കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി തീരുമാനിക്കും! അധ്യക്ഷ സ്ഥാനം രാജിവെക്കുന്നതിനെക്കുറിച്ച് രാഹുല്‍

  • By Desk
Google Oneindia Malayalam News

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വയനാട്ടില്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്നും കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയിരിക്കുന്നത്്. അമേഠിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയാണ് രാഹുലിനെ പരാജയപ്പെടുത്തിയത്. തോല്‍വി അംഗീകരിച്ചും ബിജെപി നേതാക്കളെ അഭിനന്ദിച്ചും രാഹുല്‍ ഗാന്ധി എത്തിയിരുന്നു.

 ചെങ്കോട്ടയായ കാസർഗോഡ് സംഭവിച്ചതെന്ത്? പരാജയകാരണം ബിജെപിയുടെ 25000 വോട്ടുകളെന്ന് സതീഷ് ചന്ദ്രൻ!! ചെങ്കോട്ടയായ കാസർഗോഡ് സംഭവിച്ചതെന്ത്? പരാജയകാരണം ബിജെപിയുടെ 25000 വോട്ടുകളെന്ന് സതീഷ് ചന്ദ്രൻ!!

ഡല്‍ഹിയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെക്കുമോയെന്ന് മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ രാഹുലിനോട് ചോദിച്ചിരുന്നു. അതിനുളള മറുപടിയായി ഉടന്‍ തന്നെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗം ചേരുമെന്നും അതില്‍ തീരുമാനമുണ്ടാവുമെന്നും രാഹുല്‍ പറഞ്ഞു.

rahulgandhi

തന്റെ തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട ദിവസമല്ല ഇന്നെന്നും ജനങ്ങള്‍ നരേന്ദ്ര മോദിയെ തങ്ങളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ദിവസമാണ് എന്നും രാഹുല്‍ ഗാന്ധി പത്ര സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 45000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അമേഠിയില്‍ സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ചത്. ദേശീയ തലത്തില്‍ വന്‍ മുന്നേറ്റം നടത്തിയ ബിജെപി 355 സീറ്റുകളിലാണ് ഇപ്പോഴും ലീഡ് ചെയ്യുന്നത്. യുപിഎ ഇത്തവണ നൂറില്‍ താഴെ സീറ്റുകളില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു ലോക്‌സഭ തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.

English summary
lok sabha election results 2019 rahul gandhi says about his resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X