കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണ്ഡ്യയില്‍ അട്ടിമറി വിജയവുമായി സുമലത: നിഖില്‍ കുമാരസ്വാമിക്ക് ദയനീയ പരാജയം

Google Oneindia Malayalam News

ബെംഗളൂരു: രാജ്യം തന്നെ ഉറ്റ് നോക്കുന്ന കര്‍ണാടകയിലെ മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമതലക്ക് അട്ടിമറി വിജയം. ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ത്ഥിയും സംസ്ഥാന മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖില്‍ കുമാരസ്വാമിയെയാണ് സുമലത പരാജയപ്പെടുത്തിയത്. 1,15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സുമലത വിജയിച്ചത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുമലതക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചിരുന്നു. പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും സുമലതക്ക് പിന്നില്‍ അണിനിരന്നതോടെ ജെഡിഎസിന് അഭിമാന പോരാട്ടമായിരുന്നു മാണ്ഡ്യയിലേത്. മാണ്ഡ്യയിലെ പരാജയം വരുംനാളുകളില്‍ സംസ്ഥനത്തെ കോണ്‍ഗ്രസ്-ജെഡിഎസ് ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴിത്തിയേക്കും... നിഖില്‍ കുമാരസ്വാമി-സുമലത പോരാട്ടത്തിന്‍റെ നാള്‍വഴികള്‍ ഇങ്ങനെ..

രംഗപ്രവേശം ചെയ്തത്

രംഗപ്രവേശം ചെയ്തത്

അംബരീഷിന്റെ മരണത്തിന് പിന്നാലെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് സുമലത രംഗപ്രവേശം ചെയ്തത്. തുടക്കം മുതല്‍ മാണ്ഡ്യയിലാണ് സുമലതയുടെ നോട്ടം. മാണ്ഡ്യയില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സുമലത മണ്ഡലത്തില്‍ പ്രചാരണവും തുടങ്ങിയിരുന്നു.

നിഖിൽ കുമാരസ്വാമി

നിഖിൽ കുമാരസ്വാമി

എന്നാല്‍ സീറ്റ് വിട്ടുകൊടുക്കാന്‍ ജെഡിഎസ് തയ്യാറായില്ല. ഇതോടെ സുമലത മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി. അംബരീഷിന് വലിയ സ്വാധീനമുളള മാണ്ഡ്യയില്‍ സുമലതയ്ക്ക് വലിയ സ്വീകരണവും പിന്തുണയുമാണ് ലഭിച്ചത്.
നിഖിൽ കുമാരസ്വാമി കോൺഗ്രസ്-ജെഡിഎസ് സഖ്യ സ്ഥാനാർത്ഥിയാണെങ്കിലും കോൺഗ്രസിന്റ പ്രാദേശിക നേതൃത്വത്തിന്റെ പിന്തുണ സുമലതയ്ക്കായിരുന്നു.

 പ്രാദേശിക നേതൃത്വം

പ്രാദേശിക നേതൃത്വം

കുമാരസ്വാമിയുടെ മകന് വേണ്ടി പ്രവർത്തിക്കാനുള്ള വിമുഖത പ്രാദേശിക നേതൃത്വം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. അംബരീഷിന്റെ മരണ ശേഷം മാണ്ഡ്യയിൽ സുമലത വരണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചതും പ്രാദേശിക നേതൃത്വമായിരുന്നു.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി

സ്വതന്ത്ര സ്ഥാനാര്‍ത്ഥി

എന്നാല്‍ മാണ്ഡ്യ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ദള്‍ നിലപാടെടുത്തതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.ഇതോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയി സുമലത മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. എന്നാല്‍ സാഹചര്യം മുതലെടുത്ത് സുമലതയെ പിന്തുണയ്ക്കാന്‍ ബിജെപി തിരുമാനിച്ചതോടെ മണ്ഡലത്തില്‍ പോരാട്ടം കനത്തു.

2 ലക്ഷം വോട്ടുകള്‍

2 ലക്ഷം വോട്ടുകള്‍

ഇതോടെ സുമലതയുടെ പ്രചരണത്തിനായി പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വവും ബിജെപി പ്രവര്‍ത്തകരും ഒരുമിച്ച് കളത്തിലിറങ്ങി.ബിജെപി ചെറുതല്ലാത്ത സ്വാധീനമുള്ള മണ്ഡലത്തില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2 ലക്ഷം വോട്ടുകളായിരുന്നു പാര്‍ട്ടി നേടിയെടുത്തത്.

പ്രചരണത്തില്‍

പ്രചരണത്തില്‍

സുമലതയ്ക്കായി സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരും രംഗത്തെത്തിയതോടെ നിഖില്‍ പ്രചരണത്തില്‍ ബഹുദൂരം പിന്നിലായി. അതേസമയം മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാതെ നിഖിലിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെതിരെ ജെഡിഎസിലെ ചില നേതാക്കളും രംഗത്തെത്തിയിരുന്നു.

 7 നിയമസഭാ മണ്ഡലങ്ങളും

7 നിയമസഭാ മണ്ഡലങ്ങളും

ജെഡിഎസിലെ കുടുംബാംധിപത്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പരസ്യമായ സോഷ്യല്‍ മീഡിയ കാമ്പെയ്നുകളടക്കം ചില നേതാക്കളുടെ നേതൃത്വത്തില്‍ നടത്തുകയും ചെയ്തു. മാണ്ഡ്യ ജില്ലയിലെ 7 നിയമസഭാ മണ്ഡലങ്ങളും ജെഡിഎസിന്റെ പോക്കറ്റിലാണെങ്കിലും സുമതലക്ക് മുന്നില്‍ നിഖില്‍ കുമാരസ്വാമിക്ക് പരാജയം നേരിടേണ്ടി വന്നു.

English summary
Lok Sabha Election Results 2019: sumalatha wins in mandya
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X