമേഠിയില്‍ നിന്ന് പരാജയപ്പെടുകയായിരുന്നു.

 smritiandrahul

അതേസമയം എന്ത്് തിരിച്ചടികളുണ്ടായാലും നിലവിലെ സമീപനത്തില്‍ മാറ്റമുണ്ടാവില്ലെന്നും രാഹുല്‍ ഗാന്ധി പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു.എത്രത്തോളം മോശം വാക്കുകള്‍ തനിക്കെതിരെ വന്നാലും സ്‌നേഹത്തിന്റെ ഭാഷ താന്‍ അവസാനിപ്പിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചും ബിജെപിയെ അഭിനന്ദിച്ചും കോണ്‍ഗ്രസ് അധ്യക്ഷന്‍ സംസാരിച്ചിരുന്നു.തന്റെ തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ദിവസമല്ല ഇന്നെന്നും ജനങ്ങള്‍ നരേന്ദ്ര മോദിയെ തങ്ങളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ദിവസമാണ് എന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

English summary
lok sabha election results 2019 rahul gandhi congratulates smriti irani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X