കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭോപ്പാലില്‍ പ്രഗ്യ സിംഗ് ഠാക്കൂര്‍ ലീഡ് ചെയ്യുന്നു: ദിഗ് വിജയ് സിംഗ് പിന്നില്‍!

Google Oneindia Malayalam News

ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാല്‍ ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗിനെതിരെ പ്രഗ്യാ സിംഗ് ഠാക്കൂര്‍ ലീഡ് ചെയ്യുന്നു. രാജ്യത്തെ ആകര്‍ഷകകേന്ദ്രമായ മണ്ഡലമാണ് ഭോപ്പാല്‍. 15 വര്‍ഷത്തെ ബിജെപി ഭരണത്തിന് ശേഷം 2018ലാണ് കോണ്‍ഗ്രസ് അധികാരം പിടിച്ചെടുത്തത്. ഭോപ്പാല്‍ ലോക്സഭ മണ്ഡലത്തില്‍ ബിജെപി നേതാവ് പ്രഗ്യ സിംഗ് ഠാക്കൂറിന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ദിഗ് വിജയ് സിംഗാണ് എതിരാളി. നിലവിലെ ട്രെ‍ന്‍ഡ് അനുസരിച്ച് ബിജെപി നേതാവാണ് ലീഡ് ചെയ്യുന്നത്.

ഒളിക്യാമറ വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഏശിയില്ല; കോഴിക്കോട് എംകെ രാഘവന് വ്യക്തമായ ലീഡ്ഒളിക്യാമറ വിവാദങ്ങളും അഴിമതി ആരോപണങ്ങളും ഏശിയില്ല; കോഴിക്കോട് എംകെ രാഘവന് വ്യക്തമായ ലീഡ്

മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ് വിജയ് സിംഗിനെതിരെയുള്ള മാലേഗാവ് സ്ഫോടനക്കേസിലെ കുറ്റക്കാരിയായ സാധ്വി പ്രഗ്യയുടെ സ്ഥാനാര്‍ത്ഥി നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഭോപ്പാല്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കാന്‍ ദിഗ് വിജയ് സിംഗ് സന്നദ്ധനായിരുന്നില്ല. കോണ്‍ഗ്രസിന് കഴിഞ്ഞ 30 വര്‍ഷമായി വിജയിക്കാന്‍ കഴിയാതിരുന്ന മണ്ഡലം കൂടിയാണിത്. കോണ്‍ഗ്രസ് ശക്തമായ മണ്ഡലമായി കണക്കാക്കുന്ന ഭോപ്പാലില്‍ നിന്ന് ദി ഗ് വിജയ് സിംഗ് മത്സരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥാണ് പ്രഖ്യാപിച്ചത്.

sadhvi-pragya-and-digvijaya-singh

കോണ്‍ഗ്രസ് ജയിച്ചാലും തോറ്റാലും ഭോപ്പാലില്‍ നിന്ന് സിംഗിനെപ്പോലെ ഒരു കോണ്‍ഗ്രസ് നേതാവ് മത്സരിക്കണമെന്ന നിലപാടാണ് കമല്‍നാഥ് സ്വീകരിച്ചത്. ദിഗ് വിജയ് സിംഗിനെതിരെ മത്സരിക്കാന്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് പ്രഗ്യ സിംഗ് സ്ഥാനാര്‍ത്ഥിയാവുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിലാണ് മധ്യപ്രദേശ് ജനവിധി തേടിയത്. 2014ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ അലോക് സഞ്ജാര്‍ 3,70,696 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രകാശ് മാംഗിലാല്‍ ശര്‍മക്കെതിരെയാണ് വിജയിച്ചത്.

English summary
Lok Sabha election results 2019: Sadhvi Pragya leads against Digvijaya Singh in Bhopal constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X