കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങള്‍ അത് നേടി, മോദിജിക്ക് അഭിനന്ദനങ്ങള്‍! മോദിയെ അടിമുടി പ്രശംസിച്ച് സ്റ്റൈല്‍മന്നന്‍ രജനീകാന്ത്

  • By Desk
Google Oneindia Malayalam News

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വമ്പന്‍ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് രജനീകാന്ത്. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു മോദിയെ പ്രശംസിച്ച് രജനീകാന്ത് എത്തിയിരുന്നത്. 'ബഹുമാനപ്പെട്ട നരേന്ദ്ര മോദിജിക്ക് അഭിനന്ദങ്ങള്‍, നിങ്ങള്‍ അത് നേടി ,ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചത്. ഇതിനു മുന്‍പ് ബിജെപിയും അനുകൂലിച്ചും പ്രതികൂലിച്ചുമുളള പ്രസ്താവനകള്‍ നടത്തിയ ആളാണ് രജനീകാന്ത്. ഇപ്പോള്‍ മോദിയെ പ്രശംസിച്ചുകൊണ്ടുളള സൂപ്പര്‍ താരത്തിന്റെ ട്വീറ്റും വൈറലായിരിക്കുകയാണ്.

കൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളി ചങ്കുറപ്പോടെ എതിരിട്ട വടകരക്കാർ..!! രമകൊലയാളി രാഷ്ട്രീയക്കാരുടെ വെല്ലുവിളി ചങ്കുറപ്പോടെ എതിരിട്ട വടകരക്കാർ..!! രമ

അതേസമയം ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ എന്‍ഡിഎ അധികാരത്തിലെത്തുന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ നേട്ടം ഇത്തവണയും ആവര്‍ത്തിച്ചുകൊണ്ടാണ് ഭാരതീയ ജനതാ പാര്‍ട്ടി വീണ്ടും തിളങ്ങിനില്‍ക്കുന്നത്. ഇത്തവണത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ വലിയ മുന്നേറ്റം തന്നെ ബിജെപി നടത്തിയിരിക്കുന്നു. 340ല്‍ അധികം സീറ്റുകളിലാണ് എന്‍ഡിഎ ഇപ്പോഴും മുന്നിട്ട് നില്‍ക്കുന്നത്.

rajinikanth

Recommended Video

cmsvideo
രണ്ടാം തവണയും വാരണാസിയില്‍ മോദിക്ക് മിന്നും ജയം

കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന യുപിഎ ഇപ്പോഴും നൂറില്‍ താഴെ സീറ്റുകളില്‍ മാത്രം ഒതുങ്ങുന്നു. കേരളത്തിലും പഞ്ചാബിലും മാത്രമാണ് കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പാര്‍ട്ടി ആസ്ഥാനത്തെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഞ്ചരയ്ക്ക് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. മെയ് 26ന് പുതിയ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

English summary
lok sabha election results 2019 rajinikanth congratulates pm narendra modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X