കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ ടിആര്‍എസ് ആധിപത്യത്തിനിടയിലും ചന്ദ്രശേഖര റാവുവിന്റെ മകള്‍ക്ക് തോല്‍വി! കനത്ത തിരിച്ചടി

  • By Desk
Google Oneindia Malayalam News

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ടിആര്‍എസ് ലീഡറും തെലുങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിന്റെ മകള്‍ കല്‍വകുണ്ട്‌ല കവിതയ്ക്ക് അപ്രതീക്ഷിത തോല്‍വി. ബിജെപി സ്ഥാനാര്‍ത്ഥി ധര്‍മ്മപുരി അരവിന്ദിനോടായിരുന്നു കവിത തോല്‍വി ഏറ്റുവാങ്ങിയത്. നിസാമാബാദ് ലോക്‌സഭ മണ്ഡലത്തില്‍ 50000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അരവിന്ദ് കവിതയെ പരാജയപ്പെടുത്തി വിജയം സ്വന്തമാക്കിയിരിക്കുന്നത്.

കര്‍ണാടകം തൂത്തുവാരി ബിജെപി!! 28 ല്‍ 25 ഉം നേടി! മലര്‍ന്നടിച്ച് വീണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യംകര്‍ണാടകം തൂത്തുവാരി ബിജെപി!! 28 ല്‍ 25 ഉം നേടി! മലര്‍ന്നടിച്ച് വീണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം

കവിതയുടെ തോല്‍വി ടിആര്‍എസ് പാര്‍ട്ടി നേതൃത്വത്തിനും അണികള്‍ക്കുമെല്ലാം തന്നെ കനത്ത ആഘാതമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ചന്ദ്രശേഖര റാവു വലിയ വിജയം നേടിയതിനു പിന്നാലെയാണ് മകള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരിക്കുന്നത്. രാജ്യസഭാ അംഗമായ ഡി ശ്രീനിവാസന്റെ ഇളയമകനാണ് കവിതയെ പരാജയപ്പെടുത്തിയ ധര്‍മ്മപുരി അരവിന്ദ്. മുന്‍ ഫസ്റ്റ്് ക്ലാസ് ക്രിക്കറ്റ് താരം കൂടിയായ അരവിന്ദിന്റെ ജയം അക്ഷരാര്‍ത്ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു.

 kalvakuntlakavitha

അതേസമയം ലോക്‌സഭ ഫലപ്രഖ്യാപനത്തില്‍ തെലങ്കാനയില്‍ മുന്നിലെത്തിയത് ടിആര്‍എസ് പാര്‍ട്ടി തന്നെയായിരുന്നു. ആകെയുളള 17 സീറ്റുകളില്‍ ഒമ്പത് സീറ്റുകളും നേടിയിരിക്കുന്നത് തെലുങ്കാന രാഷ്ട്ര സമിതി തന്നെയാണ്. ബിജെപി നാലും കോണ്‍ഗ്രസ് മൂന്ന് സീറ്റുകളുമാണ് തെലുങ്കാനയിലെ ലോക്‌സഭ മണ്ഡലങ്ങളില്‍ നിന്നായി നേടിയിരിക്കുത്.

English summary
lok sabha election results 2019 telangana cm's daughter failed in loksabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X